മലയാളത്തില്‍ ആരംഭിച്ച സമയത്ത് റേറ്റിങ്ങില്‍ ഏറ്റവും പിന്നിലായിരുന്നുവെങ്കിലും അവസാനത്തോടടുക്കവേ ഏറ്റവും അധികം പ്രേക്ഷകരെ സമ്പാദിച്ച ഷോയാണ് മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്ബോസ്. ആദ്യകാലത്ത് എല്ലാവരും പൊളിഞ്ഞെന്നു വിലയിരുത്തിയ ഷോ ഏറ്റവും അധികം റേറ്റിങ്ങ് നേടിയാണ് അവസാനിച്ചത്. എന്നാല്‍ ഇപ്പോള്‍ നേരേ തിരിച്ചാണ് ഹിന്ദി ബിഗ്ബോസിലെ കാര്യം. തുടക്കത്തില്‍ ഏറെ ജനപ്രീതി നേടിയ ഷോ ദിനം പ്രതി താഴേക്ക് പോവുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ഏറ്റവും റേറ്റിംഗുള്ള ടെലിവിഷന്‍ പരിപാടിയായി മുദ്രകുത്തപ്പെട്ട റിയാലിറ്റി ഷോ യാണ് ബിഗ് ബോസ്. ഹിന്ദിയില്‍ നിന്നും ആരംഭിച്ച പരിപാടി വിവിധ ഭാഷകളിലായി ഇപ്പോഴും സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഷോയുടെ ജനപ്രീതിയാണ് സീസണ്‍ ഒന്നില്‍ നിന്നും 12 വരെ ഹിന്ദി ബിഗ്ബോസിനെ എത്തിച്ചത്. ഈ വര്‍ഷം മുതലാണ് മലയാളത്തിലേക്കും ബിഗ് ബോസ് എത്തിയത്. തുടക്കത്തില്‍ കാര്യമായി തിളങ്ങാന്‍ ബിഗ് ബോസിന് കഴിഞ്ഞിരുന്നില്ലെങ്കിലും അവസാനത്തിലെത്തിയപ്പോള്‍ മലയാളത്തില്‍ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ ഹിന്ദി ബിഗ് ബോസിന്റെ കാര്യവും വളരെ ദയനീയമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെയുള്ള ടിആര്‍പി റേറ്റിംഗിന്റെ കണക്ക് പുറത്ത് വന്നിരിക്കുകയാണ്. സ്റ്റാര്‍ പ്ലസ്, സോണി ടിവി, കളേഴ്സ്, സീ ടിവി എന്നിവയാണ് മുന്നില്‍ നില്‍ക്കുന്നത്. കളേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന നാഗിന്‍ ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 4.5 റേറ്റിംഗാണ് ഷോ സ്വന്തമാക്കിയിരിക്കുന്നത്.
അതേ സമയം കളേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ്‍ 12 വിനെ പിന്തള്ളിയാണ് പരിപാടി ഉയരത്തിലെത്തിയത്. ബിഗ് ബോസിന് 2.0 റേറ്റിംഗ് ലഭിച്ച് പത്തെനാമ്പതാം സ്ഥാനത്താണ് നില്‍ക്കുന്നത്. മൂന്നാം സ്ഥാനത്ത് അമിതാഭ് ബച്ചന്‍ നയിക്കുന്ന കോന്‍ ബനേക കോര്‍പതി എന്ന പ്രോഗ്രാമാണ്. 3.3 ആണ് പരിപാടിയ്ക്ക് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. സോണി ടിവിയിലാണ് ഷോ പ്രഷേപണം ചെയ്യുന്നത്.