മകളെയും ഭര്‍ത്താവിനെയും നഷ്ടമായ വാഹനാപകടത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കയറുകയാണ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി. അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടു വരികയാണ്. തുടര്‍ന്നാണ് മകളും ഭര്‍ത്താവും നഷ്ടപ്പെട്ട ദുരന്തവാര്‍ത്ത ലക്ഷ്മിയെ അറിയിച്ചത്. ആദ്യം ലക്ഷ്മി കരഞ്ഞില്ലെങ്കിലും ഇപ്പോള്‍ ലക്ഷ്മി കരഞ്ഞതായിട്ടാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇത് ഡോകടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമേകിയിരിക്കുകയാണ്.
അപകടത്തെതുടര്‍ന്ന് വെന്റിലേറ്ററില്‍ ആയിരുന്ന ലക്ഷ്മിയെ ഐസിയുവിലേക്ക് നീക്കം ചെയ്തതിനു ശേഷമായിരുന്നു ഭര്‍ത്താവിന്റെയും മകളുടെയും മരണവിവരം അറിയിച്ചത്. ലക്ഷ്മിയുടെ ഉദരഭാഗത്തുണ്ടായ പരുക്കുകള്‍ ഭേദപ്പെട്ടു തുടങ്ങി. കൈമുട്ടുകള്‍ക്കും കാലിനും നടത്തിയ ശസ്ത്രക്രിയകള്‍ വിജയകരമായിരുന്നു. ലഘു ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആരംഭിച്ചുവെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.
കാര്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലക്ഷ്മി ബാല ഭാസ്‌കറിന്റെ നില മെച്ചപ്പെടുമ്പോള്‍ വീട്ടുകാരെ വിഷമിക്കുന്നത് ലക്ഷ്മിയുടെ ആരോഗ്യപുരോഗതിയെ കുറിച്ച് തിരക്കിയുള്ള ഫോണ്‍ കോളുകളുകളാണ്. കാളുകള്‍ക്കൊപ്പം സന്ദര്‍ശകരും എത്തുന്നതോടെ ലക്ഷ്മിയുടെ വീട്ടുകാര്‍ ആകെ മനോവിഷമത്തിലായിരിക്കുകയാണ് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനാല്‍ തന്നെ പേ വാര്‍ഡിലേക്ക് ലക്ഷ്മിയെ മാറ്റാതെ ഐസിയുവില്‍ തന്നെ നിലനിര്‍ത്താനാണ് ഇപ്പോള്‍ തീരുമാനം. അതേസമയം ദുരന്തവാര്‍ത്ത അറിഞ്ഞ ലക്ഷ്മിയില്‍ നിന്നും കാര്യമായ പ്രതികരണമോ കണ്ണുനീരോ ഉണ്ടാകാത്തത് ഡോക്ടര്‍മാരെ ആശങ്കപെടുത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ലക്ഷ്മി കരഞ്ഞതായിട്ടാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതിനാല്‍ തന്നെ ലക്ഷ്മിയുടെ മാനസിക നില സാധാരണ ഗതിയിലേക്ക് ഉടനെത്തുമെന്നും ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നുണ്ട്. സങ്കടം ഒരിക്കലും മാറില്ലെങ്കിലും അത് താങ്ങാനുളള കരുത്ത് ലക്ഷ്മിക്ക് ലഭിക്കാനുള്ള പ്രാര്‍ഥനയിലാണ് ഏവരും ഇ്പ്പോള്‍