മിനിസ്ക്രീൻ ആരാധകരുടെ പ്രിയ സീരിയലുകളിൽ ഒന്നാണ് രാമായണം. രാമായണത്തിലെ സീതയായി അഭിനയിച്ച ദിപിക ചികില ഇപ്പോൾ തന്റെ മുന്‍ സഹ അഭിനേതാവായിരുന്ന ശങ്കര്‍ നാഗിനെക്കുറിച്ചുള്ള ഓര്‍മകള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ദിപിക തന്റെഓർമ പുതുക്കിയിരിക്കുന്നത് ഇരുവരും ഒന്നിച്ചഭിനയിച്ച കന്നട സിനിമയായ ഹോസാ ജീവനിലെ ഹിറ്റ് സോംഗ് പങ്കുവെച്ചായിരുന്നു.
ഒരു സമയത്ത് ആ സോംഗ് വലിയ ഹിറ്റുകളിലൊന്നായിരുന്നു. ഈ ചിത്രത്തിന്റെ ലാസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞപ്പോഴാണ് ഒരു കാര്‍ ആക്സിഡന്റില്‍ ശങ്കര്‍ നാഗ് മരണമടയുന്നത്.വലിയ ത്രോബാക്ക് ആണിത്. ഈ ചിത്രത്തിലെ അവസാന ഷെഡ്യൂള്‍ കഴിഞ്ഞപ്പോഴാണ് എന്റെ ജോഡിയായ ശങ്കര്‍ നാഗ് ആക്സിഡന്റില്‍ മരണമടയുന്നത്. അത് മനസില്‍ ഏല്‍പിച്ച ഷോക്ക് ഏറെക്കാലമുണ്ടായിരുന്നു. സിനിമ ഹിറ്റായെങ്കിലും ആ നഷ്ടം വളരെ വലുതായിരുന്നു. ദിപിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതിങ്ങനെ.
സരോജിനി എന്ന ചിത്രത്തിലൂടെ തിരിച്ചുവരാനിരിക്കുകയാണ് ദിപിക. ഇതിനിടെ രാമായണവും മഹാഭാരതവുമുള്‍പ്പെടെയുള്ള സീരിയലുകള്‍ ലോക് ഡൗണ്‍ സമയത്ത് വീണ്ടും ദൂരദര്‍ശന്‍ പുനസംപ്രേഷണം ചെയ്തുതുടങ്ങിയിരുന്നു. സരോജിനിയുടെ പോസ്റ്ററും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കന്നട സിനിമാ രംഗത്തും ടെലിവിഷന്‍ രംഗത്തും ശ്രദ്ധേയസാന്നിധ്യങ്ങളിലൊരാളായിരുന്നു ശങ്കര്‍ നാഗ്. അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും പേരുകേട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. ആര്‍ കെ നാരായണിന്റെ പ്രശസ്തമായ മാല്‍ഗുഡി ഡേയ്സ് പ്രമേയമാക്കി അവതരിപ്പിച്ച ടെലിസീരിയലിന്റെ സംവിധായകനും അദ്ദേഹമായിരുന്നു. പ്രഥമ ഐ എഫ് എഫ് ഐയില്‍ മികച്ച നടനുള്ള സില്‍വര്‍ പീകോക്ക് പുരസ്കാരം അദ്ദേഹം നേടിയിരുന്നു. 1990 സെപ്തംബര്‍ 30 നായിരുന്നു അദ്ദേഹം ആക്സിഡന്റില്‍ മരണമടയുന്നത്.