ചരിത്ര റോളുകളിൽ എന്നെന്നും തിളങ്ങിയ ചരിത്രനായകൻ! എം ടിയുടെ ചന്തുവിനെ വിസ്മയിപ്പിച്ചും കേരളവർമ പഴശ്ശി തമ്പുരാനായി തിളങ്ങിയും അരങ്ങിനെ വിസ്മയിപ്പിച്ച താരം; വടക്കൻ വീരഗാഥ പിറന്ന് 30 വർഷം പിന്നിടുമ്പോഴും മെയ്ക്കരുത്തിലും ആകാരഭംഗിയും കോട്ടംതട്ടാതെ മമ്മുക്ക വീണ്ടും മലയാളികൾക്ക് അത്ഭുതമാകുന്നു; 37 വയസിൽ ചന്തുവായി തിളങ്ങിയ മമ്മൂട്ടി 67ാം വയസിൽ മാമാങ്കത്തിലെ ചാവേർ പടത്തലവനായി എത്തുമ്പോൾ അഭിമാനത്താൽ കൈയടിച്ച് മലയാളികൾ

എം.എസ് ശംഭു
topbanner
ചരിത്ര റോളുകളിൽ എന്നെന്നും തിളങ്ങിയ ചരിത്രനായകൻ! എം ടിയുടെ ചന്തുവിനെ വിസ്മയിപ്പിച്ചും കേരളവർമ പഴശ്ശി തമ്പുരാനായി തിളങ്ങിയും അരങ്ങിനെ വിസ്മയിപ്പിച്ച താരം; വടക്കൻ വീരഗാഥ പിറന്ന് 30 വർഷം പിന്നിടുമ്പോഴും മെയ്ക്കരുത്തിലും ആകാരഭംഗിയും കോട്ടംതട്ടാതെ മമ്മുക്ക വീണ്ടും മലയാളികൾക്ക് അത്ഭുതമാകുന്നു; 37 വയസിൽ ചന്തുവായി തിളങ്ങിയ മമ്മൂട്ടി 67ാം വയസിൽ മാമാങ്കത്തിലെ ചാവേർ പടത്തലവനായി എത്തുമ്പോൾ അഭിമാനത്താൽ കൈയടിച്ച് മലയാളികൾ

'നീയടക്കമുള്ള  പെണ്‍വര്‍ഗം മറ്റാരും കാണാത്തത് കാണും... നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും... ചിരിച്ചുകൊണ്ട് കരയും.... മോഹിച്ച് കൊണ്ട് വെറുക്കും... ഇനിയും വല്ല അടവുകള്‍ കൈയ്യിലുണ്ടെങ്കില്‍ പറഞ്ഞു താ'. എം.ടിയുടെ തിരക്കഥയില്‍  മമ്മൂട്ടി നായകനായ വടക്കന്‍ വീരഗാഥയിലെ ഈ പൗരുഷം  നിറഞ്ഞ ഡയലോഗാണ് മമ്മൂട്ടി എന്ന നടനിലെ നടനവൈഭവത്തെ മലയാളികള്‍ കണ്ട് അമ്പരന്നത്. അമ്പരക്കുക കമാത്രമല്ല നിറഞ്ഞ് കൈയ്യടിക്കുകയും ചെയ്തു.മെയ്ക്കരുത്തും ആകാരഭംഗിയും കൊണ്ട് ചരിത്രപുരുഷനായ ചന്തുവായി മെഗാസ്റ്റാര്‍ മ്മൂട്ടിയെത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ ഹരിഹരന്റെ സംവിധാനത്തിലൊരുങ്ങിയ വടക്കന്‍ വീരഗാഥയും എം.ടിയുടെ നിര്‍വചനങ്ങളിലെ മമ്മൂട്ടിയും ഇന്നും മലയാളികള്‍ക്ക് അത്ഭുതമാണ്. 

വടക്കന്‍ പാട്ടിലെ ഇരുമ്പാണിക്ക് പകരം മുളയാണി വച്ച ചന്ദുവിനെയല്ല മമ്മൂട്ടിയിലൂടെ മലയാളം കണ്ടത് നിസ്സഹായനായ ചതികള്‍ക്ക് മുന്നില്‍ മുട്ട്മടക്കിയനല്ലവനായ ചന്ദുവിനെ.. എം.ടിയുടെ ഭാഷ്യത്തിലെ ചന്ദുവിന് വികാരങ്ങളെ പിടിച്ചടക്കാന്‍ കഴിയാത്ത നിര്‍വികരാനായ ഒരു മനുഷ്യനെന്ന രൂപഭാവം കൂടി എം.ടി നല്‍കി. കാമ മോഹ ലോപ ക്രോധ ഭംഗത്തില്‍ മയങ്ങുന്ന സാധാരണക്കാരനായ മനുഷ്യന്‍.. പുത്തൂരംവീട്ടിലെ ആരോമല്‍ ചേകവരേക്കാള്‍ അങ്കപഴറ്റുകളിലും അടവുകളിലും കേന്മനായ ചന്തു. മുറപെണ്ണായ ആര്‍ച്ചയില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന പ്രണയചതിയും പതിനെട്ടടവും പയറ്റിതെളിഞ്ഞ  ചേകവന്റെ പതര്‍ച്ചയും എം.ടി ദൃശ്യവല്‍ക്കരിച്ചു. 

എം.ടി കാട്ടിത്തന്നത് ചന്തുവിന്റെ നല്ലവഷങ്ങളാണ്.. മണിയറയിലേക്ക് ക്ഷണിച്ച് കയറ്റിയ മുറപെണ്ണ് മുറമാറ്റി സംസാരിച്ചപ്പോള്‍ അപഹാസ്യനായവന്‍.. ഗുരുവായ അരിങ്ങോടരെ പോലും അരിഞ്ഞുവീഴ്ത്താന്‍ കുതുകാല്‍ വച്ചവന്‍ അങ്ങനെപോകുന്നു ചന്തുവിന്റെ വിശേഷണങ്ങള്‍. എന്നാല്‍ പ്രണയത്തിന് മുന്നില്‍ നിര്‍വികരനായി തോറ്റുകൊടുക്കുന്ന ചന്തുവിനെ മമ്മൂട്ടിയിലൂടെ കണ്ടപ്പോള്‍ മലയാൡള്‍ കണ്ണീര്‍പൊഴിച്ചു. ഇനി വടക്കന്‍പാട്ടാണോ അതോ എം.ടി പറഞ്ഞതാണോ ശെരിയെന്ന് പോലും സംശയിച്ച് നിന്നു. ചരിത്രത്തിന് പ്രാധാന്യം നല്‍കുന്ന വടക്കന്‍ വീരഗാഥ ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. 


കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഒരുക്കിയ പഴശ്ശിരാജയായിരുന്നു ചരിത്രപുരുഷനെ അവിസ്മരണീയമാക്കിയ ഏറ്റവും നല്ല സിനിമയെന്ന് 80കളുടെ ആദ്യ ദശകത്തില്‍ പോലും പരക്കെ വാര്‍ത്ത പടര്‍ന്നു. എന്നാല്‍ എം.ടിയുടെ തിരക്കഥയും മമ്മൂട്ടിയുടെ ചന്തുവിന്റെ ഭാവപകര്‍ച്ചയും ഈ ഭംഗിവാക്കിനെ തിരുത്തി. ചരിത്രപുരുഷറോളില്‍ മമ്മൂട്ടിയോളം അഭിനയിച്ച് പ്രതിഫലിപ്പിക്കുന്ന മറ്റൊരു നടനും ഇനി ഉണ്ടാകാനും പോകുന്നില്ല. ഇനി ഉണ്ടായാല്‍ ത്‌ന്നെ അത് അദ്ദേഹത്തിന്റെ വാലില്‍ തൊടാന്‍ പോലും കഴിയില്ലെന്നും തെളിയിച്ചു തന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളസിംഹം കേരളവര്‍മ പഴശ്ശിരാജയുടെ കഥയുമായി എം.ടിയും ഹരിഹരനും വീണ്ടും ഒന്നിച്ചു പഴശ്ശിരാജയായി സാക്ഷാല്‍ മമ്മൂട്ടി തന്നെ. ചരിത്ര പുരുഷന്റെ റോളുകളില്‍ മമ്മൂട്ടിയെ വെ്ല്ലാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന മലയാളത്തിന്റെ മാഗ്നാ കാര്‍ട്ട കൂടിയായിരുന്നു ഈ ചിത്രം. എം.ടിയും ഹരിഹരനും കൈകോര്‍ത്ത് സിനിമ പുറത്തിറങ്ങിയപ്പോള്‍ ബ്രട്ടീഷ് കോളനി വാഴ്ചക്കെതിരെ സന്ധിയില്ലെതെ പടപെരുതിയ പഴശ്ശി തമ്പുരാനായി മമ്മൂട്ടി അഭിനിയിക്കുകയായിരുന്നില്ല മറിച്ച് ജീവിച്ചു. 

മലയാള സിനിമയ്ക്ക് കാതാലായ മാറ്റങ്ങള്‍ വന്നിട്ടും മാറ്റമില്ലാതെ ചരിത്രപുരുഷറോളുകള്‍ മമ്മൂട്ടിയിലേക്ക് വീണ്ടും വീണ്ടും എത്തുന്നു എന്നതിന് ഒടുവിലത്തെ ഉദാഹരണം നല്‍കി സജീവ് പിള്ളയുടെ തിരക്കഥയിലൊരുങ്ങിയ മാമങ്കവും തൊട്ടുപിറകിലായി സാമൂതിരിയുടെ നാവിക പടത്തലവന്‍ കുഞ്ഞാലിമുരയ്ക്കാറും എത്തുകയാണ്. വള്ളുവനാടിന്റെ സംസ്‌കാരവും ഭൂതകാലവും വിളിച്ചോതുന്ന മാമാങ്കത്തില്‍ 12വര്‍ഷത്തിലൊരപിക്കല്‍ അരങ്ങേറിയിരുന്ന മാമാങ്കം പോരിന്റെ കഥയാണ് പറയുന്നത്. ചാവേര്‍ തലവനായ ചേകവാറായി മമ്മൂട്ടി എത്തുമ്പോള്‍ ആരാധകരും കാത്തിരിക്കുകയാണ്. 

അതിഭാവുകത്വങ്ങളില്ലാത്ത നടനവിസ്മയവും ഗാഭിര്യവും പൗരുഷവും ഒത്തുചേര്‍ന്ന ശംബ്ദവിസ്മയവും തന്നെയാണ് ചന്തുവിലും പഴശ്ശിതമ്പുരാനിലും മമ്മൂട്ടി എന്ന നടനെ വേറിട്ട് നിര്‍ത്തിയത്. മാമാങ്കത്തിലും മമ്മൂട്ടിയുടെ ഈ ചരിത്രവേഷത്തിനെ കൊതിക്കുകയാണ് മലയാളികള്‍. വടക്കന്‍ വീരഗാഥയിലെ ചന്തുവില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിക്ക് 27 വയസാണ് പ്രായം. മാമാങ്കത്തിലെ വീരചേകവരായി എത്തുമ്പോള്‍ പ്രായം 69 ലേക്ക് എത്തിയിരിക്കുന്നു.

ശരീര ഭംഗിക്കോ അഭിനയത്തിളക്കത്തിനോ യാതൊരു മങ്ങലും ഏല്‍ക്കാതെ ഈ മഹാനടന്‍ മലയാളത്തിന്റെ മഹാനടനായി നിലകൊള്ളുകയാണ്. നിത്യഹരിതനായ പ്രേംനസീര്‍ മുതല്‍ സത്യന്‍മാഷ് വരെ ഇതേ പ്രായത്തില്‍ ഫീള്‍ഡ് വി്ട്ടിരുന്നു അപ്പോഴും മമ്മൂട്ടി എന്ന മഹാനടന്റെ തട്ട് താണ് തന്നെയാണ് ഇരിക്കുന്നതെങ്കില്‍ എന്തൊരു് അതിശയം ആണ് അദ്ദേഹം എന്ന് ഓര്‍ത്ത് നോക്കുക!

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്രവും ചിലവേറിയ സിനിമ കൂടിയാണ് മാമാങ്കം എന്നാണ് അണിയറക്കാരും നിര്‍മാതാവായ വേണു കുന്നപ്പള്ളിയും തുറന്നുപറഞ്ഞിരുന്നത്. വെള്ളിത്തിരക്ക് പിന്നില്‍ അദ്ദേഹത്തെ പുകഴ്ത്തുന്നവരും ഇകഴ്ത്തുന്നവരും ഒട്ടനവധിയാണ് പ്രശംസിച്ചവരും വിമര്‍ശിച്ചവരും ഇന്നും ഈ നിരയില്‍ ഉള്‍പ്പെടുന്നു. മമ്മൂട്ടിയോളം മറ്റാരു നടനും അരങ്ങ് തകര്‍ക്കാന്‍ കഴിയില്ലെന്ന് മോഹന്‍ലാല്‍ പോലും സമ്മതിച്ചിട്ടുണ്ട്.

ചരിത്രവേഷങ്ങള്‍ ചരിത്രാധീതമാകുമ്പോഴും മലയാളികളുടെ സ്മരണകളില്‍ എം.ടിയുടെ ഭാഷ്യത്തിലെ ചന്തുവും പഴശ്ശി തമ്പുരാനും നിറഞ്ഞു നില്‍ക്കുകായണ്്. ഇനി വീണ്ടും ഓര്‍ക്കാന്‍ സജീവ് പിള്ളയുടെ മാമാങ്കത്തിലെ ചാവേര്‍ തലവന്‍ കൂടി..! കാത്തിരിക്കാം ആ വിസമയക്കാഴ്ചക്കായി..

acting career in mammooty special story

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES