ഇന്നത്തെ സമൂഹത്തിൽ ജീവനോടെയുള്ള സെലിബ്രിറ്റികളെ സൈബറിടങ്ങളില്‍ വധിക്കുന്നത് പ്രവണത രൂക്ഷതയിലാണ്. എന്നാൽ മരണവാർത്ത പുറത്തിറക്കുന്നതോടൊപ്പം അവരുമായുള്ള ഓര്‍മകള്‍ വരെ പങ്കുവയ്ക്കപ്പെടുന്നു. അതേസമയം അവസാനം താന്‍ മരിച്ചിട്ടില്ലെന്ന് അവര്‍ക്കു തന്നെ തെളിയിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുക. ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ക്ക് പ്രമുഖ ബോളിവുഡ് താരം മുംതാസ് നേരിട്ട് കൊണ്ടിരിക്കുകയാണ്.
ആളുകള്‍ എന്തിനാണ് തന്റെ മരണം ആഗ്രഹിക്കുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്.'ആളുകള്‍ എന്തിനാണ് മനപ്പൂര്‍വം ഇത് ചെയ്യുന്നത്. ഇത് എന്തെങ്കിലും തമാശയാണോ? കഴിഞ്ഞ വര്‍ഷം എന്റെ കുടുംബത്തെ വല്ലാതെ ബാധിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പലരും ആശങ്കയിലായി. ഇത് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഈ വര്‍ഷം, എന്റെ മക്കള്‍ക്കും ചെറുമക്കള്‍ക്കും മരുമക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ലണ്ടനിലാണ് ഞാന്‍.
ലോക്ക്ഡൗണ്‍ ഞങ്ങളെ എല്ലാവരെയും ഒന്നിപ്പിച്ചു. കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത കണ്ട് എന്റെ ബന്ധുക്കള്‍ ആശങ്കയിലായി. ഞാന്‍ മരിക്കണമെന്ന് ആളുകള്‍ എന്തിനാണ് ആഗ്രഹിക്കുന്നത്? സമയമാകുമ്ബോള്‍ ഞാന്‍ തന്നെ പൊയ്‌ക്കോളാം'- മുംതാസ് പറഞ്ഞു.മരിക്കുകയാണെങ്കില്‍ തന്നെ എല്ലാവരേയും ഔദ്യോഗികമായിതന്നെ അറിയിക്കുമെന്നും താരം വ്യക്തമാക്കി