Latest News

മോഡല്‍ എറീക്ക പക്കാര്‍ഡ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത് അച്ഛന്‍ ഗാവിന്‍ പക്കാര്‍ഡിന്റെ കയ്യില്‍ തൂങ്ങുന്ന ചിത്രം; തങ്ങളുടെ പ്രിയപ്പെട്ട പൂച്ചക്കണ്ണന്‍ വില്ലനെ ഓര്‍ത്തെടുത്ത് മലയാളികള്‍

Malayalilife
മോഡല്‍ എറീക്ക പക്കാര്‍ഡ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത് അച്ഛന്‍ ഗാവിന്‍ പക്കാര്‍ഡിന്റെ കയ്യില്‍ തൂങ്ങുന്ന ചിത്രം; തങ്ങളുടെ പ്രിയപ്പെട്ട പൂച്ചക്കണ്ണന്‍ വില്ലനെ ഓര്‍ത്തെടുത്ത് മലയാളികള്‍

മുംബൈയിലെ അറിയപ്പെടുന്ന മോഡലായ എറീക്ക പക്കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത ചിത്രമാണ് ഇപ്പോള്‍ മലയാളികളുടെ ചര്‍ച്ചാവിഷയം. മലയാളി മറക്കാത്ത ബഞ്ചമിന്‍ ബ്രൂണോ എന്ന പൂച്ചക്കണ്ണന്‍ വില്ലന്റെ കയ്യില്‍ തൂങ്ങിയാടുന്ന കുട്ടി എറീക്കയുടെ ചിത്രമാണ് ഇന്സ്റ്റാഗ്രാമിലെ ചര്‍ച്ചകളില്‍ നിറയുന്നത്. മലയാള സിനിമയില്‍ ഒരു കാലത്ത് വിദേശ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ച്‌ ഗാവിന്‍ പക്കാര്‍ഡിന്റെ ചിത്രമാണ് മകള്‍ എറീക്ക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തത്.

വിസ്‌കി ആസ്വദിച്ചുകൊണ്ട് എന്നെയും കമില്ലെയും നോക്കിക്കൊണ്ടിരിക്കുകയാണ് എന്ന് ഉറപ്പാണ്. വീ മിസ് യൂ... (ഞങ്ങള്‍ക്ക് ബോയ്ഫ്രണ്ട്സില്ലെന്ന് നന്നായി നടിച്ചുകൊണ്ട്)- മകള്‍ കുറിച്ചു.

നടന്റെ ജന്മ വാര്‍ഷിക ദിനത്തിലാണ് പഴയ ഫോട്ടോയ്ക്കൊപ്പം അച്ഛനെക്കുറിച്ചുള്ള ഒരു കുറിപ്പ് എറീക്ക പങ്കുവെച്ചത്. മരിച്ചുപോയ അച്ഛനെക്കുറിച്ചുള്ള മുംബൈ മോഡലിന്റെ കുറിപ്പിലൂടെയാണ് മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ട വില്ലനെ വീണ്ടും കണ്ടെത്തിയത്. അച്ഛന്റെ കൈയില്‍ തൂങ്ങിയാടുന്ന കുട്ടി എറീക്കയുടെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കൂടെ സഹോദരി കമില്ലെയേയും കാണാം.

 

 

മലയാള സിനിമയില്‍ ഒരുകാലത്ത് സജീവമായിരുന്ന അഭിനേതാവാണ് ഗാവിന്‍ പക്കാര്‍ഡ്. പത്മരാജന്‍ സംവിധാനം ചെയ്ത സീസണ്‍ എന്ന ചിത്രത്തില്‍ ഫാബിയന്‍ എന്ന വില്ലന്‍ വേഷം അവതരിപ്പിച്ചാണ് ഗാവിന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആനവാല്‍ മോതിരം, ആര്യന്‍, ജാക്പോട്ട്, ബോക്സര്‍, ആയുഷ്‌കാലം തുടങ്ങി ഒട്ടേറെ സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. 90 കള്‍ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം സിനിമയുടെ ലോകത്തില്‍ നിന്ന് പതിയെ വിട്ടകന്നു. 2002 ല്‍ പുറത്തിറങ്ങിയ ജാനി ദുശ്മന്‍ എന്ന ചിത്രത്തിലായിരുന്നു അവസാനമായി വേഷമിട്ടത്. ഏഴ് വര്‍ഷം മുന്‍പ് ശ്വാസകോശരോഗം ബാധിച്ച്‌ മുംബൈയില്‍ വച്ച്‌ മരണമടയുകയും ചെയ്തു.

 

അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്തിരുന്ന ജോണ്‍ പക്കാര്‍ഡ് ആയിരുന്നു ഗാവിന്റെ മുത്തച്ഛന്‍. ജോലി വിട്ടതിന് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് വന്നു. ഗാവിന്റെ പിതാവ് ഏള്‍ പക്കാര്‍ഡ് വിവാഹം ചെയ്തത് ഒരു മഹാരാഷ്ട്രക്കാരിയെയായിരുന്നു. 1964 ലായിരുന്നു ഗാവിന്‍ ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതിന് തൊട്ടുപിന്നാലെ അദ്ദേഹം ബോഡി ബില്‍ഡിങ് രംഗത്തെത്തി. മുംബൈയിലെ സുഹൃത്തുക്കള്‍ സിനിമയിലേക്കും. എന്‍പതുകളുടെ അവസാനത്തോടെയാണ് അദ്ദേഹം സിനിമാരംഗത്ത് ശ്രദ്ധ നേടിയത്.

അവ്രില്‍ പക്കാര്‍ഡ് ആണ് എറീകയുടെയും കമില്ലെയുടെയും അമ്മ. ഗാവിനും അവ്രിലും നിയമപരമായി വിവാഹമോചനം നേടിയിരുന്നു. ഇന്ന് മുംബൈയിലെ അറിയപ്പെടുന്ന മോഡലാണ് എറീക. രണ്‍ബീര്‍ കപൂറിനൊപ്പം രണ്ട് പരസ്യ ചിത്രങ്ങളിലും എറീക്ക അഭിനയിച്ചു.

model erika packard Instagram story about her father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES