പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് പേളിയും ശ്രീനിഷും. ഇരുവരും പേളിഷ് എന്നാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. എന്നാല്‍ പ്രേക്ഷക പിന്തുണ കിട്ടുന്നതിനായി പരസ്പരം പ്രണയം അഭിനയിക്കുകയാണെന്നായിരുന്നു ചിലരെല്ലാം ഇരുവരടെയും പ്രണയത്തെ വിലയിരുത്തിയത്. എന്നാല്‍ തങ്ങള്‍ ഇരുവരും ജീവിതത്തില്‍ ഒരുമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പേളി പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ മുന്നില്‍ വെച്ചായിരുന്നു നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് ഷോ അവസാനിച്ച് പുറത്തെത്തിയപ്പോള്‍ ഇരുവരുടെയും വേര്‍പിരിയല്‍ കാത്തിരുന്ന പലരെയും ഞെട്ടിച്ചുകൊണ്ടാണ് ഇവര്‍ വിവാഹിതരായത്. പേളിഷ് ആരാധകര്‍ ഏറ്റെടുത്ത വിവാഹമായിരുന്നു ഇത്.
2019 മേയ് മൂന്നാം തീയതി ക്രിസ്ത്യന്‍ ആചാരപ്രകാരം കൊച്ചിയിലെ പള്ളിയില്‍ വച്ചും മേയ് 8ാം തീയതി പാലക്കാട്ടെ ശ്രീനിയുടെ നാട്ടില്‍ വച്ച് ഹിന്ദു ആചാരപ്രകാരവുമായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷമുള്ള ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ജീവിത യാത്ര ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ക്വാറന്റൈന്‍ സമയമാണെങ്കിലും ഇരുവരും തങ്ങളുടെ വിവാഹവാര്‍ഷികം ചെറിയ ചടങ്ങില്‍ ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കടുംപച്ച നിറത്തിലെ സാരിയും സ്ലീവ് ലെസ് ഓറഞ്ച് ബ്ലൗസും ധരിച്ച് പേളിയും ഇളം പച്ച നിറത്തിലെ ഷര്‍ട്ട് അണിഞ്ഞ് ശ്രീനിയുമാണ് ചിത്രങ്ങളിലുള്ളത്.
വളരെ റോമൊന്റിക്കായിട്ടുള്ള നിരവധി ചിത്രങ്ങള്‍ താരദമ്പതികള്‍ പങ്കുവച്ചിട്ടുണ്ട്. കേക്ക് മുറിച്ച് പരസ്പരം നല്‍കുന്ന ചിത്രങ്ങളുമുണ്ട്. പേളിഷ് എന്നെഴുതിയ മനോഹരമായ കേക്കാണ് ഇത്. ഇതിനിടയിലുള്ള രസകരമായ ഒരു ചിത്രവും പേളി പങ്കുവച്ചിട്ടുണ്ട്. എവരി ആക്ഷന്‍ ഹാസ് എ ഓപ്പോസിറ്റ് റിയാക്ഷനെന്ന് പറഞ്ഞാണ് പേളി ആ ചിത്രങ്ങള്‍ പങ്കുവച്ചത്. ശ്രീനിയുടെ മുഖത്ത് കേക്ക് തേച്ചിട്ട് ചിരിക്കുന്ന പേളിയും എന്നാല്‍ മുഖത്ത് പറ്റിയ കേക്ക് പേളിയെ ചേര്‍ത്ത് പിടിച്ച് പേളിയുടെ മുഖത്തേക്ക് തന്നെ തിരിച്ചും തേയ്ക്കുന്ന ചിത്രങ്ങളാണ് ഇത്. എന്തായാലും ചിത്രങ്ങള്‍ അടിപൊളിയായിട്ടുണ്ടെന്നും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാനുമാണ് പ്രേക്ഷകര്‍ താരദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നത്.