അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. ഷോകളും ഷൂട്ടുകളുമായി ഓടി നടന്ന താരവും ഇപ്പോള്‍ ക്വാറന്റൈന്‍ കാരണം കുടുംബത്തിനൊപ്പം വീട്ടില്‍ തന്നെയാണ്. എന്നാല്‍ ക്വാറന്റൈന്‍ കാരണം വെറുതെയിരിക്കാന്‍ തയ്യാറല്ല പേളി. തന്റെതായ വീഡിയോകളും മറ്റുമായി ആരാധകരെ ചിരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.
ക്വാറന്റൈന്‍ മൂലം താരത്തിന് അഭിനത്തിലും അവതരണത്തിലും മാത്രമല്ല ക്രീയേറ്റിവിറ്റിയിലും അസാമാന്യ കഴിവുണ്ടെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ പഴയ ചിത്രങ്ങള്‍ ഒന്നുകൂടി പൊടിതട്ടി എടുത്തിരിക്കുകയാണ് താരം. തന്റെ സ്‌ക്കൂള്‍, കോളേജ് കാലത്തെ ചിത്രങ്ങള്‍ തപ്പിയെടുത്ത് ഷെയര്‍ ചെയ്തിരിക്കുകയാണ് പേളി. ഇതോടൊപ്പം തന്നെ പേളിയുടെ വിഷു ആഘോഷത്തിന്റെ ചിത്രവും ആരാധകരുടെ മനം കവരുകയാണ്.
ആരാധകരെ എന്റെര്‍ടെയിന്‍ ചെയ്യിക്കാന്‍ വളരെ താല്‍പര്യമാണ് പേളിക്ക്. എപ്പോഴും പ്രേക്ഷകര്‍ക്ക് എന്തെങ്കിലും സര്‍പ്രൈസ് ഒരുക്കിയാകും താരത്തിന്റെ വരവ്. ക്വാറന്റൈന്‍ കാലത്തും അതിന് ഒരു മാറ്റവുമില്ല. ഇപ്പോഴിതാ തന്റെ പഴയകാല ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് പേളി തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പഴയ ചിത്രങ്ങളിലും പേളിയുടെ ചുരുണ്ട മുടിക്ക് യാതൊരു മാറ്റവുമില്ല. അത് താരം പങ്കുവെച്ച ചിത്രങ്ങളില്‍ നിന്നെല്ലാം വ്യക്തമാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പേളി പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയതും ഫോട്ടോയില്‍ കാണാം. കൂട്ടത്തില്‍ ട്രെഡീഷണല്‍ ലുക്കിലുള്ളതും, ഡാന്‍സ് വേഷത്തിലുമുള്ള പേളിയുടെ ചിത്രങ്ങളും കാണാം. സ്‌ക്കൂള്‍ കോളേജ് സമയത്തെ പഴയ ചിത്രങ്ങള്‍ പൊടിതട്ടിയെടുത്തിരിക്കുന്നുവെന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്.
പേളിയുടെ പഴയകാല ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. ഇതൊടൊപ്പമാണ് പേളിയുടെ വിഷു ആഘോഷവും ശ്രദ്ധനേടുന്നത്. ക്രിസ്ത്യാനിയായ പേളിക്ക് വിഷു ആഘോഷമോ എന്ന് ചോദിച്ച് നെറ്റി ചുളിക്കുന്നവര്‍ പേളിയുടെ വിശാലമനസും കാണണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കാരണം മതേതര വിഷു ആഘോഷമാണ് പേളിക്കുണ്ടായത്. ഉണ്ണിക്കണ്ണനൊപ്പം മുസ്ലീം ക്രിസ്ത്യന്‍ മതസ്ഥരുടെ വിശ്വാസങ്ങളും സംരക്ഷിച്ചുള്ള വിഷുക്കണിയുടെ ചിത്രമാണ് പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്. പേളിയുടെ വീട്ടിലെ വിഷുക്കണിയാണോ ഇതെന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ ഇത് പേളിയുടെ വീട്ടില്‍ ഒരുക്കിയതാകില്ലെന്നും ഗൂഗിള്‍ ഇമേജാകുമെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എല്ലാവര്‍ക്കും താരം വിഷു ആശംസിക്കുകയും ചെയ്തു.