Latest News

മകളുടെ ചോദ്യം കേട്ട് കണ്ണുനിറഞ്ഞ് സുപ്രിയ; വിഷമിക്കരുതെന്ന് ആരാധകര്‍

Malayalilife
മകളുടെ ചോദ്യം കേട്ട് കണ്ണുനിറഞ്ഞ് സുപ്രിയ; വിഷമിക്കരുതെന്ന് ആരാധകര്‍

ടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും മകള്‍ അലംകൃതയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പൃഥ്വിക്ക് കൊടുക്കുന്ന പരിഗണന പ്രേക്ഷകര്‍ ഭാര്യയ്ക്കും മകള്‍ക്കും നല്‍കാറുണ്ട്. ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് പൃഥിരാജ് ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുകയാണ്. പൃഥി തിരികേ എത്താന്‍ കാത്തിരിക്കയാണ് കുടുംബാംഗങ്ങളും. ഇപ്പോഴിതാ മകളെ പറ്റിയുള്ള സുപ്രിയയുടെ പുതിയ പോസ്റ്റ് വൈറലാകുകയാണ്.

മാധ്യമപ്രവര്‍ത്തകയായ സുപ്രിയ താരത്തിന്റെ ജീവിതത്തിലേക്ക് വന്നതിന് പിന്നാലെ ഉയര്‍ച്ചയുടെ കാലമായിരുന്നു പൃഥ്വിക്ക്. സിനിമ മേഖലയില്‍ പോലും താരത്തിനൊപ്പം നില്‍ക്കാന്‍ സുപ്രിയ എന്ന ഭാര്യയ്ക്ക് കഴിഞ്ഞു. സോഷ്യല്‍ മിഡിയയില്‍ സജീവമായ സുപ്രിയ പൃഥ്വിരാജിനൊപ്പമുളള വിശേഷങ്ങളും അലംകൃതയുടെ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ആടുജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വി ജോര്‍ദ്ദാനിലേക്ക് പോയപ്പോള്‍ താടിക്കാരനെ മിസ്സ് ചെയ്യുന്നു എന്ന സുപ്രിയയുടെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതിന് പിന്നാലെ ക്വാറന്റൈന്‍ പ്രഖ്യാപിച്ചപ്പോള്‍ ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ താരവും സംഘവും സുരക്ഷിതരാണെന്ന് വ്യക്തമാക്കിയും സുപ്രിയ എത്തിയിരുന്നു. അച്ഛനെ മകളായ അലംകൃതയും ഏറെ മിസ് ചെയ്യുന്നുണ്ട്. പൃഥിരാജ് തിരിച്ചുവരാനുള്ള കാത്തിരിപ്പിലാണ് സുപ്രിയയും ആലിയും.  ഇപ്പോഴിതാ മകളെ പറ്റിയുള്ള സുപ്രിയയുടെ ഒരു പോസ്റ്റ് വൈറലാകുകയാണ്.

എന്നാണ് ലോക്ക് ഡൗണ്‍ അവസാനിക്കുകയെന്ന് മകള്‍ ഓരോ ദിവസവും ചോദിക്കും. ഡാഡ ഇന്ന് തിരിച്ചുവരുമോയെന്ന് ചോദിക്കുമെന്നും സുപ്രിയ പറയുന്നു. പൃഥ്വിരാജിനായുള്ള കാത്തിരിപ്പിലാണ് സുപ്രിയ. താനും ആലിയും ദാദയുമായി ചേരാന്‍ കാത്തിരിക്കുകയാണ് എന്ന് സുപ്രിയ പറയുന്നു. പൃഥ്വിരാജിനായി കാത്തിരിക്കുന്നുവെന്നു മുമ്പും സുപ്രിയ സാമൂഹ്യ മാധ്യമത്തിലൂടെ പറഞ്ഞിരുന്നു. പൃഥ്വിരാജിനും അല്ലിക്കും ഒപ്പമുള്ള ഫോട്ടോയും സുപ്രിയ ഷെയര്‍ ചെയ്തിട്ടുണ്ട്.

ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദാനിലേക്ക് പോയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന സംഘം കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിപ്പോയി. പ്രിയപ്പെട്ടവനായി കാത്തിരിക്കുകയാണ് താനും മകളുമെന്ന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് സുപ്രിയ താടിക്കാരനെയോര്‍ത്ത് കുറിപ്പെഴുതിയിരിക്കുന്നത്.

എല്ലാം ദിവസവും എന്റെ മകള്‍ എന്നോട് ലോക്ക്ഡൗണ്‍ കഴിഞ്ഞോയെന്ന് ചോദിക്കും. ദാദ ഇന്ന് വരുമോ? ഇപ്പോള്‍ ആലിയും ഞാനും കാത്തിരിക്കുകയാണ് ദാദയുമായി വീണ്ടും ഒന്നിക്കുവാന്‍ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

 

Supriya sheds tears over her daughter question

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES