അഭിനയത്തിലൂടെയും നൃത്തിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. മലയാളത്തിന് പുറമേ തമിഴില്‍ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന താരം അഭിനയിക്കുന്ന സിനിമയുടെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി മുടി മുറിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്‌തതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇടക്കിടെ മേക്ക് ഓവർ ചിത്രങ്ങളും,ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവച്ച് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ സജീവമാകാറുമുണ്ട്. നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയിലൂടെയായിരുന്നു ഷംനയ്ക്ക് സിനിമയിലേക്ക് ഉള്ള അവസരവും വന്ന് എത്തിയത്. മുൻനിര നായകന്മാർക്ക് ഒപ്പം അഭിനയിക്കാൻ അവസരം കിട്ടിയ ഷംന ഇപ്പോൾ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. കുട്ടിക്കാലത്ത് കാണിച്ച രസകരമായ സംഭവത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറഞ്ഞിരിക്കുന്നത്.
ഞാന്‍ കാരണം ഒരാളുടെ ആദ്യരാത്രി കുളമാക്കിയിട്ടുണ്ടെന്ന തുറന്നുപറച്ചിലാണ് ഇപ്പോൾ ഷംന നടത്തുന്നത്. നാല് വയസ്സുള്ളപ്പോഴായിരുന്നു മൂത്ത ഇത്താത്തയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യദിനം രാത്രിയില്‍ ഇത്താത്തയുടെ കട്ടിലില്‍ കയറി കിടക്കുകയായിരുന്നു. ഇക്കാക്കയുടെ കിളി പോവുകയായിരുന്നു ഇത് കണ്ട്. എല്ലാവരും വന്ന് മോഹനവാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും അവിടെത്തന്നെ കിടക്കുകയായിരുന്നു എന്നും ഷംന പറയുന്നു.
നിന്റെ ആദ്യരാത്രി ഞങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിനാല്‍ കുളമാക്കുമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഉമ്മ വരെ വന്ന് മാറി കിടക്കാന്‍ പറഞ്ഞെങ്കിലും ഞാന്‍ മാറിയിരുന്നില്ല. ഇരുവരുടേയും നടുവിലായിരുന്നു അന്ന് കിടന്നത്. ആ സമയത്ത് കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലമുണ്ടായിരുന്നു. അത് ചെയ്തിരുന്നു. ഇക്കാക്ക ഇപ്പോഴും ഇതേക്കുറിച്ച് പറഞ്ഞ് തന്നെ കളിയാക്കാറുണ്ട്.
വിവാഹത്തെക്കുറിച്ച് എല്ലാം തന്നെ വീട്ടുകാര്‍ പറയുന്നുണ്ട്. എന്നാൽ പലരും വിവാഹ ശേഷം അഭിനയവും പാട്ടുമൊക്കെ അവസാനിപ്പിക്കണമെന്നാണ് പറയുന്നത്. ഞാൻ തേടുന്നത് രിയറിനെ ഇഷ്ടപ്പെടുന്ന, പോത്സാഹിപ്പിക്കുന്ന ഒരാളെയാണ്. വീട്ടുകാരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് ഇക്കാര്യം. നോര്‍ത് ഇന്ത്യക്കാരന്‍ വരനായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം ഇടയ്ക്ക് വെളിപ്പെടുത്തുകയും ചെയ്‌തു.
അതേ സമയം വിവാഹ നിശ്ചയം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ വിവാഹം വേണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരുപാട് വൈകിപ്പിക്കുന്നത് ഇഷ്ടമല്ല. വിവാഹ ശേഷം അഭിനയിക്കണമോ വേണ്ടയോ എന്ന കാര്യത്തെക്കുറിച്ച് തീരുമാനിക്കുന്നത് അദ്ദേഹത്തോട് കൂടി ആലോചിച്ചതിന് ശേഷമായിരിക്കും. ഡാന്‍സ് പാഷനാണ്, അത് തുടര്‍ന്നുകൊണ്ടുപോവാന്‍ ആഗ്രഹമുണ്ട് എന്നും ഷംന കാസിം പറഞ്ഞു.