ഇരുട്ടിന്റെ രാജാവ് മാണിക്യനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ഒടിയന്റെ അടുത്ത ട്രെയിലര്‍ പുറത്തുവിട്ടു. വരുന്നത് മാസ് ചിത്രമാണെന്നാണ് ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്കുന്ന സൂചന.
ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ ശ്രേദ്ധയനായ പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന് എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.
ബിഗ് റിലീസായിട്ടാണ് ഒടിയന് തിയേറ്ററുകളിലേക്ക് എത്തുന്നത്. നരേന്, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 14 ന് ചിത്രം തിയറ്ററുകളിലെത്തും.