Latest News

ഫ്രിഞ്ച് ഹെയര്‍ക്കട്ടും കലിപ്പ് കളറും; പ്രാര്‍ഥന ഇന്ദ്രജിത്തിന്റെ പുതിയ മേക്കോവര്‍ കണ്ട് ആരാധകന്‍ ചോദിച്ചത്

Malayalilife
ഫ്രിഞ്ച് ഹെയര്‍ക്കട്ടും കലിപ്പ് കളറും; പ്രാര്‍ഥന ഇന്ദ്രജിത്തിന്റെ പുതിയ മേക്കോവര്‍ കണ്ട് ആരാധകന്‍ ചോദിച്ചത്

ലയാളത്തിലെ താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മക്കളുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയും താരം തന്നെയാണ്.

പാത്തു എന്നാണ് പ്രാര്‍ഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതാപിതാക്കളെപ്പോലെ പാത്തൂട്ടിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് പ്രാര്‍ത്ഥന എത്താറുണ്ട്. മേയ്ക്കപ്പ് ട്യൂട്ടോറിയല്‍ വീഡിയോയുമായി ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രാര്‍ത്ഥന എത്തിയത്. താരപുത്രിയുടെ പുത്തന്‍ മേക്കോവറിലുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. മുടിയിലാണ് പാത്തുവിന്റെ മേക്കോവര്‍.മുന്നിലേക്ക് മുടി ഫ്രിഞ്ച് വെട്ടിയിട്ട് കളര്‍ ചെയ്ത ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

മുടി മുകളിലേക്ക് മടക്കി വെച്ച് താടിക്ക് കൈകൊടുത്ത് കണ്ണുകളടച്ച് നില്‍ക്കുന്ന ചിത്രത്തിന് അടിക്കുറിപ്പായി ബി കൈന്റ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. ചിത്രമെടുത്തത് അമ്മയാണെന്നും പാത്തു കുറിച്ചിട്ടുണ്ട്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. കൊള്ളാമെന്നും, ഹെയര്‍ സ്റ്റൈല്‍ നല്ലതായിരിക്കുന്നുവെന്നുമുള്ള കമന്റുമായി ചില ആരാധകര്‍ എത്തുന്നുണ്ട്. എന്നാല്‍ താരത്തിന്റെ എല്ലാ ചിത്രങ്ങളും ഇങ്ങനെ തന്നെയാണെന്നും അത് എന്താണെന്ന് ചോദിച്ച് ഒരു ആരാധകന്‍ കമന്റ് ചെയ്തിട്ടുമുണ്ട്. അതേസമയം പെട്ടെന്ന് അമലാ പോളാണെന്ന് വിചാരിച്ച് പോയെന്നും പറഞ്ഞും മറ്റൊരു ആരാധിക കമന്റ് ചെയ്തിട്ടുണ്ട്. എന്തായാലും ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 

be kind♥️ PC : mamma @poornimaindrajithofficial

A post shared by Prarthana Indrajith (@prarthanaindrajith) on



 

Read more topics: # Prarthana indrajith new make over
Prarthana indrajith new make over

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES