കനത്ത മഴയെ തുടർന്ന് നടി മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറി. തിരുവനന്തപുരത്തെ കുണ്ടമണ്‍ കടവിലെ വീട്ടിലാണ് വെളളം കയറിയത്. ഇതേ തുടർന്ന് അഗ്നിരക്ഷാ സേന എത്തി മല്ലികാ സുകുമാരനെ ബോട്ടില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിക്കുകയായിരുന്നു. ജവഹര്‍ നഗറിലെ സഹോദരന്റെ വീട്ടിലാണ് നിലവിൽ മല്ലിക കഴിയുന്നത്. കരമനയാറ്റില്‍ നിന്ന് വെളളം കുണ്ടമണ്‍കടവ് ഏലാ റോജിലെ 13 വീടുകളിലാണ് വെളളം കയറിയത്.
വീടുകളിലുളളവരെ അഗ്നിരക്ഷാസേനയുടെ റബ്ബര്‍ ബോട്ട് കൊണ്ടുവന്നാണ് കരയിലേക്ക് മാറ്റിയത്. അതേസമയം രണ്ടുവര്‍ഷം മുമ്പ് മഴക്കെടുതിയില്‍ മല്ലികാ സുകുമാരന്‍ അണ്ടാവില്‍ കയറിയ സംഭവം ഏറെ വർത്തയാകുകയും ചെയ്‌തു. അന്നത്തെ ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. രണ്ടുതവണയും വെളളം കയറാന്‍ കാരണമായത് ഡാം തുറന്നതാണ് എന്ന് മല്ലിക തുറന്ന് പറയുകയും ചെയ്‌തു.
മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാര്‍ക്ക് നലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്.വീടിന് പിറകിലെ കനാല്‍ ശുചിയാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മൂന്ന് വര്‍ഷമായി നടപടി ഉണ്ടായിട്ടില്ലെന്നും മല്ലിക തുറന്ന് പറഞ്ഞു.