കാശ്മീരം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം നേടിയ താരമാണ് പ്രിയ രാമൻ.മുൻനിര നായകന്മാരുടെ നായികയായി ചെറിയ സമയം കൊണ്ട് തന്നെ തിളങ്ങാൻ പ്രിയയ്ക്ക് സാധിച്ചു. എന്നാൽ ഇപ്പോൾ താരം വിവാഹ ബന്ധം വേർപിരിഞ്ഞത് തന്നെ മാനസികമായി തളർത്തി എന്ന് തുറന്ന് പറയുകയാണ്.
ഒരുപാട് കരഞ്ഞിട്ടുണ്ട് . വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്. ഏതു റിലേഷനും മുറിഞ്ഞു മാറുമ്പോൾ, നഷ്ടപ്പെടുമ്പോൾ വേദനകൾ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാൻ എനിക്ക് കഴിഞ്ഞു. ഒരുപാട് വൈകാരിക സംഘർഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളിൽ ഓർത്തത്. ആ പ്രതിസന്ധികൾ മറികടക്കാൻ മാതാപിതാക്കൾ തന്ന പിന്തുണ വലുതാണ്.
നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങൾക്കും ശേഷമായിരുന്നു ഞങ്ങൾ വേർപിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല. എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. ആ സമയത്ത് മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നു. മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കിൽ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നോ?. ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല. എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഞാനുപയോഗിച്ചത്. കൃത്യത ഉള്ള കാര്യങ്ങളിൽ കൂടിയേ ജീവിതത്തിൽ വിജയിക്കാൻ കഴിയുകയെന്നും അനുഭങ്ങളിൽ നിന്നും പലതും പഠിച്ചു.
പ്രണയവും വിവാഹ മോചനവുമായി ഒരു കാലത്ത് താൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അഭിപ്രായ ഭിന്നതകൾ ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹ മോചനം തേടുന്നത്. തങ്ങൾക്ക് രണ്ട് മക്കളുണ്ടെന്നും രണ്ടു പേരും തന്നോടൊപ്പമാണെന്നും പ്രിയ രാമൻ കൂട്ടിച്ചേർത്തു. പ്രിയ വെള്ളിത്തിരയിൽ ചുവട് വയ്ക്കുന്നത് 1993 ൽ രജനികാന്ത് നിർമ്മിച്ച വള്ളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ആണ്.മലയാളി പ്രേക്ഷകരുടെ പ്രിയ മാറിയിരുന്നത് കാശ്മീരം എന്ന ചിത്രത്തിലൂടെയായിരുന്നു . അതേസമയം വിവാഹ ബന്ധം വേർപിരിഞ്ഞതിന് പിന്നാലെ പ്രിയ വീണ്ടും സിനിമയിലേക്ക് സജീവമായിരുന്നില്ല. ഇതിന്റെ കാരണം നടി തന്നെ തുറന്ന് പറയുകയും ചെയ്‌തിരുന്നു. സിനിയിൽ സജീവമായിരുന്ന കാലത്ത് ഒരു പിടി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും എന്റെ ചിത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിലുണ്ട്. അപ്രധാന വേഷങ്ങൾ ചെയ്ത് അതു കളയേണ്ട എന്നാണ് തന്റെ തീരുമാനമെനന്നായിരുന്നു താരം പറഞ്ഞിരുന്നത്.