മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തി കൃഷ്‌ണ. ഹോമകുണ്ഡം എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. എന്നാൽ 1981ൽ ശ്രീ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ എന്ന ചിത്രത്തിലെ ശാന്തിയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു. ഈണം, വിസ, മംഗളം നേരുന്നു, ഇതു ഞങ്ങളുടെ കഥ, കിലുകിലുക്കം , സാഗരം ശാന്തം , ഹിമവാഹിനി, ചില്ല് , സവിധം, കൗരവർ , നയം വ്യക്തമാക്കുന്നു , പിൻഗാമി, വിഷ്ണുലോകം, എന്നും നന്മകൾ, പക്ഷേ തുടങ്ങിയ നിരവധി ചിത്രങ്ങളിലും തരാം വേഷമിട്ടിരുന്നു. അമ്മ വേഷങ്ങളിലൂടെയും, നായികയായും, സഹാനടിയുമായി എല്ലാം തിളങ്ങുകയും ചെയ്‌തിരുന്ന തരാം ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും ശക്തയായ ഒരു വേഷത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
1994-ല്‍ മോഹന്‍ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് പക്ഷേ.സിനിമയിൽ മോഹന്‍ലാലിന്‍റെ ഭാര്യ കഥാപാത്രം അവതരിപ്പിച്ചത് ശാന്തി കൃഷ്ണയായിരുന്നു. എന്നാൽ സാധാരണയായി കണ്ടുവരുന്ന ടിപ്പിക്കല്‍ ഭാര്യ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തയായ പ്രതിനായിക മൂഡിലുള്ള കഥാപാത്രമായിരുന്നു പക്ഷേയിലെ രാജേശ്വരിയെ തേടി എത്തിയത്.
അഹങ്കാരി കഥാപാത്രമാണെങ്കിലും ആ കഥാപാത്രം കേട്ടപ്പോള്‍ തന്നെ ചെയ്യണമെന്ന് തോന്നി. അങ്ങനെ മനപൂര്‍വം തന്നെ സ്വീകരിച്ച റോളാണ് അത്. അങ്ങനെയൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരുന്നതാണ്. എല്ലാ സിനിമയിലും വേദനിക്കുന്ന നായികയെ ചെയ്യുമ്ബോള്‍ അതില്‍ നിന്ന് ഒരു മാറ്റം വരണമെന്ന് തോന്നി. അങ്ങനെ സ്വീകരിച്ച കഥാപാത്രമാണത്. മോഹന്‍ലാലിന്‍റെ കൂടെയുള്ള അഭിനയത്തിന് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ചില പ്രത്യേകത എനിക്കുണ്ട്. ലാലിന്‍റെ അമ്മയായും, അമ്മായിയമ്മയായും, ഭാര്യയായും, കാമുകിയായുമൊക്കെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്'. ശാന്തി കൃഷ്ണ പറയുന്നു.