കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം 'ലോക' തിയേറ്ററില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കല്യാണിക്ക് പുറമേ നസ്ലെനും ചന്തുവുമെല്ലാം സിനിമയില്‍ കയ്യടികള്‍ നേടുന്നുണ്ട്. ഇപ്പോഴിതാ ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ ദിനം മാത്രം 2 .65 കൊടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ലോകയുടെ ചര്‍ച്ച നടക്കുന്ന സമയത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍.
ആദ്യ പകുതി ശരിക്കും ലോകയുടെ വേള്‍ഡ് ബില്‍ഡിംഗാണല്ലോ. അപ്പോള്‍ പതിയെ ഇതിന്റെ കഥ പറഞ്ഞ് സ്ലോ ബേര്‍ണായി വന്ന് ഇന്റര്‍വെല്ലിലാണ് അതിന്റെ പീക്കിലെത്തുന്നത്. ഇന്റര്‍വെല്‍ വരെ പറഞ്ഞ് നിര്‍ത്തിയപ്പോഴേക്കും ദുല്‍ഖര്‍ ഓക്കെയായി. പുള്ളിക്ക് ഈ കഥ വര്‍ക്കായി എന്ന് അപ്പോള്‍ എനിക്ക് മനസിലായി. ആ സമയത്ത് മമ്മൂക്ക തൊട്ടടുത്ത റൂമില്‍ നിന്ന് വന്നു.
'ദുല്‍ഖര്‍ സല്‍മാനോട് ലോകയുടെ കഥ പറയുന്നതിന് മുന്‍പ്, പല നിര്‍മ്മാതാക്കളെയും സമീപിച്ചിരുന്നു. എന്നാല്‍ ആരും ഈ പ്രൊജക്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല, ആരും നോ പറഞ്ഞില്ല, സമയമെടുക്കും എന്നാണ് പറഞ്ഞത്. കഥ ഇഷ്ടപ്പെട്ടവര്‍ പോലും കുറച്ചു വര്‍ഷങ്ങള്‍ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. കിംഗ് ഓഫ് കൊത്തയുടെ സെറ്റില്‍ വച്ച് ഈ വിവരം ദുല്‍ഖര്‍ അറിഞ്ഞപ്പോള്‍, 'നിങ്ങള്‍ ഈ നല്ല ഐഡിയയൊക്കെ മറ്റുള്ളവര്‍ക്ക് കൊണ്ട് കൊടുക്കുന്നത് എന്തിനാണ്? നമുക്ക് ഇത് ചെയ്തു കൂടെ?' എന്നാണ് താരം നിമിഷിനോട് ചോദിച്ചത്. അങ്ങനെ ദുല്‍ഖറിനോട് കഥ പറയാന്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു ചെന്നു.
ലോകയുടെ കഥ പറയുന്നത് രണ്ട് തവണയായിട്ടാണ്. ദുല്‍ഖറിന്റെ വീട്ടില്‍ പോയിട്ടാണ് നറേറ്റ് ചെയ്തത്. ഫസ്റ്റ് ഹാഫില്‍ ഈ ലോകം ബില്‍ഡ് ചെയ്യുകണല്ലോ, അപ്പോള്‍ പയ്യെ പയ്യെയാണ് അത് കേറി വന്ന് ഇന്റര്‍വെല്‍ ഭാഗം ആവുമ്പോഴാണ് ഇതിന്റെ ആ മൂഡ് വരുന്നത്. ഞാന്‍ ഇത് ഇന്റര്‍വെല്‍ വരെ പറഞ്ഞപ്പോഴേക്ക് പുള്ളി (ദുല്‍ഖര്‍ സല്‍മാന്‍) 'ആഹ് ഓക്കേ..', എന്ന് പറഞ്ഞു. അപ്പോള്‍ മമ്മൂക്ക അപ്പുറത്ത് നില്‍പ്പുണ്ട്. മമ്മൂക്ക അവിടേയ്ക്ക് വന്നിട്ട് പറഞ്ഞു: 'എനിക്ക് മകന്റെ കൂടെ ഭക്ഷണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്...' എന്ന്. കാരണം ആ സമയത്ത് ദുല്‍ഖര്‍ വല്ലപ്പോഴുമേ വീട്ടില്‍ ചെല്ലാറുള്ളു...
എന്നാല്‍ പിന്നെ ഞാനിനി ഇവിടെ ഇരിക്കണ്ടല്ലോ എന്ന ചിന്ത എനിക്ക് വന്നു. അപ്പോള്‍ ഞാനത് ഇല്ലാതാക്കേണ്ട എന്ന് വിചാരിച്ച് അവിടെ നിന്ന് ഇറങ്ങി. തൊട്ടടുത്ത ദിവസമാണ് സെക്കന്റ് ഹാഫ് കഥ കേട്ടത്. ഓര്‍മയുണ്ടാകുമോ എന്ന സംശയം ഉണ്ടായിരുന്നു. പക്ഷെ ദുല്‍ഖറിന് എല്ലാം ഓര്‍മയുണ്ടായിരുന്നു. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ പുള്ളി ഓക്കേ ആയിരുന്നു.' ഡൊമിനിക് പറയുന്നു.
തലേന്ന് നറേഷനില്‍ കേട്ടതൊക്കെ ദുല്‍ഖര്‍ കൃത്യമായി ഓര്‍ത്ത് വച്ചു. കഥ മുഴുവന്‍ കേട്ട ദുല്‍ഖര്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന് അപ്പോള്‍ തന്നെ ഏല്‍ക്കുകയും ചെയ്തു. ഒപ്പം കഥയെക്കുറിച്ചു കുറെ സംശയങ്ങള്‍ ചോദിക്കുകയും ചെയ്തു...'' ഡൊമിനിക് അരുണ്‍ പറഞ്ഞു.
ഒരുപാട് കൂട്ടിച്ചേര്‍ത്തും, പൊളിച്ചെഴുതിയുമാണ് ഡൊമിനിക്കും ടീമും ഇന്ന് കാണുന്ന 'ലോക: ചാപ്റ്റര്‍ 1-ചന്ദ്ര' എന്ന സിനിമയിലേക്ക് എത്തിയത്. സഹ രചയിതാവായ സുഹൃത്ത് കൂടിയായ നടി ശാന്തി ബാലചന്ദ്രനും ചിത്രത്തിന്റെ ഭാഗമായി പിന്നീട് മാറി.
സ്ത്രീകേന്ദ്രീകൃത സൂപ്പര്‍ഹീറോ ചിത്രമായ ലോക ഇന്ന് മലയാളത്തില്‍ മാത്രമല്ല രാജ്യമെങ്ങും തരംഗം സൃഷ്ടിക്കുകയാണ്. മിന്നല്‍ മുരളി എന്ന ലക്ഷണമൊത്ത സൂപ്പര്‍ഹീറോ ചിത്രത്തിന് കിട്ടാത്ത പോയ ബോക്‌സ് ഓഫീസ് വിജയമാണ് ലോക സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും, ലോക എന്ന സിനിമയും, അതിലെ ചന്ദ്ര എന്ന സൂപ്പര്‍ ഹീറോയും, മലയാള സിനിമയ്ക്ക് നാഴികക്കല്ലുകളായി മാറുകയായിരുന്നു.