Latest News

മൂന്നു മക്കളെയും കൊണ്ട് അകന്നു ബാംഗ്ലൂരിൽ പോയുള്ള താമസം; സീരിയലിൽ പറ്റിക്കപെട്ട ദുരനുഭവവും; അവസാനം അഭിനയം നിർത്തേണ്ടി വന്നു; നടി അഞ്ചു അരവിന്ദിന്റെ ജീവിതം

Malayalilife
മൂന്നു മക്കളെയും കൊണ്ട് അകന്നു ബാംഗ്ലൂരിൽ പോയുള്ള താമസം; സീരിയലിൽ പറ്റിക്കപെട്ട ദുരനുഭവവും; അവസാനം അഭിനയം നിർത്തേണ്ടി വന്നു; നടി അഞ്ചു അരവിന്ദിന്റെ ജീവിതം

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങാൻ നല്ല പാടാണ്. ഏതാനും ചില നടിമാർ മാത്രമാണ് അങ്ങനെ തിളങ്ങിയത്. സിനിമയിലും സീരിയലുകളിലും തിളങ്ങി നിന്ന അപൂർവം ചില നായികമാരിൽ ഒരാളാണ് അഞ്ജു. മലയാളം, തമിഴ്, കന്നഡ ഭാഷാചിത്രങ്ങളിൽ തിളങ്ങിയ അഞ്ജുവിന്റെ 'ദോസ്തിലെയും' അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കർ, കല്യാണപ്പിറ്റേന്ന് തുടങ്ങിയ സിനിമളിലെ പ്രകടനങ്ങളും മലയാള ചലച്ചിത്ര പ്രേക്ഷകർ മറക്കാനിടയില്ല. ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ് അഞ്ജു അരവിന്ദ്. സിനിമയിൽ മാത്രമല്ല ഒരുപിടി നല്ല മലയാളം സീരിയലുകളിലും താരം തിളങ്ങിയിട്ടുണ്ട് എന്നാൽ തമിഴിൽ വിജയുടെ നായികയായി വരെ തിളങ്ങിയ നടിയ്ക്ക് അഭിനയമേഖല വേണ്ടുന്ന പരിഗണന നൽകിയില്ലെന്ന പരിഭവവുമുണ്ട്. എന്നാൽ വളരെ പെട്ടെന്നാണ് അഞ്ജു പ്രേക്ഷകരിൽ നിന്നും വിട്ടുനിന്നത്. അഞ്ജുവിന്റെ കരിയറിന്റെ തുടക്കത്തിൽ നടൻ സുധീഷുമായുള്ള പെയറായി ആയിരുന്നു കൂടുതലും അഭിനയിച്ചത്. വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവ സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചു. പിന്നീട് 20 വർഷത്തിനുശേഷമാണ് അഞ്ചു ഒരു ടി വി ഷോയിലാണ് മലയാളികളുടെ മുന്നിലേക്ക് വന്നത്.

1982, മേയ് 23 ന് കൂത്തുപ്പറമ്പിനു സമീപം ബീനാ ഭവനിൽ അരവിന്ദാക്ഷൻ, കെ.ടി. കാഞ്ചന എന്നിവരുടെ പുത്രിയായി അഞ്ജു അരവിന്ദ് ജനിച്ചു. ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് സജീവമായിരുന്ന അഞ്ജു അരവിന്ദ് സ്കൂൾ കലോത്സവ വേദികളിലൂടെയാണ് കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. സുധീഷ്‌ നായകനായി അഭിനയിച്ച 'ആകാശത്തേക്കൊരു കിളിവാതിൽ' എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. സിനിമയിലും ടെലിവിഷൻ പരമ്പരകളിലും ഒരുപോലെ തിളങ്ങിനിന്ന അഞ്ജു അരവിന്ദിന്റെ അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കല്ല്യാണപ്പിറ്റേന്ന്, ദോസ്ത് തുടങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.

തമിഴ് ചലച്ചിത്രരംഗത്ത് വിജയ്‌ അടക്കമുള്ള താരങ്ങളുടെ നായികയായി അവർ അഭിനയിച്ചിരുന്നു. 2002 ഏപ്രിൽ 4 ന് തലശേരി സ്വദേശിയായ ദേവദാസൻ എന്ന വ്യക്തിയെ അവർ വിവാഹം ചെയ്തുവെങ്കിലും പിന്നീട് ദമ്പതികൾ വേർപിരിഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷം 2013 ൽ അഞ്ജു അഭിനയരംഗത്ത പുനപ്രവേശനം നടത്തിയിരുന്നു. പിന്നീട് അവർ നിലവിൽ വിനയചന്ദ്രൻ എന്ന ആളുമായി ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് വിനയചന്ദ്രനുമായിടുള്ള ബന്ധത്തിൽ നിന്ന് അകന്നു മക്കളായ നിഖിതയുടെയും അൻവിതയുടെയും അഭിജിത്തിന്റെയും കൂടെ തലശേരിയിൽ താമസിച്ചു. എന്നാൽ ഇപ്പോൾ അഞ്ജു വിനയചന്ദ്രനുമായിട്ട് അടുക്കാതെ സ്വന്തം മക്കളെയും കൊണ്ട് അകന്ന് ബാംഗ്ലൂരിലാണ് താമസം. ലാസ്യം എന്ന ഒരു നൃത്ത വിദ്യാലയത്തിനറെ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം ഇപ്പോൾ. പിന്നെ ഇതിലെ ഇവരുടെ മൂത്ത മകളായ  നിഖിത ഒരു തമിഴ് ചാനെൽ ആയ സൺ ടിവിയിലെ  അരുന്ധതി എന്ന സീരിയലിലും അഭിനയിച്ചുകൊണ്ടിരിക്കുന്നു.

താരവും സിനിമയ്ക്ക് ശേഷം തിളങ്ങിയത് സീരിയലിലാണ്. പക്ഷേ അതും പിന്നീട് നടി ഉപേക്ഷിക്കുകയായിരുന്നു. ഇതിനു കരണവുമായ് താരം ഫേസ്ബുക്ക് പേജിൽ ലൈവ് വന്നിരുന്നു. ഞാൻ എന്നോട് തന്നെ എടുത്ത പ്രോമിസ് ആണ് ഇനി സീരിയൽ ചെയ്യില്ല എന്ന്. സീരിയൽ ചെയ്തിട്ടും, ഇമ്പ്രെസ്സിങ് ആയ ഒരു റോളും കിട്ടാത്തത് ആണ് കാരണം എന്നാണ് നടി പറഞ്ഞത്. നല്ല പ്രാധാന്യമുള്ള കഥാപാത്രമാണ് എന്ന് പറഞ്ഞിട്ട് പിന്നീട് പറഞ്ഞതുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപത്രങ്ങൾ തരുന്നതായി ഒരുപാടു ദുരനുഭവം താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ടാണ് താരം ഇത് നിർത്തുന്നത് എന്നാണ് പറഞ്ഞത്.

anju aravind malayalam tamil movie actress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES