ഏത് തരം വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച വ്യക്തിയാണ് നടൻ മാമുക്കോയ. ഏത് തരം വേഷമായാലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന അദ്ദേഹം ട്രോളര്‍മാരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരവുമാണ്. നൊരവധി വേഷങ്ങളിലൂടെ പേക്ഷകരെ ചിരിപ്പിച്ച അദ്ദേഹത്തിന്റെ ലോക്ക് ഡൗൺ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ ലൈവ് വീഡിയോയിലൂടെ ആരാധകരുമായി സംവദിക്കുകയായിരുന്നു മാമുക്കോയ.
പ്രായത്തെക്കുറിച്ചും നായകനായി അഭിനയിക്കുന്ന സിനിമയെക്കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും എല്ലാം മാമുക്കോയ തുറന്ന് പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. അതേസമയം താരത്തോട് ചെയ്യാൻ ആഗ്രഹമുള്ള കഥാപാത്രങ്ങൾ ഏതൊക്കെ എന്ന ചോദ്യമുയർന്നപ്പോൾ അങ്ങനെയൊന്നുമില്ലെന്നും മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഉള്ളതെല്ലാം ചെയ്യാറെന്നും എനിക്ക് കിട്ടാറില്ലെന്നുമായിരുന്നു താരം നൽകിയ മറുപടി.
അതേ സമയം താരത്തോട് പുലിമുരുകന്‍ രണ്ടിലെ നായക വേഷം സ്വീകരിച്ചൂടേയെന്ന് ഒരാള്‍ ചോദ്യമുയർത്തിയപ്പോൾ മോഹന്‍ലാല്‍ ചെയ്തില്ലേ, അതിന് മുന്‍പായിരുന്നുവെങ്കില്‍ നോക്കാമായിരുന്നുവെന്നയിരുന്നു മാമുക്കോയ നൽകിയ മറുപടി. എന്നാൽ താരത്തോട് സിനിമാഫീല്‍ഡിലെ പ്രേമത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനൊന്നും നേരം കിട്ടിയില്ല മോനേയെന്നായിരുന്നു മാമുക്കോയയുടെ ഭാഗത്ത് നിന്നും ഉരുളക്കുപ്പേരി എന്ന പോലുള്ള മറുപടി ഉയർന്നിരിക്കുന്നത്.
അതേ സമയം താരത്തിന് പൃഥ്വിരാജ് എന്ന നടനെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉള്ളത്. ഒന്നുരണ്ട് പടത്തില്‍ ഒരുമിച്ച് വേഷമിട്ടിരുന്നു എങ്കിലും അദ്ദേഹത്തിന്റെ അച്ഛനുമായി നല്ല കൂട്ടായിരുന്നു. അമ്മ മല്ലികയുമായും ഇന്ദ്രജിത്തുമൊക്കെയായും നല്ല ബന്ധമാണ് എന്നാൽ തനിക്ക് സിനിമയില്‍ പ്രിയപ്പെട്ട നടി സാവിത്രിയാണെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
മാമുക്കോയ നായകനായി ഒരു സിനിമയിൽ എത്തുമ്പോൾ ആരായിരിക്കും നായിക ആരാകണം എന്ന ചോദ്യം ഉയർന്നപ്പോൾ അതിനുള്ള കുട്ടികള് ജനിച്ചിട്ട് വേണം, ന്യൂജനറേഷന്‍ പിള്ളേരെയാണ് വേണ്ടതെന്നും മാമുക്കോയ പറഞ്ഞു. ദാസനെയും വിജയനേയും അന്ന് കയറ്റിവിട്ടതാ, പിന്നൊരു വിവരവുമില്ല. സംവിധായകനാവാന്‍ താല്‍പര്യമുണ്ട്. നിങ്ങള്‍ നിര്‍മ്മിക്കുമോയെന്നും അദ്ദേഹം ചോദ്യമുയർത്തി.
അതേ സമയം മമ്മൂട്ടിക്കാണോ നിങ്ങള്‍ക്കാണോ കൂടുതല്‍ പ്രായമെന്നായിരുന്നു ലൈവിൽ ഒരാൾ താരത്തോട് ചോദ്യമുയർത്തിയത്. എന്നാൽ മമ്മൂട്ടിക്കാണെന്ന് പറഞ്ഞാല്‍ അയാള്‍ വിടൂല. മമ്മൂട്ടിയൊക്കെ കൊച്ചുകുട്ടിയാണ് എന്നുമാണ് മാമുക്കോയ തുറന്ന് പറഞ്ഞത്. 2030 ല്‍ ഞാന്‍ നായകനായി ഒരു സിനിമ പറഞ്ഞിട്ടുണ്ട്. അത് നിര്‍മ്മിക്കുന്നത് മോഹന്‍ലാലാണെന്നുമായിരുന്നു മാമുക്കോയ വ്യക്തമാക്കി.