രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ താരങ്ങൾ എല്ലാം തന്നെ ഷൂട്ടിംഗ് നിർത്തിവച്ചതോടെ വീടുകളിൽ തന്നെ കഴിയുകയാണ്. വീട്ടുകാര്‍ക്കൊപ്പം അപൂര്‍വ്വമായി ഒരുമിച്ച് ഇത്രയും ദിവസം സമയം പങ്കിടാന്‍ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ താരങ്ങൾ എല്ലാവരും തന്നെ. എന്നാൽ ഇപ്പോൾ മലയാള സിനിമാപ്രേമികളിലൂടെ യുവതാരം നിവിന്‍ പോളിക്ക് സമയം തികയാത്ത അവസ്ഥയാണ് ഇപ്പോൾ. കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതോടെയാണിതെന്നും താരം തുറന്ന് പറയുകയാണ്. അതോടൊപ്പം വീട്ടുകാർക്ക് ഒപ്പം കുടുംബ പ്രാര്‍ത്ഥനയിലും പങ്കെടുക്കുന്നുണ്ടെന്നും നിവിൻ വ്യക്തമാക്കിയിരുന്നു.
പ്രളയത്തില്‍ ആലുവ പെരിയാര്‍ തീരത്തുള്ള വീടിന്റെ പകുതിയും വെള്ളം കയറിയിരുന്നു. അതിന്റെ പണി തീര്‍ത്ത് മാര്‍ച്ച് പകുതിയാണ് താമസം തുടങ്ങിയത്. അപ്പോഴേക്കും ലോക്ഡൗണ്‍ എത്തി. കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതോടെ സമയം തികയാത്ത അവസ്ഥയായി.
പുറത്തുനിന്നുള്ള ഭക്ഷണം പൂര്‍ണമായി ഇല്ലാതായതോടെ പുതിയ ഡയറ്റിങ് തുടങ്ങി. സത്യത്തില്‍ പുതിയ സിനിമയായ 'പടവെട്ടി'നു വേണ്ടി ശരീരം കുറയ്ക്കേണ്ട സമയമായിരുന്നു. ഇപ്പോള്‍ എട്ട് കിലോ കുറഞ്ഞു. ഇനിയും കുറയ്ക്കണം. കുടുംബപ്രാര്‍ഥനയില്‍ വലിയ വിശ്വാസമുള്ളയാളാണ് അമ്മ. ഇപ്പോള്‍ എന്നും സന്ധ്യയ്ക്ക് പ്രാര്‍ഥനയില്‍ അമ്മയ്ക്കൊപ്പം ഞങ്ങളെല്ലാവരുമുണ്ടെന്നും നിവിന്‍ പറയുന്നു.