Latest News

എല്ലാ വീടുകളിലെയും പോലെ എല്ലാ കാര്യങ്ങളും ഞങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്: റിമ കല്ലിങ്കൽ

Malayalilife
എല്ലാ വീടുകളിലെയും പോലെ എല്ലാ കാര്യങ്ങളും ഞങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്: റിമ കല്ലിങ്കൽ

ലയാള സിനിമയിലെ ശ്രദ്ധേയരായ  താരദമ്പതികളാണ്  സംവിധായകന്‍ ആഷിഖ് അബുവും നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലും.  സ്വന്തമായ നിലപാടുകൾ ഇരുവരും തുറന്ന് പറയുന്നതിൽ യാതൊരു  മടി കാട്ടിയിട്ടില്ല.  സാധാരണ എല്ലാ വീടുകളിലെയും പോലെ തന്നെ തങ്ങളുടെ എല്ലാ കാര്യങ്ങളും വീടുകളില്‍ ചര്‍ച്ച ചെയ്യാറുണ്ടെന്ന് ഇപ്പോൾ തുറന്ന് പറയാറുണ്ടെന്ന് നടി  റിമ പറയുന്നു.  ഒരുമിച്ചുളള ജീവിതത്തെക്കുറിച്ച് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ വെളിപ്പെടുത്തുന്നത്.

റിമയുടെ വാക്കുകളിലൂടെ 

എല്ലാ വീടുകളിലെയും പോലെ എല്ലാ കാര്യങ്ങളും ഞങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. അഭിപ്രായങ്ങള്‍ പറയാറുണ്ട്. പക്ഷേ തീരുമാനങ്ങള്‍ സ്വയം എടുക്കുന്നതാണ്. വളരെ ഇന്ററസ്റ്റിങ്ങായ കാഴ്ചപ്പാടുകളും പരിഹാരങ്ങളും ആഷിക്കില്‍ നിന്ന് കിട്ടാറുണ്ട്. ഒരു ​ഗിവ് ആന്റ് ടേക്ക് റിലേഷന്‍ഷിപ്പാണ്. ഞാന്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ ബഹുമാനിക്കുന്നുണ്ട്. വിവാഹശേഷം സമാധാനപരമായ ഒരു ജീവിതത്തിലേക്ക് വന്നിട്ടുണ്ട്. ഒരു സുരക്ഷിതത്വ ബോധത്തില്‍ നിന്നുണ്ടാകുന്ന ശാന്തത. ഇനി എന്തുണ്ടെങ്കിലും ഈയൊരാളുണ്ട് എന്നതൊരു ഫീല്‍ ശക്തി തരുമല്ലോ, അതുണ്ട്. അതാണ് അദ്ദേഹം എന്റെ ജീവിതത്തില്‍ വളര്‍ത്തിയത്.

തങ്ങള്‍ വേണ്ടപ്പെട്ടവരാണെന്ന തോന്നല്‍ ഒരാളില്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് തന്നെ പഠിപ്പിച്ചത് നടി പാര്‍വതി തിരുവോത്ത് ആണെന്നും റിമ പറയുന്നു. ഇരുവരും തമ്മിലുളള ബന്ധത്തിന് അവള്‍ സമയവും പ്രാധാന്യവും കൊടുക്കുന്നുണ്ടെന്നും റിമ പറഞ്ഞു. പത്ത് വര്‍ഷത്തിന് ശേഷമുളള ലൈഫിനെക്കുറിച്ച്‌ എന്ത് തോന്നുന്നുവെന്ന ചോദ്യത്തിന് എല്ലാവിധ പബ്ലിക് ലൈഫില്‍ നിന്നും റിമ വിരമിച്ചു എന്നായിരിക്കും. കാണാന്‍ പോലും കിട്ടാത്ത അവസ്ഥയിലേക്ക് താന്‍ പോകുമെന്നും റിമ വ്യക്തമാക്കുന്നു.

Rima kallingal words about her family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക