ലോക്ഡൗണ്‍ കാരണം താരങ്ങളെല്ലാം വീടുകളില്‍ തന്നെയാണ്. എപ്പോഴും ഷൂട്ടും ബഹളവുമായി നടക്കുന്ന താരങ്ങളെ അവരുടെ വീട്ടുകാര്‍ ഒരുപാട് മിസ് ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ലോക്ഡൗണില്‍ മറ്റെവിടെയും പോകാനാവാതെ താരങ്ങള്‍ വീട്ടില്‍ തന്നെ ഒതുങ്ങി കൂടുമ്പോള്‍ കുടുംബക്കാരെ സംബന്ധിച്ച് അത് വളരെ സന്തോഷം നല്‍കുന്ന നിമിഷങ്ങളാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സന്തോഷ നിമിഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം മഞ്ജുവാര്യരുടെ അമ്മ ഗിരിജ വാര്യര്‍.
താരത്തിന്റെ അമ്മ ഇപ്പോള്‍ അനുഭവിക്കുന്ന സന്തോഷം ഡയറിയിലേക്ക് എഴുതിയിരിക്കുകയാണ്. ആ കുറിപ്പുകള്‍ മഞ്ജു തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ എഴുത്തിലേക്ക് തിരിച്ചു പോകുന്നു എന്ന കുറിപ്പോടെയാണ് മഞ്ജു അമ്മ എഴുതിയ വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്.കൊറോണ ബാധയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ രണ്ട് മക്കളെയും തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് അടുത്ത് കിട്ടിയതിന്റെ സന്തോഷത്തിലാണ് മഞ്ജുവിന്റെ അമ്മ. കൊറോണ പടരുന്ന സാഹചര്യത്തില്‍ ആദ്യമെത്തിയത് മഞ്ജുവാണ്. പിന്നാലെ മധുവും കുടുംബവുമെത്തി. കാലിനേറ്റ പരിക്കിനെതുടര്‍ന്ന് വിശ്രമത്തിലാണ് ഗിരിജ.
കഥയെഴുത്തും അഭിനയവുമായി എല്ലായിടത്തും ഓടി നടന്നിവരെ അടുത്ത് കിട്ടിയിരിക്കുകയാണെന്നാണ് ഗിരിജ കുറിപ്പില്‍ പറയുന്നത്. ഒരുമിച്ച് വളരെ കാലത്തിന് ശേഷമാണ് എല്ലാവരും എത്തിയത്. അവര്‍ ഇപ്പോള്‍ വീട്ടിലെ കാര്യങ്ങളുമായി തിരക്കാണ്. കൊറോണ കാരണം വീട്ടിലെ ജോലിക്കാരെല്ലാം അവധിയിലാണ്. മഞ്ജുവും മധുവും മധുവിന്റെ ഭാര്യ അനുവുമാണ് ഇപ്പോള്‍ വീട്ടു ജോലി ഏറ്റെടുത്തിരിക്കുന്നത്. പച്ചക്കറി അരിയലും, പാചകവും പാത്രം കഴികലുമായി അടുക്കള സജീവമാണ്. ഒരാള്‍ അടിച്ചു വാരുമ്പോള്‍ മറ്റെയാള്‍ തുടക്കുന്നു. പിന്നെ തേങ്ങ ചിരവുന്നു അപ്പോള്‍ മറ്റെയാള്‍ അതില്‍ നിന്ന് കൈയ്യിട്ട് വാരി തിന്നുന്നു, ഇതെല്ലാം കാണുമ്പോള്‍ തനിക്ക് ചിരിയാണ് വരുന്നത് എന്നെല്ലാം കുറിപ്പില്‍ എഴുതിയിട്ടുണ്ട്. മരുമകള്‍ അനുവിനെയും പേരക്കുട്ടി ആവണിയെയും മരിച്ചു പോയ ഭര്‍ത്താവിനെയും കുറിച്ചുമെല്ലാം വാക്കുകളാല്‍ ഗിരിജ വാചാലയാകുന്നുണ്ട്. ഇതിന് പുറമേ വീട്ടിലെ മറ്റ് പണികളെ കുറിച്ചും. തന്നെ വീട്ടില്‍ അധികം പണിയൊന്നും എടുപ്പിക്കാറില്ലെന്നും വെറുതേ ഇരിക്കാനാണ് മരുമകള്‍ പറയുന്നതെന്നും ഗിരിജ കുറിച്ചിരിക്കുന്നു. ഇറച്ചിയും മീനുമില്ലാതെ ഭക്ഷണം കഴിക്കാതിരുന്ന മധുവിന് ഇപ്പോള്‍ ചക്കയും മാങ്ങയുമൊക്കെയാണ് ഇഷ്ടമെന്നും മഞ്ജു ഡാന്‍സ് പ്രാക്ടീസ് ചെയ്യാറുണ്ടെന്നും കുറിപ്പിലുണ്ട്.
എന്തായാലും ഇപ്പോള്‍ വീട്ടിലുള്ളവരെല്ലാം വലിയ പണി തിരക്കിലാണെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്രയും ദിവസം ഒരുമിച്ചുള്ളപ്പോള്‍ സന്തോഷമെങ്കിലും മഞ്ജുവിന്റെ അച്ഛന്‍ കൂടി ഉണ്ടായിരുന്നു എങ്കിലെന്ന് ആശിക്കുന്നതായും ഒരു തരത്തില്‍ ഈ കൊറോണ കാലം ആസ്വദിക്കുകയാണെന്നുമാണ് താരത്തിന്റെ അമ്മ പറയുന്നത്. മാധേട്ടന്‍ എന്ന് താന്‍ വിളിക്കുന്ന ഭര്‍ത്താവ് മാധവന്‍ ഇതൊന്നും കാണാന്‍ ഇല്ലാലോ എന്ന ദു:ഖവും അമ്മയുടെ വാക്കുകളില്‍ വ്യക്തമാകുന്നുണ്ട്. എന്തായാലും മഞ്ജുവിന്റെ അമ്മയുടെ പോസ്റ്റ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. നവ്യ നായര്‍. സ്രിന്ദ, രചന നാരായണന്‍കുട്ടി എന്നിവരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ആന്റി ഒത്തിരി ഇഷ്ടമായി ഏറ്റവും ഇഷ്ടമായത് മാധേട്ടന്‍ എന്ന വിളിയാണെന്നാണ് നവ്യ കമന്റ് ചെയ്തിരിക്കുന്നത്.