ബാലതാരമായി വെളളിത്തിരയിലേക്കെത്തി പിന്നീട് ക്വീന്‍ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്ത വസ്ത്രങ്ങള്‍ ധരിക്കുകയും ബോള്‍ഡായി പെരുമാറുകയും ചെയ്യുന്ന താരം കൂടിയാണ് സാനിയ. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കെയാണ് സാനിയ സിനിമയിലേക്ക് എത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയയുടെ കടന്നുവരവ്. സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഹിറ്റായതോടെ സാനിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.
പുതിയ ഒരുപാട് സിനിമകളിലേക്കുള്ള അവസരമായിരുന്നു ഈ പതിനേഴ് വയസുകാരിയെ തേടി എത്തിയിരുന്നത്. എന്നാൽ ഇന്നലെ താരത്തിന്റെ 18 മത്തെ പിറന്നാൾ ദിനമായിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സുഹൃത്തുക്കൾ ഒന്നും ഇല്ലാതെയായിയിരുന്നു സാനിയയുടെ കേക്കുമുറി ആഘോഷം നടന്നിരുന്നത്. താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ ജന്മദിനാഘോഷ ചിത്രങ്ങള്‍ ഇപ്പോൾ വൈറലായി മാറുകയാണ്.
തന്‍റെ ജന്മദിനാഘോഷ ചിത്രങ്ങള്‍ സാനിയ ഊപ്സ് 18 എന്ന് കുറിച്ചുകൊണ്ടായിരുന്നു ഇൻസ്റ്റയിൽ കൂടി ആരാധകർക്കായി പങ്കുവച്ചിരുന്നത്. താരത്തിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങൾ പാർട്ടി സ്റ്റോർ കൊച്ചിയാണ് ഒരുക്കിയത്. ഷുഗർ ബൗള്‍ കൊച്ചിനാണ് മനോഹരമായ കേക്ക് ഉണ്ടാക്കിയിരിക്കുന്നത്. താരത്തിന്റെ ഈ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. താരങ്ങൾ ഉൾപ്പെടെ ഉള്ളവരാണ് സാനിയക്ക് ആശംസകളുമായി എത്തിയത്.
സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള സാനിയ ഇടയ്ക്കിടെ നടത്താറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഈ വർഷം സാനിയയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രങ്ങളാണ് വൈറ്റ് റോസ്, പ്രീസ്റ്റ് തുടങ്ങിയവയാണ്.
RECOMMENDED FOR YOU:
no relative items