Latest News

സൂപ്പർതാരം അങ്ങനെ ചെയ്യില്ലായിരിക്കും; ലാലേട്ടൻ മുണ്ടു പറിച്ചടിക്കുന്ന ആ സംഘട്ടന രംഗം കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം ഇന്നും മറന്നിട്ടില്ല; മോഹൻലാലിനെ കുറിച്ച് പറഞ്ഞ് നടൻ ഉണ്ണിമുകുന്ദൻ

Malayalilife
സൂപ്പർതാരം അങ്ങനെ ചെയ്യില്ലായിരിക്കും; ലാലേട്ടൻ മുണ്ടു പറിച്ചടിക്കുന്ന ആ സംഘട്ടന രംഗം കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം ഇന്നും മറന്നിട്ടില്ല; മോഹൻലാലിനെ കുറിച്ച് പറഞ്ഞ് നടൻ ഉണ്ണിമുകുന്ദൻ

ലയാളസിനിമയിലെ താരചക്രവർത്തിയാണ് നടൻ മോഹൻലാലിന് ഇന്ന് അറുപത്തിന്റെ നിറവിലാണ്. ആരാധകരും താരങ്ങളുമുൾപ്പെടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നടൻ ഉണ്ണിമുകുന്ദൻ  അദ്ദേഹത്തെ കുറിച്ച് പറയുകയാണ്. സിക്സ് പാക്ക് ബോഡിയും, ക്‌ളീൻ ഷേവ് നായകന്മാരേയുമെല്ലാം അവിടെ കണ്ടു ശീലിച്ച എനിക്ക് അപ്പോൾ ഞാൻ സ്‌ക്രീനിൽ കാണുന്ന ആ നായകൻ വളരെ വ്യത്യസ്തനായി തോന്നി. ലാലേട്ടൻ മുണ്ടു പറിച്ചടിക്കുന്ന ആ സംഘട്ടന രംഗം കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം ഇന്നും മറന്നിട്ടില്ല എന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

വേനലവധിക്കാലത്തു മാത്രമാണ് അമ്മ കേബിൾ കണക്‌ഷൻ എടുക്കാൻ സമ്മതിക്കുകയുള്ളു. അതുകൊണ്ട് ആ സമയത്താണ് ഞാൻ കൂടുതലും മലയാള സിനിമകൾ കണ്ടിട്ടുള്ളത്. ഗുജറാത്തിൽ അന്ന് മലയാള സിനിമയ്ക്കു തിയറ്റർ റിലീസ് ഉണ്ടായിരുന്നില്ല. പക്ഷേ മിക്ക മലയാള സിനിമകളും ടിവി ചാനലിൽ വരും. വീട്ടിൽ എല്ലാവർക്കും മലയാള സിനിമ കാണാൻ ആയിരുന്നു ഇഷ്ടം,എനിക്കും. അങ്ങനെയിരിക്കെയാണ് ഒരിക്കൽ ടിവിയിൽ ഞാൻ സ്ഫടികം സിനിമ കാണാനിടയായത്.

സിക്സ് പാക്ക് ബോഡിയും, ക്‌ളീൻ ഷേവ് നായകന്മാരേയുമെല്ലാം അവിടെ കണ്ടു ശീലിച്ച എനിക്ക് അപ്പോൾ ഞാൻ സ്‌ക്രീനിൽ കാണുന്ന ആ നായകൻ വളരെ വ്യത്യസ്തനായി തോന്നി. ലാലേട്ടൻ മുണ്ടു പറിച്ചടിക്കുന്ന ആ സംഘട്ടന രംഗം കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം ഇന്നും മറന്നിട്ടില്ല. അതിനു ശേഷം മുണ്ടിനോടും റെയ്ബാൻ ഗ്ലാസിനോടും എനിക്ക് വല്ലാത്തൊരിഷ്ടമാണ് എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയല്ല.

എന്നാൽ കേരളത്തിൽ വന്നപ്പോൾ ഈ ഇഷ്ടം എന്റെ മാത്രമല്ല, കേരളത്തിലെ ഓരോ ചെറുപ്പക്കാരുടെയും ഇഷ്ടം അത് തന്നെയാണെന്ന് മനസ്സിലായി. അന്ന് അമ്മയോട് പറഞ്ഞ ഒരാഗ്രഹം ഞാൻ ഇന്നുമോർക്കുന്നു, എപ്പോഴെങ്കിലും എനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന്. അതൊരു സ്വപ്നം മാത്രമായി മനസ്സിൽ നിൽക്കുമെന്ന് വിചാരിച്ചു. വർഷങ്ങൾക്കു ശേഷം ഞാൻ സിനിമയിലെത്തി, എന്നാൽ ഒരു സിനിമയിൽ പോലും ലാലേട്ടന്റെ ഒപ്പമഭിനയിക്കാൻ അവസരം കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു തെലുങ്കു സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം വരുന്നത്.

അന്ന് അവർ പറഞ്ഞതിൽ ഞാൻ ആകെ കേട്ടത് ഒറ്റ കാര്യം മാത്രമാണ്. ലാലേട്ടൻ അഭിനയിക്കുന്ന സിനിമയാണ്, അദ്ദേഹത്തിന്റെ മകന്റെ വേഷമാണ്, ആ ഒരു ഒറ്റ ആഗ്രഹം കൊണ്ട് ഞാൻ ഭാഷ പോലും അറിയാതെ എന്റെ ആദ്യത്തെ തെലുങ്കു പടം ചെയ്തു. ത്രില്ലിന്റെ ഏതൊക്കെ അവസ്ഥാന്തരങ്ങൾ ഉണ്ടോ, അതെല്ലാം അനുഭവിച്ചു എന്ന് തന്നെ പറയാം. എന്റെ അഭിനയ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളിൽ ഒന്ന് ലാലേട്ടന്റെ കൂടെ സ്‌ക്രീനിൽ വന്നത് ആയിരിക്കും.

ഒരു നടനെന്ന നിലയിൽ ലാലേട്ടൻ എന്താണെന്നു എനിക്ക് വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. കോമെടിയും,റൊമാൻസും, മാസും, സെന്റിമെൻസും എല്ലാം ഒരേ തലത്തിൽ കൊണ്ടു പോവുന്നത് കൊണ്ട് ആണല്ലോ അദ്ദേഹത്തെ നമ്മൾ എല്ലാവരും 'Complete Actor' എന്ന് വിളിക്കുന്നത്. ഒരു താരം എന്ന നിലയിൽ ലാലേട്ടൻ അന്നും ഇന്നും അജയനാണ്. അന്നും ഇന്നും അദ്ദേഹത്തെ സ്‌ക്രീനിൽ കാണുമ്പോൾ അതെ ആവേശം അതുപോലെ നിലനിൽക്കുന്നു. 

എന്റെ പരിമിതമായ അറിവിൽ 1980 കൾ മുതലുള്ള നാലു പതിറ്റാണ്ടിലും മലയാള സിനിമയിൽ ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച താരമാണ് ലാലേട്ടൻ. പ്രിയദർശൻ സാറിന്റെ മരക്കാർ എന്ന ചിത്രം വരുന്നതിലൂടെ ഈ കാലഘട്ടത്തിലും ഒരു ഇൻഡസ്ട്രിയൽ ഹിറ്റ്‌ അങ്ങയെ തേടി എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഈ കൊറോണക്കാലത്തു എന്നെ വിളിക്കുകയും, എന്നേയും എന്റെ മാതാപിതാക്കളേയും സുഹൃത്തുക്കളേയും കുറിച്ച് അന്വേഷിക്കുകയും, ഞങ്ങളുടെ ക്ഷേമ വിവരങ്ങൾ തിരക്കുകയും ചെയ്തു മോഹൻലാൽ എന്ന ഈ മനുഷ്യൻ.

ഒരു സൂപ്പർ താരത്തിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ ഒരു ഏട്ടൻ അങ്ങനെ ചെയ്യും. എന്നെപ്പോലെ കേരളത്തിലെ എത്ര അനുജന്മാരെയാണ് ലാലേട്ടൻ പ്രചോദിപ്പിക്കുന്നതെന്നു അദ്ദേഹത്തിന് അറിയില്ലായിരിക്കും. ഇപ്പോഴിതാ നേരിട്ടിട്ടും അല്ലാതെയും താങ്കൾ പ്രചോദിപ്പിച്ച ഓരോരുത്തർക്കും വേണ്ടി ഞാൻ നേരുന്നു ,സിനിമയിൽ എത്തിയിട്ട് ലാലേട്ടന്റെ കൂടെ ഒരു മലയാള സിനിമ ചെയ്തില്ലേൽ അത് എന്നും ഒരു തീരാ നഷ്ടമായി എന്റെ ഉള്ളിൽ ഉണ്ടാവും, എത്രയും പെട്ടന്ന് അത് സംഭവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, എന്റെ ലാലേട്ടന് ഒരായിരം ജന്മദിനാശംസകൾ..Love You. എന്നും ആരോഗ്യവും സന്തോഷവും തന്നു എന്റെ ഈ ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ...എന്ന് ഏട്ടന്റെ കോടിക്കണക്കിനു ആരാധകരിൽ ഒരാൾ..


 

Read more topics: # Unnimukundhan says about mohanlal
Unnimukundhan says about mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക