റാസല്‍ഖൈമയിലെ കൊട്ടാരത്തില്‍ ഒറ്റപ്പെട്ട പ്രേമത്തിലെ സല്‍സ്വഭാവിയായ പൂവാലന്‍. കോമഡി നടനായി എത്തി ഒടുവില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ അഞ്ചാം പാതിരയിലെ വില്ലനായിമാറി അഭിനയത്തിലൂടെ മലയാളി സിനിമ ആരാധകരെ ഞെട്ടിച്ചിരിക്കയാണ് ഷറഫൂദ്ദീന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കയാണ് ഇപ്പോള്‍ ഷറഫുദ്ദീന്‍. സിനിമയിലെ സന്തോഷത്തിന് പിന്നാലെ ഷറഫുദ്ദീന്റെ ജീവിതത്തിലും സന്തോഷ നാളുകളാണ്്. ലോക്ഡൗണില്‍ എല്ലാവരും വീടുകളില്‍ ലോക്കായി ഇരിക്കുമ്പോള്‍ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തെക്കുറിച്ച് പങ്കുവച്ചിരിക്കയാണ് ഷറഫുദ്ദീന്‍. തനിക്കൊരു മകള്‍ പിറന്നതിന്റെ സന്തോഷമാണ് ഷറഫൂദ്ദീന്‍ പങ്കുവച്ചിരിക്കുന്നത്. വീട്ടിലേക്ക് പുതിയൊരു അംഗം കൂടി എത്തിയതിന്റെ സന്തോഷം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.മകള്‍ ദുവയ്ക്ക് കൂട്ടായി കുഞ്ഞനയിത്തി കൂടി എത്തിയതായി ഷറഫൂദ്ദിന്‍ അറിയിക്കുകയായിരുന്നു.
തനിക്കും ഭാര്യ ബീമയ്ക്കും ജനിച്ച കുഞ്ഞിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. താരത്തിനും ഭാര്യയ്ക്കും ആരാധകരും താരങ്ങളും തങ്ങളുടെ ആശംസകളും സ്‌നേഹവും അറിയിക്കുകയാണ്.Dr.Benjamin Luiz.... നിങ്ങള്‍ വീണ്ടും നിലയ്ക്ക് നിര്‍ത്താന്‍ ആള് വന്നു !Congratulations man എന്നാണ് ചാക്കോച്ചന്‍ .അഭിനന്ദനം അറിയിച്ച് കൊണ്ട് കുറിച്ചത്. ടോവിനോ തോമസ്, ്്അജു വര്‍ഗ്ഗീസ് ഇന്ദ്രജിത്ത് ജോജു, അനുസിത്താര, ശ്രിന്ദ, അതിദി തുടങ്ങി നിരവധി താരങ്ങളാണ് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്്. 2015 ലായിരുന്നു ഷറഫുദ്ദീനും ബീമയും വിവാഹിതരാകുന്നത്. മകള്‍ ദുവയ്‌ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരു മകള്‍ കൂടി വരുന്നതോടെ വീട്ടിലെ സന്തോഷം ഇരട്ടിയായി മാറട്ടെയെന്ന് ആരാധകര്‍ ആശംസിക്കുന്നു.
2013ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെയായിരുന്നു ഷറഫുദ്ദീന്റെ അരങ്ങേറ്റം. പിന്നീട് ഓം ശാന്തി ഓശാനയിലും അഭിനയിച്ചു. പക്ഷെ കരിയര്‍ മാറി മറിഞ്ഞത്് അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും വീണ്ടും ഒരുമിച്ച പ്രേമത്തിലൂടെയാണ്. ചിത്രത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രം ഷറഫൂദീനെ താരമാക്കി മാറ്റുകയായിരുന്നു. അഞ്ചാം പാതിര എന്ന ചിത്രത്തിലെ വില്ലന്‍ കഥാപത്രം താരത്തിന് സിനിമയില്‍ വേറിട്ട ഇടം കൂടി നേടി കൊടുത്തിരിക്കയാണ്.