ജോക്കർ എന്ന സിനിമയിലൂടെ മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടിയായി മാറിയിട്ട വ്യക്തിയാണ് മന്യ. ജോക്കർ, കുഞ്ഞിക്കൂനൻ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് മന്യ. നാലാപത്തോളം സിനിമകളിൽ അഭിനയിച്ച താരം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ലോഹിതദാസ് സംവിധാനം ചെയ്ത 'ജോക്കർ' ആണ് മന്യയുടെ ആദ്യ മലയള ചിത്രം. ജോക്കറിലെ അഭിനയത്തിന് 2001-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മന്യക്ക് ലഭിച്ചിരുന്നു. പിന്നീട് വണ്‍ മാൻ ഷോ, രാക്ഷസ രാജാവ്, കുഞ്ഞിക്കൂനൻ, സ്വപ്നക്കൂട്, അപരിചിതൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തെലുങ്ക് നടിയായ മന്യ ഒട്ടേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ആദ്യത്തെ സിനിമയിൽ തന്നെ ജയം കണ്ടതുകൊണ്ടു തന്നെ നിരവധി അവസരങ്ങൾ നടിയെ തേടിയെത്തി. ഒരു സിനിമയിൽ വന്നിട്ട് കാണാതെയാകുന്ന നിരവധി താരങ്ങൾ ഉണ്ട്. പക്ഷേ ആദ്യത്തെ സിനിമയിൽ നിന്ന് ജയം കണ്ട് പിന്നീട് മലയാളത്തിലെ പരിചയമുള്ള നടിയായി മാറിയവർ വിട്ട് പോകുന്നത് വിരളമാണ്. അങ്ങനെ മലയാളത്തിൽ നിന്നും മാറി നിന്ന നടിയാണ് മാന്യ.
1982 ൽ ആന്ധ്രപ്രദേശിലെ ഒരു നായിഡു കുടുംബത്തിലാണ് താരം ജനിച്ചത്. ഇംഗ്ലണ്ടിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രിയിലെ ഡോക്ടറായി ജോലി ചെയ്യുന്ന പ്രഹ്ളാദൻ ആണ് മാന്യയുടെ പിതാവ്. നടിയുടെ കൗമാരത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടു, പിന്നീട് നടിയാണ് ജോലി നോക്കി കുടുംബത്തെ നോക്കിയത്. അമ്മയുടെ പേര് പത്മിനി. ഇംഗ്ലണ്ടിൽ ജനിച്ച നടിക്ക് ഒൻപതു വയസുള്ളപ്പോഴാണ് സൗത്ത് ഇന്ത്യയിലേക്ക് വന്നത്. മന്യക്ക് അഞ്ജന എന്ന ഒരു ഇളയ സഹോദരി കൂടിയുണ്ട്. പതിനാലാമത്തെ വയസ്സിൽ മോഡലിംഗ് ആരംഭിച്ചു. 2008 സത്യാ പട്ടേൽ എന്ന ആളെ വിവാഹം കഴിച്ച മന്യ രാക്ഷസരാജാവിലാണ് അവസാനമായി അന്ന് അഭിനയിച്ചത്. കല്യാണത്തിന് ശേഷവും മൂന്നോളം സിനിമകളിൽ അഭിനയിച്ചു. അത് കഴിഞ്ഞ് ഇരുവരും വേർപിരിഞ്ഞു. 2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരാവുന്നത്. ഈ വിവാഹ ശേഷം മന്യ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഗണിതത്തിലും സ്ഥിതിവിവരക്കണക്കിലും ക്വാണ്ടിറ്റേറ്റീവ് ഫിനാൻസിൽ മൈനറിംഗിലും ഇരട്ട ബിരുദം നേടി. പിന്നീട് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും നേടി. ഇപ്പോൾ ന്യൂയോർക്കിലെ ക്രെഡിറ്റ് സ്യൂസിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്നു. അവിടെയാണ് ഇപ്പോൾ കുടുംബവുമായി താരമുള്ളത്. മന്യക്കും വികാസിനും ഓമിഷ്‌ക എന്നൊരു മകളുണ്ട്.
കൗമാരത്തിലേ അച്ഛനെ നഷ്ടപെട്ട കുടുംബത്തിന് താരമായിരുന്നു ആശ്രയം. അതുകൊണ്ടു തന്നെ ഇടയ്ക്ക് വച്ച് പഠിപ്പൊക്കെ നിന്നു പോയി. നാല്പത് സിനിമകളിലെ സമ്പാദ്യം മുഴുവൻ സ്വന്തം അമ്മയ്ക്ക് നൽകി താരം പഠിക്കാനായി പോയി. അങ്ങനെ കഠിനമായി പഠിച്ച് സാറ്റ് പരീക്ഷ എഴുതി ജയിച്ചു. അങ്ങനെ താരത്തിന് ന്യൂയോർക്കിലെ സർവകലാശാലയിൽ പ്രവേശനം ലഭിച്ചു. അത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം ആയിരുന്നു. അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അത് സാധിച്ചതിൽ അതിയായ സന്തോഷം താരത്തിന് അന്ന് ഉണ്ടായിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ നടി കഷ്ടപ്പെട്ട് പഠിച്ചു നല്ല ജോലിയിൽ എത്തി. ഇങ്ങനെ തന്നെയായിരുന്നു ആരെയും പ്രോത്സാഹിപ്പിക്കുന്ന മന്യയുടെ കഥ. ഇങ്ങനെയാണ് കുടുംബത്തെ പോറ്റാൻ സിനിമ ചെയ്ത മന്യയുടെ കഥ. ഇത് എല്ലാവര്ക്കും പ്രോത്സാഹനം തന്നെയാണ്. പുറമെ കാണുമ്പോൾ കഷ്ടതയിൽ വളർന്ന കുട്ടി അയി തോന്നില്ല എങ്കിലും താരത്തിന്റെ ഒരാളുടെ ദൃഢനിശ്ചയം കൊണ്ടാണ് ഇതുവരെ എത്തിയത്.
ഇടയ്ക്ക് താരത്തിന്റെയും താരം അഭിനയിച്ച കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ വില്ലൻ ആയ സായി കുമാർ ചെയ്ത വാസു എന്ന കഥാപാത്രത്തെയും വച്ച് ട്രോളുകൾ ഉണ്ടായിരുന്നു. ഇരുവരുടെ കല്യാണം കഴിഞ്ഞ് കുട്ടികളുമായി നില്കുന്നതായിരുന്നു ട്രോള്. ആദ്യം രസകരമായ രീതിയിൽ കമ്മെന്റ് ഇട്ട നടി പിന്നീട് ഒരു വിഡിയോയിൽ കൂടി മറുപടി നൽകി. ട്രോള് ഒക്കെ നല്ലതാണ് എന്നും താൻ അത് സന്തോഷമായിട്ടാണ് കാണുന്നതെന്നും നടി പറഞ്ഞു. പക്ഷെ ആ ചിത്രത്തിൽ വാസു ഒരു ബലാത്സംഗം ചെയ്യുന്ന കഥാപാത്രമാണ്. അത് പ്രോത്സാഹിപ്പിക്കുന്ന പോലെ തോന്നുന്ന തരത്തിൽ ഈ ട്രോൾ ചിലർക്ക് തോന്നാം എന്നും അതുകൊണ്ടു ഇത്തരം ട്രോളുകൾ കഴിവതും ഒഴിവാക്കണം എന്നുമാണ് നടി പിന്നീട് പറഞ്ഞിരുന്നത്.
കഴിഞ്ഞ മാസം നടിക്ക് അസുഖമായിരുന്നു എന്ന് പറഞ്ഞ് വാർത്തകൾ ഉണ്ടായിരുന്നു. നടുവിന് പരിക്കേൽക്കുകയും ഇരിക്കാനും നടക്കാനുമൊക്കെ ബുദ്ധിമുട്ടാകുകയും ചെയ്തിരുന്നു. അപ്രതീക്ഷിച്ചമായ രീതിയിൽ പറ്റിയ പരുക്ക് ഇടതു വശത്തിനെ തളർത്തുന്ന തരത്തിലേക്ക് വരെ എത്തിച്ചു. കടുത്ത വേദന കാരണം പിന്നീട് ആശുപത്രിയിൽ എത്തിച്ചു. സുഖപ്പെടാനൊക്കെ പ്രാർത്ഥനയും സ്നേഹവും കിട്ടുന്നുണ്ടെന്നും നടി കുറിച്ച്.