മലയാളത്തിലെ ചരിത്രസിനിമകള്‍ക്കുള്ള സ്വീകാര്യത മികച്ചതാണ്. അത്തരത്തില്‍ എപ്പിക് കഥയുമായി നിവിന്‍പോളി നായകനായി എത്തിയ പടനമാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി. സിനിമ ഒരു മാസ് ത്രില്ലര്‍ ആണെങ്കിലും പ്രേക്ഷകര്‍ക്കുള്ളത് വിഭിന്ന അഭിപ്രായമാണ്. റോഷന്‍ ആന്‍ഡ്രൂസ് അരങ്ങിലെത്തിച്ച കൊച്ചുണ്ണിയേക്കാള്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത കഥാപാത്രമായിരുന്നു സൂര്യ ടിവിയില്‍ മണിക്കൂട്ടന്‍ നായകനായി എത്തിയ കായംകുളം കൊച്ചുണ്ണി സീരിയല്‍.
45 കോടി മുടക്കി നിര്‍മിച്ച സിനിമയേക്കാള്‍ മികച്ച ദൃശ്യാനുഭവമായിരുന്നു സൂര്യടി.ടി.വിയിലെ സീരിയല്‍ സമ്മനിച്ചത്. നിവിന്‍പോളിയുടെ കൊച്ചുണ്ണി കഥാപാത്രത്തേയും മണിക്കുട്ടന്‍ അവതരിപ്പിച്ച കഥാപാത്രത്തേയും താരതമ്യം ചെയ്താല്‍ മണിക്കുട്ടന്‍ തന്നയാണ് മാസ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
നിവിന്‍പോളി നായകനായ കായംകുളം കൊച്ചുണ്ണി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വികരിച്ചിരിക്കുകയാണ്. ശ്രീ ഗോഗുലം മുവീസിന്റെ ബാനറില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് ചിത്രം കൊച്ചുണ്ണിയുടെ കഥയെ വേറിട്ട ശൈലിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
പ്രേക്ഷകര്‍ കേട്ടറിഞ്ഞ കൊച്ചുണ്ണിയില്‍ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് നിവിന്‍പോളിയുടെ കൊച്ചുണ്ണി വെള്ളിത്തിരയില്‍ എത്തിയത്. 100 കോടി ക്ലബില്‍ ചിത്രം കയറുന്ന അടുത്ത മലയാളം ചിത്രം എന്നൊക്കെ വിലയിരുത്തുമ്പോഴും ചിത്രത്തിലെ കയ്യടി നേടിയ റോള്‍ മോഹന്‍ലാല്‍ അവതരപിപ്പിച്ച ഇത്തിക്കരപ്പക്കിയുടേതായിരുന്നു. ഒന്നാം ഭാഗത്തില്‍ തണുപ്പന്‍ കഥാപാത്രമായി എത്തിയ കൊച്ചുണ്ണി രണ്ടാം ഭാഗത്തില്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ഫൈറ്റുകള്‍ സമ്മാനിക്കുന്നത്.
അതേ സമയം സൂര്യ ടിവിയിലെ ജനപ്രിയ സീരിയിലയാ കായംകുളം കൊച്ചുണ്ണി സീരിയല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ കൊച്ചുണ്ണിയേക്കാള്‍ നീതി പുലര്‍ത്തിയെന്ന് ഒരു വിഭാഗവും വാദിക്കുന്നത്. 2007ല്‍ സൂര്യ ടി.വിയില്‍ സംപ്രേക്ഷണം ചെയ്ത സീരിയലിലൂടെയായിരുന്നു മണിക്കുട്ടന്‍ എന്ന നടന്റെ രംഗപ്രവേശനം. സൂര്യ ടീവിയില്‍ 1000 എപ്പിസോഡുകള്‍ക്ക് മുകളില്‍ ഓടിയ സീരിയലായിരുന്നു കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിയുടെ ജീവിത ചരിത്രം അതേപടി വരച്ചുകാട്ടാന്‍ സീരിയലിന് സാധിച്ചിരുന്നു. കായംകുളം ദേശത്തെ സാധാരണക്കാരുടെ രക്ഷകനായ കള്ളനും വവ്വക്കാവ് ഉള്‍പ്പടെയുള്ള കൊച്ചുണ്ണിയുടെ വിഖാര കേന്ദ്രവും എല്ലാം സീരിയലില്‍ നല്ലരീതിയില്‍ വരച്ചുകാട്ടിയിരുന്നു.
തങ്ങളില്‍ നിന്ന് ഒളി അടവ് പഠിക്കുന്ന വിദ്യ നിവിന്‍ പോളിയേക്കാള്‍ മികച്ചരീതിയലായിരുന്നു മണിക്കുട്ടന്‍ അവതരിപ്പിച്ചത്. എന്നാല്‍ പത്ത് വര്‍ഷം മുന്‍പ് ഇറങ്ങിയ സീരിയലില്‍ സിനിമയെ വെല്ലുന്ന ഫൈറ്റ് രംഗങ്ങളും കളരി മുറകളുമാണ് മണിക്കുട്ടന്‍ കാഴ്ചവച്ചത്. എന്നാല്‍ സിനിമയില്‍ ഇത്തിക്കരപക്കിയുടെ കാരുണ്യത്തില്‍ ഉയര്‍ന്നെണിക്കൂന്ന കൊച്ചുണ്ണിയെ റോഷന്‍ ആന്‍ഡ്രൂസ് വരച്ചുകാട്ടുന്നത്.