മലയാളത്തിലെ യുവ തലമുറ നെഞ്ചിലേറ്റിയ താരമാണ് ടോവിനോ തോമസ്. താരത്തിന്റെ പിറന്നാൾ ആയ ഇന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിലും മറ്റും വന്നത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നുവെങ്കിലും കൂതറ എബിസിഡി എന്നീ സിനിമകളിലാണ് ശ്രേദ്ധേയമായി തുടങ്ങിയത്. എബിസിഡി എന്ന സിനിമയിലെ പ്രധിനായകന്റെ വേഷം ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമാണ്. ആ കഥാപാത്രത്തിന്റെ അഭിനയമികവ് കണ്ടിട്ടാണ് പൃഥ്വിരാജ്, എന്നും നിന്റെ മൊയിദീൻ എന്ന ആർ എസ വിമലിന്റെ ചിത്രത്തിലേക്ക് ടോവിനോയെ ശുപാർശ ചെയ്തത്. അവിടുന്നാണ് ടോവിനോ എന്ന നടന്റെ മാറ്റങ്ങളും വളർച്ചയും ഉണ്ടായതു. ആദ്യ സിനിമയിൽ നിന്ന് ഇന്ന് വളർന്നു നിൽക്കുന്ന ടോവിനോ എന്ന നടനെ കാണുമ്പോൾ തന്നെ ആ മാറ്റം നമ്മുക് വ്യക്തമാണ്. ആദ്യത്തെ ചിത്രത്തിൽ ഒന്ന് മുഖം കാണിക്കാനായി താൻ കഷ്ടപെട്ടുവെന്ന് നടൻ മുൻപ് പറഞ്ഞിട്ടുണ്ട്. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ആ സിനിമയിലെ പാട്ട് സീനില്‍ നന്നായി കാണാമെന്നും നടൻ പറഞ്ഞിട്ടുണ്ട്. അവിടുന്ന് ഇന്ന് തമിഴ് സിനിമയിൽ പോലും നല്ല കഥാപാത്രങ്ങൾ തേടി എത്തുന്ന ഒരു വല്യ നടനായി മാറിയിരിക്കുകയാണ് യുവതാരം.
1989 ജനുവരി 21ന് ഇരിഞ്ഞാലക്കുടയിൽ ജനനം. എഞ്ചിനീയറിംഗ് പഠിച്ച ശേഷം 2014 ൽ വിവാഹിതനായി. 2012 മുതലുള്ള സിനിമ ജീവിതത്തിൽ നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ നടനാണ് ടോവിനോ. 9 വർഷത്തിനിടയിൽ 34 ചിത്രങ്ങളും നിരവധി അവാർഡുകളുമായി സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന വലിയൊരു നടനായി മാറിയിരിക്കുന്നു ടോവിനോ തോമസ്. ആദ്യത്തെ 6 വർഷത്തെ കഷ്ടപ്പാടിനെയും ബുദ്ധിമുട്ടുകളയേയും പറ്റിയും നടൻ മുൻപ് പറഞ്ഞിട്ടുണ്ട്. ടോവിനോ എന്ന നടനെ മാത്രമല്ല മലയാളികൾ കണ്ടത്. കേരളം നേരിട്ട ഏറ്റവും വല്യ ദുരിതമായ പ്രളയത്തിൽ ഒരു രക്ഷകന്റെ വേഷത്തിലും ടോവിനോ മലയാളികളുടെ മുന്നിൽ നേരിട്ടെത്തി. ഈ വർഷം സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ടോവിനോയെയാണ് തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ബ്രാന്‍ഡ് അംബാസിഡര്‍ പ്രഖ്യാപനം നടത്തിയത്. കോവിഡ്കാ ലത്തും ആയിരക്കണക്കിനാളുകള്‍ ഈ നാടിനു വേണ്ടി അണിചേരുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്തു. അവരെ കൂട്ടിച്ചേര്‍ക്കുവാനും, കൂടുതല്‍ ആളുകള്‍ക്ക് സേവനസന്നദ്ധരായി മുന്നോട്ടു വരാനും പ്രവര്‍ത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കുവാനുമായാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടോവിനോ നായകനായ വൈറസ് എന്ന മലയാള ഹിറ്റ് ചിത്രത്തിനെയും സർക്കാർ മുൻപ് പരാമർശിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെയേറെ ഫോള്ളോവെർസ് ഉള്ള ഒരു താരം കൂടിയാണ് ടോവിനോ. ഇന്നീ ദിവസം നിരവധി മലയാള തമിഴ് താരങ്ങളും പിറന്നാൾ ആശംസിച്ചു. പിറന്നാൾ ദിവസം തന്നെ ടോവിനോയുടെ 3 ചിത്രങ്ങളുടെ വിശേഷങ്ങളാണ് ആരാധകരെ തേടി എത്തിയത്. മിന്നൽ മുരളി എന്ന ബേസിൽ ജോസഫ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇന്ന് ഈ പിറന്നാൾ ദിവസം ആരാധകരെ തേടിയെത്തി.
അജയന്റെ രണ്ടാം മോഷണം ചിത്രത്തിന്റെ പോസ്റ്ററും ഇന്ന് ഇറങ്ങി. ഈ സിനിമയുടെ ടീസറും ഇന്ന് തന്നെയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. 3 റോളുകളിലാണ് ടോവിനോ എത്തുന്നത്. മണിയൻ , അജയൻ, കുഞ്ഞികേളു.. അതിൽ മണിയൻ എന്ന കാരക്ടറിന്റെ പോസ്റ്റർ ആണ് ഇന്ന് ഇറങ്ങിയത്. ഒപ്പം ടോവിനോയുടെ പുതിയ പടത്തിന്റെ അനൗൺസ്‌മെന്റും പ്രേക്ഷകരെ തേടി എത്തി. അന്വേഷിപ്പിൻ കണ്ടെത്തും എന്ന നവാഗതനായ ഡാർവിൻ കുരിയാക്കോസ് സംവിധാനം ചെയുന്ന ചിത്രമാണ് ഇത്. സന്തോഷ് നാരായണൻ എന്ന സംഗീത സംവിധായകൻ ആദ്യമായി മലയാളത്തിൽ ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.