Latest News

ജീവിതത്തില്‍ കൂടുതല്‍ പശ്ചാത്തപിക്കുന്നത് ഇക്കാര്യത്തില്‍ മാത്രം; വെളിപ്പടുത്തലുമായി പൃഥ്വിരാജ്

Malayalilife
ജീവിതത്തില്‍  കൂടുതല്‍ പശ്ചാത്തപിക്കുന്നത് ഇക്കാര്യത്തില്‍ മാത്രം; വെളിപ്പടുത്തലുമായി  പൃഥ്വിരാജ്

ലയാള യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് നടൻ പൃഥ്വിരാജ് സുകുമാരന്‍. അഭിനേതാവായും സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ മലയാള സിനിമ മേഖലയിൽ സജീവമാണ്. പൃഥ്വിരാജിന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആരാധകർ വലിയ ആകാംക്ഷയോടെയാണ് നോക്കികാണാറുള്ളത്. എന്നാൽ ഇപ്പോൾ ജീവിതത്തില്‍ എറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്ന കാര്യത്തെ കുറിച്ച് പൃഥ്വി  മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. പിതാവ് സുകുമാരന്‌റെ പുസ്തക ശേഖരത്തെ കുറിച്ച് പറഞ്ഞപ്പോഴായിരുന്നു പൃഥ്വി അതേ കുറിച്ച് സംസാരിച്ചത്. തനിക്ക് വായനയില്‍ താല്‍പര്യം ഉണ്ടാവാനുളള കാരണം അച്ഛന്‌റെ പുസ്തക ശേഖരമാണെന്ന് പൃഥ്വി പറയുന്നു. വീട്ടില്‍ അച്ഛന്‍ വാങ്ങിവെച്ച പുസ്തകങ്ങളെല്ലാം നിറഞ്ഞ് ഒരു ലൈബ്രറി പോലെയായിരുന്നു.

അച്ഛനാണ് തന്നെ പുസ്തങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോയതെന്ന് പൃഥ്വി പറയുന്നു. എറ്റവും സങ്കടകരമായ കാര്യം ആ പുസ്തകശേഖരം ഇപ്പോഴില്ലാ എന്നതാണ്. അച്ഛന്‍ ഉണ്ടായിരുന്ന സമയത്ത് ഞങ്ങള്‍ താമസിച്ചത് വളരെ വലിയൊരു വീട്ടിലായിരുന്നു. അച്ഛന്‍ പോയ സമയത്ത് അമ്മയ്ക്ക് അവിടെ താമസിക്കാന്‍ വല്ലാത്തൊരു മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

തുടര്‍ന്ന് ഞങ്ങള്‍ ചെറിയൊരു വീട്ടിലേക്ക് താമസം മാറി. അപ്പോള്‍ ആ വലിയ വീട്ടില്‍ ഉണ്ടായിരുന്ന ആ പുസ്തകങ്ങള്‍ കൂടെ കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പിന്നീട് അത് അവിടെ തന്നെ വെച്ചാല്‍ നാശമാകുമെന്ന് കരുതി ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കുമെല്ലാം കൊടുത്തു. അതുണ്ടായിരുന്ന കാലത്ത് എനിക്ക് തോന്നുന്നു പല പബ്ലിക്ക് ലൈബ്രറികളെയെല്ലാം വെല്ലുന്ന തരത്തിലുളള ഒരു പുസ്തകശേഖരം ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു.

അത് പൂര്‍ണമായിട്ടും അച്ഛന്‍ വാങ്ങി ശേഖരിച്ചുവെച്ച പുസ്തകങ്ങളായിരുന്നു.ആ പുസ്തകങ്ങളാണ് എന്നിലെ ഒരു വായനക്കാരനെ ശരിക്കും ഉണര്‍ത്തിയത്. ജീവിതത്തില്‍ എറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്നത് തനിക്ക് മലയാള സാഹിത്യവുമായി യാതൊരുവിധ പുലബന്ധം പോലുമില്ല എന്നതാണെന്ന് പൃഥ്വി പറയുന്നു. അച്ഛന്റെ പുസ്തകശേഖരങ്ങളില്‍ ഞാന്‍ കൂടുതലും എടുത്ത് വായിച്ചത് ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു.

എങ്ങനെയൊ എവിടെ വെച്ചോ ഞാന്‍ മലയാളം പുസ്തകങ്ങളിലേക്ക് എത്തിപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഇന്നും എഴുതുന്നത് ഇംഗ്ലീഷിലാണ്. മനസില്‍ ഒരു ചിന്ത വന്നാല്‍ അത് പേപ്പറിലേക്ക് പകര്‍ത്തണമെന്ന് തോന്നിയാല്‍ ആദ്യം ഇംഗ്ലീഷ് ഭാഷയാണ് മനസില്‍ വരിക. മലയാളം ഭാഷ നന്നായി സംസാരിക്കാനും വായിക്കാനും അറിയാമെങ്കിലും എന്തെങ്കിലും ഒന്ന് ക്രിയേറ്റീവായി മലയാളത്തില്‍ എഴുതാന്‍ കഴിയുമോയെന്ന് എനിക്ക് അറിയില്ല. അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.

Prithviraj words about the biggest regret happend in her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക