Latest News

ഈ ആഴ്ചത്തെ കാലാവസ്ഥ എങ്ങനെയുണ്ടെന്ന്? മീരാ നന്ദന്റെ പുതിയ ലുക്ക് കണ്ട് കണ്ണുതള്ളി ആരാധകര്‍; ചിത്രം വൈറല്‍ 

ശിവ പ്രതാപന്‍
ഈ ആഴ്ചത്തെ കാലാവസ്ഥ എങ്ങനെയുണ്ടെന്ന്? മീരാ നന്ദന്റെ പുതിയ ലുക്ക് കണ്ട് കണ്ണുതള്ളി ആരാധകര്‍; ചിത്രം വൈറല്‍ 

മുല്ല സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീരാ നന്ദന്‍. സിനിമയില്‍ നിന്നും വിട്ടു നില്‍കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പിന്തുടരുന്നത്. ഈ ആഴ്ചത്തെ കാലാവസ്ഥ എങ്ങനെയുണ്ട് എന്ന ചോദ്യത്തോടെ മീര പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വലിയ പൊട്ട് തൊട്ട് പിങ്ക് നിറത്തിലുള്ള കുര്‍ത്തയണിഞ്ഞ് നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തിന് പതിനായിരക്കണക്കിന് ലൈക്കുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചത്. 

ടെലിവിഷന്‍ അവതാരികയായി തന്റെ കരിയര്‍ ആരംഭിച്ച മീര ലാല്‍ജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. എന്നാല്‍ 2017 ല്‍ ഇറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിനു ശേഷം നീണ്ട ഇടവേള എടുത്ത താരം ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയാണ്.

പ്രശസ്തമായ ഗോള്‍ഡ് 101.3 എന്ന എഫ് എമ്മിലാണ് മീര ഇപ്പോള്‍ ജോലി ചെയ്യുന്നത്. അടുത്തിടെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും കരിയറില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്നും മീര പറഞ്ഞിരുന്നു.

meera nandan Instagram post viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES