താന്‍ ചെയ്ത ഒരു സിനിമയ്ക്കും രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ലാല്‍ ജോസ്. ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അതിന്റെ ത്രില്‍ ഉണ്ടാകില്ലെന്നും അതുകാരണമാണ് രണ്ടാം ഭാഗം ചെയ്യാത്തത് എന്നും സംവിധായകൻ തുറന്ന് പറഞ്ഞു. എന്നാൽ പുതു തലമുറയ്ക്ക് പഴയ സേതു രാമയ്യരുടെ മഹത്വം അറിയില്ലെന്നും അവര്‍ ആഘോഷിക്കുന്നത് ഏറ്റവും അവസാനം പറഞ്ഞു കഴിഞ്ഞ സേതു രാമയ്യരെ ആണെന്നും അത് സ്വീക്വലുകളുടെ ഒരു പ്രധാന പ്രശ്നമാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ്.
സ്വീക്വല്‍സ് ചെയ്യുമ്പോഴുള്ള പ്രധാന പ്രശ്നം എന്തെന്നാല്‍ നേരത്തെ പറഞ്ഞത് അപ്രസക്തമാകും എന്നുളളതാണ്. ഉദാഹരണം പറയുക ആണെങ്കില്‍ നമ്മള്‍ പഴയ തലമുറ പുതിയ തലമുറയോട് പറയും പണ്ട് മമ്മുക്ക ഒരു സേതുരാമയ്യര്‍ എന്ന സിബിഐ കഥാപാത്രമായി ഒരു സിനിമ ചെയ്തിരുന്നു അപ്പോള്‍ ഉടന്‍ അവര്‍ പറയും ഞങ്ങള്‍ക്കറിയാം പുതിയ സേതുരാമയ്യരുടെ പഴയ സിനിമയല്ലേ എന്ന്,അങ്ങനെ ഒരു പ്രശ്നം സ്വീക്വലുകള്‍ക്ക് എപ്പോഴുമുണ്ട്,എന്നെ സംബന്ധിച്ച് എന്റെ എല്ലാ സിനിമകളും പൂര്‍ത്തിയവയാണ് അത് വീണ്ടും ചെയ്യാനുള്ള ആവേശമില്ല.
രണ്ടാം ഭാഗത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചോദ്യം വരുന്നത് മീശ മാധവനെക്കുറിച്ചാണ്. മീശമാധവന്‍ പൂര്‍ണമായും പറഞ്ഞു കഴിഞ്ഞ സിനിമയാണ് ഒരിക്കലും ഇനി അതിനു ഒരു തുടര്‍ച്ചയുണ്ടാകില്ലഎന്നും ലാല്‍ ജോസ് വ്യക്തമാക്കി.