അമ്പല്പൂവണിഞ്ഞ് ഏക്കറുകളോളം നിറഞ്ഞുനില്‍ക്കുന്ന മലരിക്കലെ ആമ്പല്‍പാടമായിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്. ഏക്കറുകള്‍ നീളെ കിടക്കുന്ന ആമ്പല്‍പാടത്തില്‍ നിന്നുള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം വൈറലായി മാറുകയും ചെയ്തു. ഇപ്പോഴിതാ മലരിക്കലെ ആമ്പല്‍തോട്ടത്തില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് എത്തുകയാണ് നടി ആന്‍ ശീതള്‍.
ആമ്പല്‍ പൂക്കള്‍ക്കിടയില്‍ നിന്നുള്ള നടിയുടെ ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള പൂക്കള്‍ പിടിച്ച് അതേ നിറത്തിലുള്ള വസ്ത്രവുമണിഞ്ഞാണ് ആനിന്റെ ചിത്രങ്ങള്‍.സന്ദീപ് കെ.എസ്, സുബിന്‍ സുഭാഷ് എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
നടി തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ആന്‍ ശീതളിനെ കൂടാതെ നടി മാളവിക വെയില്‍സ്, നടിയും കവയിത്രിയുമായ ജിലു ജോസഫ് എന്നിവരുടെ മലരിക്കലില്‍ നിന്നുള്ള ചിത്രങ്ങളും ഏറെ വൈറലായിട്ടുണ്ട്.
കൊച്ചി സ്വദേശിയായ ആന്‍ 'എസ്ര' എന്ന സിനിമയിലൂടെയാണ് സിനിമാലോകത്തെത്തിയത്. ശേഷം കാളിദാസ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിരുന്നു. അതിനുശേഷമാണ് 'ഇഷ്‌കി'ലെ നായികയായത്. സിനിമയിലെ വസുധ എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.