ഓം ശാന്തി ഓശാന എന്ന ചിത്രം ഇഷ്ടം അല്ലാത്തതായി ആരാ ഉള്ളത്. നസ്രിയ മലയാളി പ്രേക്ഷകരുടെ മനസിൽ സ്ഥിര സ്ഥാനം പിടിച്ച ഒന്നാണ് ഈ സിനിമ. നസ്രിയ എന്ന താരത്തെ ഏറ്റവും കൂടുതൽ അടയാളപ്പെടുത്തിയ ഒരു ചിത്രമായിരുന്നു ഓം ശാന്തി ഓശാന. താരത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും മികച്ചതും ജനങ്ങൾ സ്വീകരിച്ചതും ഏത് എന്ന ചോദ്യത്തിനും ഓം ശാന്തി ഓശാന എന്ന് തന്നെയായിരിക്കും മറുപടി. നസ്രിയ, നിവിൻ പോളി താരജോഡി ഒന്നിച്ച ചിത്രത്തിനുശേഷം ഇരുവർക്കും കരിയറിൽ വീണ്ടും മികച്ച കുറെ നേട്ടങ്ങളാണ് ലഭിച്ചത്. ഓം ശാന്തി ഓശാന തീയേറ്ററുകളും ജനങ്ങൾക്കിടയിലും വൻഹിറ്റായി മാറിയതോടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റൊമാൻസ് ആണ് ഈ സിനിമയുടെ പ്രധാന ഘടകം എങ്കിലും ക്ലൈമാക്സ് അടക്കം വൻ ട്വിസ്റ്റുകളിലൂടെ ആയിരുന്നു ചിത്രത്തിൻറെ കഥാഗതി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. നസ്രിയ അവതരിപ്പിച്ച കഥാപാത്രത്തിന് ഒപ്പം ചിത്രത്തിൽ താരത്തിന്റെ കൂട്ടുകാരികൾ ആയി എത്തിയ പെൺകുട്ടികളും തകർത്ത് അഭിനയിച്ചു. താരത്തിന്റെ കുസൃതികൾക്കും കുറുമ്പിനും എല്ലാം കൂട്ടായി നിന്ന താരങ്ങളെ പിന്നീട് സിനിമയിൽ കണ്ടിട്ടില്ല. അതിലെ ഒരു സ്കൂൾ കൂട്ടുകാരി ഇപ്പോഴും സിനിമയിൽ ഉള്ളതായി ആർക്കൊക്കെ അറിയാം. അറിയാൻ വഴി ഇല്ല.. കാരണം ആ പെൺകുട്ടി ഉള്ളത് ക്യാമറയുടെ മുന്നിൽ അല്ല പിന്നിൽ ആണ്.
ആ സിനിമയിലെ സ്‌കൂൾ കാലം കാണിക്കുമ്പോൾ അതിൽ കുറെയധികം പയ്യന്മാരെ പ്രണയിക്കുന്ന ഒരു പെൺകുട്ടിയെ നിങ്ങൾക്ക് ഓര്മ കാണും. അതായത് നസ്രിയ ആദ്യം സ്നേഹിക്കുന്ന യാർഡ്‌ലിയെ കല്യാണം കഴിച്ച നീതു. ആ നീതുവിന്റെ യഥാർത്ഥ പേരാണ് അക്ഷയ പ്രേംകുമാർ. അഭിനയം ഒരു പാഷൻ അല്ലാതിരുന്നിട്ടും സിനിമ എന്ന പാഷൻ ലക്ഷ്യം ഉള്ളതുകൊണ്ട് മാത്രം അന്ന് സിനിമയിൽ വന്ന പെൺകുട്ടി. ക്യാമറയ്ക്കു മുന്നിൽ രേഖപ്പെടുത്താൻ ആഗ്രഹിക്കാത്ത താരം ഇപ്പോൾ പല ചിത്രങ്ങൾക്കും കോസ്റ്റ്യൂം ഡിസൈനർ ആയി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും അടുത്തായി പുറത്തിറങ്ങിയ വൺ എന്ന ചിത്രത്തിൽ താരം കോസ്റ്റ്യൂം ഡിസൈൻ ചെയ്തിട്ടുണ്ട്. ആദ്യമായി തിയേറ്ററിൽ താരത്തിന്റെ കോസ്റ്യൂമിൽ ഇറങ്ങിയ ചിത്രമാണ് ഇത്. ഇതിന്റെ സന്തോഷത്തിലാണ് താരം. ഇടയ്ക്ക് സ്വന്തമായി ഡിസൈൻ ചെയ്ത ഡ്രസ്സ് ഇട്ടുള്ള ഫോട്ടോഷൂട്ട് ഒക്കെ താരം പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ ഒക്കെ വൈറൽ ആയതുമാണ്. അപ്പോഴാണ് കുറച്ചുപേർ താരം ഇപ്പോൾ എവിടെയാണ് എന്നൊക്കെ ചോദിച്ച് തുടങ്ങിയത്.
1994 ൽ കൊച്ചിയിൽ ജനിച്ച താരം ഓം ശാന്തി ഓശാനയിൽ അഭിനയിച്ചപ്പോൾ ബിടെക്ക് പഠിക്കുകയായിരുന്നു. മഹാത്മാ ഗാന്ധി പബ്ലിക്ക് സ്കൂളിൽ നിന്നും പഠിച്ച് ടി ഓ സി എച് കോളേജിൽ നിന്നും ബിടെക്കും പഠിച്ചു. പിന്നീട് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും പി ജിയും എടുത്തു. ആദ്യം അഭിനയത്തോട് വലിയ പാഷൻ ഇല്ലാതെയാ ചെയ്‌തെങ്കിലും പിന്നീട് അങ്ങ് തുടരാം എന്ന് കരുതിയതായിരുന്നു. മനപൂർവം അഭിനയം നിർത്തിയതല്ല പക്ഷെ അറ്റെൻഡൻസ് പ്രശ്നം വന്നതുകൊണ്ട് കോഴ്സ് കഴിഞ്ഞു സിനിമ നോക്കിയാൽ മതി എന്ന് കരുതി നിർത്തിയതാണ്. പിന്നീട് കോഴ്സ് കഴിഞ്ഞു എൻട്രൻസ് എഴുതിയപ്പോൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കാൻ അവസരം ലഭിച്ചു. അങ്ങനെ അവിടെ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തു. പഠനശേഷം കോസ്റ്റ്യൂം ഡിസൈനിങ് പ്രഫഷൻ ആക്കുകയായിരുന്നു. ആദ്യം സ്വന്തമായി ഡിസൈൻ ചെയ്തു പരീക്ഷിക്കാൻ തുടങ്ങി. പിന്നീട് പുറത്തുമായി ചെയ്തു. അങ്ങനെയാണ് ഇപ്പോൾ സിനിമ വരെ ചെയ്യാൻ കേൾപ്പിലായത്.
ആദ്യം താരം സിനിമയിൽ ഡിസൈൻ ചെയ്തത് ഷെയ്‌ൻ നിഗം നായകനായ കുർബാനി എന്ന സിനിമയ്ക്കാണ്. അതിനു ശേഷമാണ് വൺ ചെയ്തത്. പക്ഷേ ആദ്യം റിലീസ് ചെയ്തത് വൺ ആയിരുന്നു. അതിനു ശേഷം ഭ്രമം എന്ന പൃഥ്വിരാജ് മൂവി ചെയ്തു, മഞ്ജു വാരിയറിന്റെ മേരി ആവാസ് സുനോ, പിന്നെ ഫ്രൈഡേ ഫിലിംസിന്റെ ഹോം. ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന സിനിമയിലും താരമാണ് കോസ്‌റ്റിയും ചെയ്തത്. അങ്ങനെ നിരവധി സിനിമകളാണ് താരത്തിന്റെ കൈയിൽ ഉള്ളത്. വണ്ണിന്റെ സംവിധായകൻ സന്തോഷിനെ നേരത്തെ തന്നെ താരത്തിന് പരിജയമുണ്ടായിരുന്നു. അങ്ങനെയാണ് താരം അദ്ദേഹം ഒരു സിനിമ ചെയ്യുന്നതറിഞ്ഞ് അങ്ങോട്ട് വിളിച്ചു ചോദിച്ചത്. അങ്ങനെ കുറച്ചു സ്കെച്ചസ് അയച്ചു കൊടുക്കാൻ പറഞ്ഞു. അക്ഷയ അയച്ച സ്കെച്ച് അവർക്ക് ഇഷ്ടപ്പെടുകയും താരത്തിനോട് അത് ചെയ്യാൻ ഏൽപ്പിച്ചു. അന്ന് താരം കുർബാനി പോലും ചെയ്തിട്ടില്ല. നിയമസഭാ സംവിധാനങ്ങളും സമരങ്ങളും ഒക്കെ ഉള്ള മൂവി ആയത്കൊണ്ട് കുറച്ചു ബുദ്ധിമുട്ടായിരുന്നു ചെയ്യാൻ. ഓരോ ചെറിയ ആർട്ടിസ്റ്റിനു പോലും വളരെ ശ്രദ്ധിച്ചാണ് കോസ്റ്റ്യൂം ചെയ്തത്. ഈ ചിത്രത്തിന്റെ കോസ്റ്റിയൂമിന് വളരെ അധികം പ്രശംസ അർഹിക്കുന്നതാണ് എന്ന് പലരും ഇതിനോടകം പറഞ്ഞു കഴിഞ്ഞു.