മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് മമ്മൂട്ടി. ലാൽജോസ് സംവിധാനം നിർവഹിച്ച ആദ്യ ചിത്രം തന്നെ ബോക്സ് ഓഫീസില്‍ ഹിറ്റ് ആയതോടെ മമ്മൂട്ടി താരമൂല്യമാണ് വർധിച്ചിരിക്കുന്നത്. എന്നാല്‍ മമ്മൂട്ടിയുമായി താന്‍ ആദ്യ സിനിമ ചെയ്തപ്പോഴുണ്ടായ ഒരു പ്രധാന പ്രതിസന്ധിയെക്കുറിച്ച് ഇപ്പോൾ തുറന്ന് പറയുകയാണ്
1998- ല്‍ പുറത്തിറങ്ങിയ 'ഒരു മറവത്തൂര്‍ കനവ്' മമ്മൂട്ടിയുടെ താരപദവി തിരിച്ചെടുത്ത സിനിമ കൂടിയായിരുന്നു. തിയേറ്ററില്‍ നൂറ് ദിവസങ്ങള്‍ പിന്നിട്ട ചിത്രം കോട്ടയം കുഞ്ഞച്ചന് ശേഷമുള്ള മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രത്തിന്റെ മഹാ വിജയം കൂടിയായിരുന്നു.
' 'ഒരു മറവത്തൂര്‍ കനവ്' ചെയ്തപ്പോള്‍ മമ്മുക്കയ്ക്ക് എന്നോട് നീരസമുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ ഗെറ്റപ്പുമായി ബന്ധപ്പെട്ടതായിരുന്നു. മുടി പറ്റയടിക്കണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം അതിന് തയ്യാറായില്ല. മറ്റ് സിനിമകളെ അത് ബാധിക്കുമെന്ന് പറഞ്ഞ് മമ്മുക്ക അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. ഞാന്‍ മുടി വെട്ടുന്ന പ്രശ്നമേയില്ലെന്ന് മമ്മുക്ക പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, 'നടപ്പില്ല മമ്മുക്ക എന്റെ കഥാപാത്രം ഇതാണേല്‍ മമ്മുക്ക മുടി വെട്ടിയെ മതിയാകൂ' പക്ഷേ മുടി വെട്ടില്ലെന്ന് പറഞ്ഞ മമ്മുക്ക അടുത്ത ദിവസം പറ്റയടിച്ചു കൊണ്ട് എനിക്ക് മുന്നിലെത്തിയിട്ട് പറഞ്ഞു നിനക്ക് സമാധനമായല്ലോ എന്ന്' - ലാല്‍ ജോസ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആദ്യ സിനിമയുടെ ഒരു പ്രധാന പ്രതിസന്ധിയെക്കുറിച്ച് തുറന്നു സംസാരിച്ചത്.