Latest News

ഞങ്ങൾ എല്ലാവരും ശെരിക്കും ഒരു തൊട്ടാവാടിയായി മാറുകയായിരുന്നു: ശ്വേതാ മേനോൻ

Malayalilife
ഞങ്ങൾ എല്ലാവരും  ശെരിക്കും ഒരു തൊട്ടാവാടിയായി മാറുകയായിരുന്നു:  ശ്വേതാ മേനോൻ

വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ശ്വേതാ മോഹന്‍. മലയാളം,ഹിന്ദി,കന്നഡ,തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ ശ്വേത അഭിനയിച്ചു. ഇപ്പഴും റിയാലിറ്റി ഷോകളില്‍ ജഡ്ജിയായും മത്സരാര്‍ത്ഥിയായും ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ശ്വേത സജീവമാണ്. ഭര്‍ത്താവ് ശ്രീവല്‍സല്‍ മേനോനൊടൊപ്പവും മകള്‍ സബൈനയ്‌ക്കൊപ്പവും നടി ഇപ്പോള്‍ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ്. എന്നാൽ ഇപ്പോൾ കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിൽ താരം പറയുന്ന വിശേഷങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

 എല്ലാം നല്ല രീതിയിലായിരുന്നു ആദ്യത്തെ ലോക് ഡൗണ്‍ സമയത്ത്. കുക്കിങും ബേക്കിങ്ങുമൊക്കെയായി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു.എനിക്കും ശ്രീക്കും  മെയ് ആയപ്പോഴായിരുന്നു  ബോറടിച്ചത്.  ഞങ്ങളെല്ലാവരും  ശെരിക്കും തൊട്ടാവാടിയായി മാറുകയായിരുന്നു. കരിയറില്‍ ചെയ്തതെല്ലാം വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. ഇതൊന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. നല്ല സിനിമകളുടെ ഭാഗമാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഇടയ്ക്ക് ബ്രേക്കും വന്നിരുന്നു. അഭിമുഖത്തിന്റെ   താരത്തോട് ശ്വേത അഭിനയിച്ച സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചും ചോദ്യമുയർത്തിയിരുന്നു.  അപ്പോഴും  മിക്ക കഥാപാത്രങ്ങളേയും താരം  ഓര്‍ത്തിരിക്കുന്നുണ്ടായിരുന്നു.

അച്ഛന്റെ വിയോഗത്തെക്കുറിച്ച് ഇപ്പോഴും ഓര്‍ക്കാറുണ്ട്. ഇപ്പോഴും കൂടെയുണ്ടെന്നാണ് കരുതുന്നത്. ഇടയ്ക്ക് ചില തെറ്റുകളും അബദ്ധങ്ങളുമൊക്കെ സംഭവിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഓര്‍ത്ത് ഞാന്‍ തന്നെ ചിരിക്കാറുണ്ട്. ഇത് ഞാന്‍ ഉണ്ടാക്കിയെടുത്ത ശീലമാണ്. ഒരു രക്ഷയമില്ലാത്ത കുസൃതികള്‍ ഒപ്പിക്കാറുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുന്‍പും  പിൻപുമായി  ക്രഷ് തോന്നിയ താരങ്ങളെക്കുറിച്ചും അഭിമുഖത്തിനിടെ ചോദ്യമുയർത്തിയിരുന്നു. എന്നാൽ താനൊരു വികാരജീവിയാണ്. അത് കൊണ്ട് തന്നെ കുറേ പേരോട് ക്രഷ് തോന്നിയിട്ടുണ്ട്. കുറച്ച് മടിയുള്ള കൂട്ടത്തിലാണ്. വിവാഹത്തിന് മുന്‍പ് അച്ഛനും അമ്മയും നന്നായി ലാളിച്ചാണ് വളര്‍ത്തിയത്. ഇരുന്ന് എല്ലാം ഓര്‍ഡര്‍ ചെയ്യുന്ന തരത്തിലുള്ള സ്വഭാവമുണ്ട്. ഇത് കേള്‍ക്കുമ്പേഴോ ശ്രീക്ക് ദേഷ്യം വരാറുണ്ട്. ആ സ്വഭാവം അദ്ദേഹത്തിന് ഇഷ്ടമല്ല. ചില സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ സാമ്പത്തികം മാത്രം നോക്കി  ചില സിനിമകള്‍  ചെയ്തിട്ടുണ്ട്.

അതേസമയം ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട 3 കാര്യങ്ങളെക്കുറിച്ചും ശ്വേത മേനോന്‍  അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. കുടുംബം, ആരോഗ്യം, സമ്പത്ത് ഇതിനാണ് പ്രധാന്യം നല്‍കുന്നത്. അമ്മയും കുഞ്ഞും ഭര്‍ത്താവുമാണ് ആദ്യത്തെ കാര്യം. അത് പോലെ തന്നെ പൈസ ഇല്ലാതെ ജീവിക്കാനാവില്ല. അതും വേണം, ആരോഗ്യവും വേണം. ഈ മുന്ന് കാര്യങ്ങളില്ലാതെ ജീവിക്കാനാവില്ലെന്നും ശ്വേത മേനോന്‍ വ്യക്തമാക്കുകയും ചെയ്‌തു. 

Shwetha menon three important things in her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക