മലയാള പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു മോഹന്‍ലാല്‍ അവതരകനായ ബിഗ്ബോസ് ഷോ. ഷോയില്‍ ഓരോ മത്സരാത്ഥികളേയും അത്രവേഗം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. കളിയും ചിരിയും വഴക്കുകൂടലും എല്ലാമായി ബിഗ്ബോസ് ഒരുക്കിയത് കാഴ്ച വസന്തമായിരുന്നു. ഇവരുടെ ഒരു പുനസമാഗമമായിരുന്നു തിരുവനന്തപുരത്ത് ഇന്ന് ആരംഭിച്ച അര്‍ച്ചന സുശീലന്റെ പുതിയ റസ്റ്ററന്റ് പത്തിരീസില്‍ നടന്നത്.
പ്രേക്ഷക ശ്രദ്ധ നേടിയ ബിഗ്ബോസ് ഷോ അത്രവേഗം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. 18 പേരുമായി തുടങ്ങിയ മത്സരത്തില്‍ നിന്ന് ഒടുവില്‍ വിജയപഥത്തിലേക്ക് അടുത്തവര്‍ ആറ് പേരായിരുന്നു അവരില്‍ ഒരാളായിരുന്നു അര്‍ച്ചന സുശീലന്‍. പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യത നേടിയ വ്യക്തി എന്നു തന്നെ അച്ചനയെ പറയാം. അര്‍ച്ചന ആരംഭിച്ച പുതിയ റെസ്റ്ററന്റ് ഉദ്ഘാടനത്തില്‍ ബിഗ്ബോസിലെ 18 അംഗങ്ങള്‍ പങ്കെടുത്തില്ലെങ്കില്‍ പോലും ബിഗ്ബോസ് വിന്നറായ സാബുമോനും സുരേഷും അനൂപ് ചന്ദ്രനും രഞ്ജിനി ഹരിദാസും, ദിയ സനയും ദീപനും ബഷീര്‍ ബഷിയുടെയും എല്ലാം ഒത്തുകൂടല്‍ കൂടിയായി ഉദ്ഘാടന വേദി. പരസ്പരം കെട്ടിപ്പിടിച്ചും. തമാശകള്‍ പറഞ്ഞും സെല്‍ഫി പകര്‍ത്തിയും അവര്‍ തങ്ങളുടെ നല്ല നിമിഷങ്ങളെ ഓര്‍ത്തെടുക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.
കളിയും ചിരിയും പാട്ടും ഒപ്പം അര്‍ച്ചനയ്ക്ക് എല്ലാവിധ ഭാവുകങ്ങളും സമ്മാനിച്ചായിരുന്നു ബിഗ്ബോസ് അംഗങ്ങള്‍ എത്തിയത്. എല്ലാവരും ഒരേ സ്വരത്തില്‍ അര്‍ച്ചനയ്ക്ക് പിന്തുണ നല്‍കുകയും ചെയ്തു. പേളിയുടേയും ശ്രീനിയുടേയും ഷിയാസിന്റെയുമൊക്കം അസാനിധ്യമുണ്ടായിരുന്നെങ്കിലും ഇത് ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കുറച്ചില്ല.