ഒരുപാടു പുതു തലമുറ നടന്മാരെ മലയാളത്തിലേക്ക് തന്ന സിനിമയാണ് മലർവാടി ആർട്സ് ക്ലബ്. ഈ ചിത്രത്തിലൂടെ വന്നിട്ട് ഇപ്പോൾ മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായി നിൽക്കുന്ന നടനാണ് നിവിൻ പോളി. ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് നിവിൻ പോളി . മലർവാടി ആർട്സ് ക്ലബ് എന്ന ചലച്ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. തുടർന്ന് സിനിമാരംഗത്ത് സജ്ജീവമാകാൻ തുടങ്ങി. ട്രാഫിക്, ദി മെട്രോ, സെവൻസ് തുടങ്ങിയ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആ ക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പോലീസ് നായക കഥാാപാത്രം നിവിൻ പോളി യെ അക്ഷരാർത്ഥ്ഥത്തിൽ ഹീറോ ആക്കി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു നടിശാന്തികൃഷ്ണയുടെ തിരിച്ചുവരവായിരുന്ന ഞണ്ടുകളുടെനാട്ടിൽ ഒരിടവേള എന്ന പടം നിർമ്മിച്ചു. മൂത്തോൻ ആണ് താരത്തിന്റേതെയി അവസാനമായി ഇറങ്ങിയ ചിത്രം. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവയിൽ 1984 ഒക്ടോബർ 11- നു ജനിച്ചു. മുത്തച്ഛൻ കേരളത്തിിലെ ആദ്യകാല ഫോട്ടോഗ്രാഫർ ആയിരുന്നു. മാതാപിതാാക്കൾ സ്വിറ്റ്്സർലണ്ടിലായിരുന്നു ജോലി. 2006ൽ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി|ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് നേടി. ഇൻഫോസിസ് ബാംഗളൂരിലായിരുന്നു ഉദ്യോഗം. പിതാവിന്റ മരണശേഷം സ്വദേശത്ത് താമസമായി. കോളേജിലെ സുഹൃത്തായിരുന്ന റിന്ന ജോയിയെ വിവാഹം ചെയ്തു. ഫിസാറ്റില്‍ എന്‍ജിനിയറിങിന് പഠിക്കുമ്പോളാണ് നിവിന്‍ പോളി റിന്ന എന്ന തന്റെ ക്ലാസ്‌മേറ്റുമായി പ്രണയത്തിലാകുന്നത്. നിവിൻ ക്ലാസിലെ ബാക്‌ബെഞ്ചറും ഭാര്യാ ക്ലാസ് ടോപ്പറും. ഇവരുടെതു ഒരു നല്ല പ്രണയകഥയാണ്. ക്ലാസിലെ ഒഴപ്പനും പഠിപ്പിസ്റ്റും തമ്മിലുള്ള പ്രണയം വളരെ ശക്തി ഉള്ളതായിരുന്നു.
റിന്ന ക്ലാസിലെ ടോപ് വണ്ണില്‍ ഒരാളായിരുന്നു. പഠിക്കാൻ മാത്രം വരുന്ന ചുരുണ്ട മുടിയുള്ള ഒരു സുന്ദരി കുട്ടി. ക്ലാസിലെ മടിയാനായ ഒരു കുട്ടിയോട് ഒരു പഠിപ്പിസ്റ്റിനെങ്ങനെ ഇഷ്ടം തോന്നും എന്ന ചോദ്യത്തിന് രണ്ടും ബാലന്‍സ് ചെയ്യണമല്ലോ എന്നായിരുന്നു നിവിന്റെ മറുപടി. ഇരുവരും ആദ്യമായി കാണുന്നത് ആ ക്ലാസിൽ വച്ചാണ്. സംസാരിക്കാൻ കുറച്ച് വൈകിയെങ്കിലും പക്ഷേ ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. അങ്ങനെ സംസാരിച്ചു.. പിന്നീട് കൂടുതൽ സംസാരിച്ചു അടുത്തു. അങ്ങനെ പ്രണയമായി അവസാനം കല്യാണവും. ആദ്യ വര്ഷം മുതൽ തന്നെ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. നിവിൻ പറയാതെ തന്നെ മനസിലാക്കുന്ന ഒരു കൂട്ടുകാരിയായി പിന്നീട് റിന്ന മാറുകയായിരുന്നു. ഇരുവരും പ്രൊപ്പോസ് ചെയ്യാതെയാണ് ഇരുവരും പ്രണയത്തിൽ ആയത്. സൗഹൃദത്തിന്റെ ഒരു ഘട്ടത്തിൽ എവിടെയോ പ്രണയം അറിയാതെ പൂത്തുതുടങ്ങി. ഒഴപ്പനും അലപം സപ്പ്ളി ഒക്കെ ഉണ്ടായിരുന്നു എങ്കിലും ക്യാമ്പസ് സെലെക്ഷനിൽ നിവിന് ജോലി കിട്ടി. റിന്നയും നിവിനും ബാംഗ്ലൂർ ഇൻഫോസിസിൽ ജോലിക്ക് കയറി.
നല്ല ജോലോയിൽ ഉയർന്ന ശമ്പളം വാങ്ങുന്ന സമയം തന്നെ ഇരുവർക്കും കല്യാണം കഴിക്കാമായിരുന്നു. പക്ഷെ തന്റെ ഇഷ്ടമിതല്ല സിനിമയാണ് എന്ന് പറഞ്ഞപ്പോൾ ജോലി ഉപേക്ഷിക്കാനും ഒപ്പം നിൽക്കാനുമൊക്കെ റിന്നാ ഉണ്ടായിരുന്നു. അങ്ങനെ ഉയർന്ന ശമ്പളം ഉള്ള ജോലി ഉപേക്ഷിച്ച് നിവിൻ നാട്ടിലെത്തി സിനിമയ്ക്ക് വേണ്ടി ശ്രമിച്ചു. സിനിമ ചെയ്തിട്ടേ കല്യാണം ഉള്ളു എന്ന് അദ്ദേഹം തീരുമാനിച്ചു. അതിനു എല്ലാ പിന്തുണയും റിന്നാ നൽകി. മലർവാടിയുടെ ഓഡിഷനിൽ നിവിൻ പങ്കെടുത്തു പക്ഷെ ആദ്യം പുറത്തായി. രണ്ടാം വട്ടം ഒരു അവസരം കൂടെ നൽകി. അതായിരുന്നു ആ നായകന്റെ ഭാഗ്യം. ആ സിനിമ ഇറങ്ങി തൊട്ട് അടുത്ത മാസം നിവിൻ റിന്നയെ പള്ളിയിൽ വച്ച കല്യാണം കഴിച്ചു. ഒരു നടനാകണം എന്ന ആഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയതും കൂടെ ഉണ്ടായതുമൊക്കെ റിന്നയാണ്. സിനിമ എത്രമാത്രം നിവിന് ജീവനാണ് എന്ന് നല്ലപോലെ അറിയാവുന്ന ഒരു വ്യ്കതിയാണ് ഭാര്യ റിന്ന.
ആദ്യത്തെ രണ്ടു വർഷം തുടർച്ചയായി പരാജയം നേരിടേണ്ടി വന്നു. ഒരു സിനിമ പോലും നിവിന്റെ വിജയിക്കാതെ അയി. താൻ എടുത്ത തീരുമാനം തെറ്റാണോ എന്ന് വരെ താരത്തിന് തോന്നിപോയ്. അപ്പോഴൊക്കെയും കൂട് നിന്നത് ഭാര്യയായാണ്. അന്ന് റിന്നാ മതി ഇനി സിനിമ വേണ്ട എന്ന് പറഞ്ഞിരുന്നേൽ താരം ഇന്ന് ഇങ്ങനെ ഒരു നിലയിൽ എത്തില്ലായിരുന്നു. അങ്ങനെയാണ് തട്ടത്തിൻ മറയത്ത് ഇറങ്ങുയതും ഇന്ന് കാണുന്ന നിവിൻ ആയതെന്നുമെല്ലാം. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇരുവർക്കും രണ്ടു കുഞ്ഞുങ്ങളാണ് ഉള്ളത്. 2012ൽ ദാവീദ് എന്ന ആൺകുഞ്ഞും 2016 ൽ പിറന്ന റോസ് എന്ന പെൺകുഞ്ഞുമാണ് ഇരുവർക്കുമുള്ളത്.