ശുക് രിയാ പാടിയ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടത് അഭിമുഖത്തില്‍ കണ്ട്; വിവാഹശേഷം ശബ്‌നം സംഗീതത്തില്‍ നിന്നും ഇടവേളയെടുത്തു; പുതുമഴയായി ഭാര്യ പാടിയപ്പോള്‍ വിനയേട്ടന്‍ ഇഷ്ടമായി; കവര്‍ സോങ്ങായി എനിക്ക് പാട്ട് ഡെഡിക്കേറ്റ് ചെയ്തതും ശബ്‌നം തന്നെ; ആകാശഗംഗ രണ്ടാം വരവിന്റെ വിശേഷങ്ങളുമായി നടന്‍ റിയാസും ഭാര്യ ശബ്‌നം റിയാസും

Malayalilife
topbanner
ശുക് രിയാ പാടിയ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടത് അഭിമുഖത്തില്‍ കണ്ട്; വിവാഹശേഷം ശബ്‌നം സംഗീതത്തില്‍ നിന്നും ഇടവേളയെടുത്തു; പുതുമഴയായി ഭാര്യ പാടിയപ്പോള്‍ വിനയേട്ടന്‍ ഇഷ്ടമായി; കവര്‍ സോങ്ങായി എനിക്ക് പാട്ട് ഡെഡിക്കേറ്റ് ചെയ്തതും ശബ്‌നം തന്നെ; ആകാശഗംഗ രണ്ടാം വരവിന്റെ വിശേഷങ്ങളുമായി നടന്‍ റിയാസും ഭാര്യ ശബ്‌നം റിയാസും

ആകാശഗംഗ ഒന്നാംഭാഗത്തില്‍ അവസരം തേടിയെത്തിയത് സ്ഫടികം ജോര്‍ജ് ചേട്ടന്റെ കൃപയാല്‍; നടനെന്ന നിലയില്‍ സെല്‍ഫ് മാര്‍ക്കറ്റ് ചെയ്യാന്‍ എനിക്ക് അറിയില്ലായിരുന്നു;   സിനിമയില്‍ നിന്ന് എന്നെ ആരും തഴഞ്ഞത് കൊണ്ടല്ല തിരിച്ചുവരവിന് 20 വര്‍ഷത്തെ ഗ്യാപ്പ് വന്നത്; അവസരങ്ങള്‍ ചോദിച്ച് ചെല്ലാന്‍ മടിയുള്ള കൂട്ടത്തിലായിരുന്നു;....


കാശഗംഗ എന്ന വിനയന്‍ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് റിയാസ്. ഉണ്ണി എന്ന കഥാപാത്രമായിട്ടാണ് റിയാസ് ആകാശഗംഗയില്‍ എത്തിയത്. എന്നാല്‍ ഈ സിനിമയ്ക്ക് ശേഷം താരത്തെ അധികം ആരും കണ്ടിരുന്നില്ല. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശ ഗംഗ രണ്ടാം ഭാഗത്തിലൂടെ റിയാസ് വീണ്ടുമെത്തുമ്പോള്‍ ചിത്രത്തിലെ പുതുമഴയായി എന്ന കവര്‍ സോങ്ങാണ് വൈറലായി മാറിയിരിക്കുന്നത്. കവര്‍ പാടിയത് റിയാസിന്റെ ഭാര്യയും ഗായികയുമായ ഷബ്നം റിയാസുമാണ്. അഴകിയ രാവണനിലെ വെണ്ണിലാചന്ദനകിണ്ണം പാടിയാണ് ശബ്നം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സൂപ്പര്‍ഹിറ്റായ നിറത്തിലെ ശുക് രിയാ പാട്ടും ശബ്ദത്തിന്റേതായി കേരളം ഏറ്റുപാടി. പിന്നെ കുടുംബവും കുട്ടികളുമായി തിരക്കായ ശബ്ദം ഇപ്പോള്‍ ഗാനരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതോടെ ഭര്‍ത്താവിനും ഭാര്യക്കും ആകാശഗംഗ തിരിച്ചുവരവിന്റേതായി മാറി. താരകുടുംബത്തിന്റെ വിശേഷങ്ങളുമായി സിനി ലൈഫിന്റെ പ്രത്യേക അഭിമുഖം കാണാം


ആകാശഗംഗയിലേക്കുള്ള മടങ്ങി വരവും ഭാര്യ തുണച്ച കവര്‍ സോങ്ങും? 

റിയാസ്: വിനയന്‍ സാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആകാശഗംഗ എനിക്ക് നേടി തന്നത് വലിയ അവസരമായിരുന്നു. ഉണ്ണി എന്ന കഥാപാത്രം ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.അതിന് ശേഷം ഞാന്‍ തിരഞ്ഞെടുത്ത ചില കഥകള്‍ എന്റെ കരിയറിനെ ദോശം ചെയ്തു. ഒരു നടന്‍ എന്ന നിലയില്‍ സെല്‍ഫ് മാര്‍ക്കറ്റ് ചെയ്യാന്‍ എനിക്ക് അറിയില്ലായിരുന്നു. നടനെന്ന രീതിയില്‍ വളരെ വലിയ ഗ്യാപ്പിന് ശേഷം തിരിച്ചെത്തുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആകാശ ഗംഗ രണ്ടിലൂടെ ഞാന്‍ തിരിച്ചുവരുന്നത്. വിനയന്‍ സാര്‍ ആകാശഗംഗ രണ്ടാം ഭാഗത്തെകുറിച്ച് ചിന്തിച്ചത് എന്റെ ഭാഗ്യമായിരിക്കും. അന്നുള്ള താരങ്ങളില്‍ ഞാനും ഇടവേള ബാബുച്ചേട്ടനും മാത്രമാണ് ഇപ്പോഴുള്ളത്. രാജന്‍ പി ദേവ് ചേട്ടന്‍, സുകുമാരി ചേച്ചി, കലാഭവന്‍ മണി,കല്‍പന ചേച്ചി, എന്‍.എഫ് വര്‍ഗീസ് തുടങ്ങി അനശ്വരരായ നടി നടന്മാര്‍ ആ സിനിമയുടെ ഭാഗമായിരുന്നു. രണ്ടാം ഭാഗത്തില്‍ കൂടുതലും പുതുമുഖങ്ങളാണ്. 

 

എന്തുകൊണ്ട് 20 വര്‍ഷത്തെ ഇടവേള?  അവസരങ്ങള്‍ തഴയപ്പെട്ടിട്ടുണ്ടോ? 

അവസരങ്ങള്‍ ലഭിക്കാത്തത് കൊണ്ടല്ല. ആരും സിനിമാ മേഖലയില്‍ എന്നെ അങ്ങനെ തഴഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഞാന്‍ ആരോടും അവസരം ചോദിക്കാന്‍ മനെക്കെട്ടില്ല എന്നതാണ് പ്രശ്‌നം. ആകാശ ഗംഗ പുറത്തിറങ്ങിയ സമയത്ത് ഒരു നാല് വര്‍ഷത്തിലധികം താരം എന്ന നിലയില്‍ ഞാന്‍ ചര്‍ച്ചയായി. വിനയന്‍ സറിനോട് അവസരം ചോദിച്ചിരുന്നെങ്കില്‍ എനിക്ക് പണ്ടേ ലഭിച്ചേനെ. വിനയന്‍ സാറുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ആകാശഗംഗ രണ്ടാം വരവ് വരുന്നു എന്ന് അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ തന്നെ എനിക്ക് വളരെയധികം സന്തോഷം തോന്നി. 

ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ച് ഇപ്പോഴത്തെ ഒരു ചിത്രം അയക്കാന്‍ പറഞ്ഞു. പിന്നീട് അദ്ദേഹം നിനക്ക് ആകാശ ഗംഗ രണ്ടാംഭാഗത്തില്‍ ഒരു വേഷമുണ്ടെന്നും അറിയിച്ചു. ജനങ്ങളുടെ മനസില്‍ ആഴത്തില്‍ ഇറങ്ങി ചെന്ന ഒരു സിനിമ എന്നതും, ടെക്‌നോളജി ഇത്രയധികം വികസിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ചുരുങ്ങിയ ഗ്രാഫിക്‌സുകള്‍ കൊണ്ട് ഒരുക്കിയ ചിത്രം എന്ന രീതിയില്‍ ആകാശഗംഗ ഒന്നാം ഭാഗം സമ്മാനിച്ചത് വലിയ വിജയമായിരുന്നു.

മറ്റൊരു കാര്യം 20 വര്‍ഷം കൊണ്ട് മലയാള സിനിമ വളരെയധികം മാറിയിട്ടുണ്ട് . രണ്ടാം ഭാഗം ന്യൂജെന്‍ ട്രീറ്റ്‌മെന്റിലാകും എത്തുക. അന്നത്തെ പല താരങ്ങളും ഇന്നില്ല എന്നതും ഈ സിനിമയുടെ അഭാവത്തില്‍ ചിലതാണ്. അത്രയും പ്രഗല്‍ഭരായ കലാകാരന്മാര്‍ അഭിനയിച്ച സിനിമയില്‍ ഒരു പുതുമുഖ നടനായി എത്താന്‍ കഴിഞ്ഞതും വലിയ കാര്യമാണ്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഇപ്പോഴത്തെ പല താരങ്ങളേയും ഉള്‍പ്പെടുത്തി ഗംഭീരമാക്കിയിട്ടുണ്ട്. 

 

താങ്കളെ തേടിയെത്തിയ ഉണ്ണി എന്ന കഥാപാത്രം? 

മലയാളത്തില്‍ പുതുമുഖങ്ങള്‍ അധികം ഇല്ലാതിരുന്ന സമയാത്താണ് എന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. അന്ന് കുഞ്ചാക്കോ ബോബന്‍ മാത്രമാണ് മറ്റൊരു പുതുമുഖം. ആ കാലഘട്ടത്തിലാണ് സിനിമയിലേക്കുള്ള എന്‍ട്രി. ഇലവന്‍കോട് ദേശം എന്ന സിനിമയില്‍ ചെറിയവേഷം ചെയ്തു നില്‍ക്കുന്ന സമയത്താണ് വിനയന്‍ സാര്‍ പുതുമുഖങ്ങളെ തേടുന്നു എന്ന പരസ്യം കണ്ടത്. സ്ഫടികം ജോര്‍ജ് ചേട്ടനാണ് എന്നെ ആകാശഗംഗയിലേക്ക് എത്തിക്കുന്നത്. അതിനാല്‍ തന്നെ കടമ്പകള്‍ അധികം കടക്കേണ്ടി വന്നില്ല.

ഭാര്യ പാടിയ കവര്‍ സോങ് വൈറലായതിന് പിന്നില്‍?

റിയാസ്: സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങിയപ്പോള്‍  എനിക്കുള്ള ഗിഫ്റ്റ് എന്ന രീതിയിലാണ് ശബ്‌നം ഈ പാട്ട് പാടാന്‍ ആലോചിക്കുന്നത്. സംഗീത സംവിധായകന്‍ ഇഷാന്‍ ദേവുമായിട്ട് ആലോചിച്ച ശേഷമാണ് ഈ പാട്ടിന്റെ കവര്‍ കമ്പോസ് ശബ്‌നം ഒരുക്കുന്നത്. ആകാശഗംഗ എന്ന സിനിമ കുടുംബത്തിന്റെ അംഗം ആയതിനാല്‍ തന്നെ ഇത് വിനയേട്ടന് അയച്ച് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. പാട്ട് വിനയേട്ടന്‍ കേട്ടതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞതിന് ശേഷം ഉഗ്രനായിട്ടുണ്ട്. നമുക്ക് ആകാശഗംഗ പ്രോജക്ടിലേക്ക് ഉപയോഗിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പിന്നീടാണ് ചിത്രത്തിന്റെ കവര്‍ സോങ്ങായി ശബ്‌നം പാടിയ പാട്ട് എത്തുന്നത്.

വെണ്ണിവാ ചന്ദന കിണ്ണം... ശുക്രിയ.. ഇപ്പോള്‍ പുതുമഴയായി ...കവര്‍ സോങ് വൈറലായപ്പോള്‍ ഈ ശബ്ദം എവിടെയായിരുന്നെന്ന് കമന്റുകളെത്തി? അതിനെ കുറിച്ച് പറയാമോ?

ശബ്‌നം റിയാസ്: ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പിന്നണി ഗാനരംഗത്തേക്ക് തിരിച്ചെത്തുന്നത്. ഇളയമകന്‍ ജനിച്ചതോടെ പൂര്‍ണമായും സംഗീതത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. റിയാസിക്ക ആകാശഗംഗയിലേക്ക് തിരിച്ചെത്തുമ്പോള്‍ ഇക്കായ്ക്ക് നല്‍കാന്‍ ഒരു സമ്മാനമെന്ന് മാത്രമേ ഞാന്‍ കരുതിയുള്ളു. പക്ഷേ കവര്‍ സോങ് ആകുമെന്നോ, പാട്ട് വൈറലായി മാറുമെന്നോ എന്നൊന്നും കരുതിയില്ല. നിരവധി കമന്റുകള്‍ അനുകൂലിച്ച് എത്തിയപ്പോള്‍ സന്തോഷം തോന്നി.

പത്തു വയസിലാണ് അഴകിയ രാവണനിലെ വെണ്ണിലാ ചന്ദനക്കിണ്ണം പാടി പിന്നണി ഗാനരംഗത്തേക്ക് ഞാനെത്തിയത്. പിന്നീട് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് നിറം എന്ന ചിത്ത്രതില്‍ ശുക് രിയ എന്ന ഗാനം ഞാന്‍ ആലപിക്കുന്നത്.  ശുക് രിയ കേരളക്കര ഏറ്റുപാടുകയും ചെയ്തു. പിന്നീട് സ്റ്റേജ് ഷോകളില്‍ നിരവധി അവസരങ്ങള്‍ തേടിയെത്തുകയും ചെയ്തു. കൗമാര കാലഘട്ടത്തില്‍ തന്നെ നായികമാര്‍ക്ക് വേണ്ടി പാട്ട് പാടുന്ന ഘട്ടത്തിലേക്ക് എന്റെ വോയ്‌സ് എത്തിചേര്‍ന്നിരുന്നു. ചാനല്‍ ഷോകളില്‍ അവതാരികയായി എത്തിയതും നിരവധി അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. അയോധ്യ എന്ന ചിത്രത്തിലൂടെ കഥകളി പദം ആദ്യമായി ഫീമെയില്‍ ശബ്ദത്തില്‍ പാടുന്നതും ഞാനായിരുന്നു. 

സിനിമാ മേഖലയില്‍ നിന്ന് വിവാഹം? പ്രണയവിവാഹമായിരുന്നോ?

ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ഇക്ക എന്നെ വിവാഹം ആലോചിക്കുന്നത്. പ്രണയവിവാഹം ആയിരുന്നില്ല. ഒരു അഭിമുഖം കണ്ടതിന് പിന്നലെയാണ് ഇക്ക വിവാഹം ആലോചിക്കുന്നത്. വിവാഹശേഷം സ്റ്റേജ് ഷോകള്‍ റിയാലിറ്റി ഷോകള്‍ തുടങ്ങിയവയില്‍ ജഡ്ജായി എത്തി. മകളെ പ്രസവിച്ചതിന് ശേഷം രണ്ടുവര്‍ഷം പുറത്തേക്ക് ഇറങ്ങാന്‍ മടിച്ചു. പിന്നീട് പട്ടുറുമാല്‍ അടക്കം നിരവധി ഓഫറുകള്‍ റിയാലിറ്റി ഷോകളിലേക്ക് എത്തി. ഏഷ്യാനെറ്റിലെ മൈലാഞ്ചി അടക്കമുള്ള വേദികളില്‍ എത്തി.പിന്നീട് സുഹൃത്തുക്കള്‍ ചോദിച്ച് തുടങ്ങിയപ്പോളാണ് മൈലാഞ്ചിയിലുടെ തിരിച്ചുവരവിന് ഒരുങ്ങിയത്. പത്ത് വര്‍ഷത്തിലധം ഗ്യാപ്പിന് ശേഷമാണ് തിരിച്ചെത്തിയത്.

സംഗീതത്തില്‍ പി.ജി ഒപ്പം സൂഫി സംഗീതവും?

പി.ജി കര്‍ണാട്ടിക് മ്യൂസിക്കാണ് ഞാന്‍ ചെയ്തത്്. അപ്പോഴാണ് ഡെസര്‍ട്ടേഷന്റെ ഭാഗമായി സൂഫി മ്യൂസിക്ക് തിരഞ്ഞെടുക്കാന്‍ തിരുമാനിച്ചത്. സൂഫിസത്തോട് വളരെയധികം താല്‍പര്യം പുലര്‍ത്തുന്ന ആളായിരുന്നു ഞാനും. ഒപ്പം ഖവാലീസ് കേള്‍ക്കുന്നതും ഇഷ്ടമായതോടെ കമ്പം ഏറി. 
കോളജില്‍ അവതരിപ്പിച്ച തീസിസ് ബുക്ക് രൂപത്തില്‍ പ്രസിദ്ധീകരിക്കണം എന്ന് എല്ലാവരും തീര്‍ത്തപ്പോള്‍ അത് പിന്നീട് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.

ലായാലി സൂഫിയ എന്ന പേരില്‍ പിന്നീട് സൂഫി സംഗീതവും കവര്‍ സോങ്ങുകളും  കേന്ദ്രീകരിച്ചു.ആരും എടുക്കാത്ത പാട്ടുകള്‍ തിരഞ്ഞെടുത്ത് കവര്‍ ചെയ്യണം എന്ന് ആഗ്രഹിച്ചപ്പോഴാണ് ചിത്ര ചേച്ചി പാടിയ പുതുമഴയായി എന്ന ഗാനം കവര്‍ സോങ്ങാക്കാന് തിരഞ്ഞെടുത്തത്. ഇഷാനെ ഇക്കാര്യം അറിയിച്ചപ്പോള്‍ തന്നെ ഇഷാന്‍ പാട്ടിന് വളരെ ഭംഗിയായി സംഗീതം ഒരുക്കുകയും ചെയ്തു. ഒരുപാട് ഓര്‍ക്കസ്ട്രയോ ഒന്നും തന്നെ പുതുമഴയായി എന്ന ഈ കവറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

(തുടരും..)

തയ്യറാക്കിയത്

എം.എസ് ശംഭു
പി.എസ് സുവര്‍ണ

Read more topics: # akasha ganga,# actor riyaz,# shabnam riyaz
actor riyaz and shabnam riyaz exclusive interview

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES