നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. ഭാര്യ രാധികയും ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം. വീണ്ടും സിനിമയിലേക്ക് ശക്തമായി മടങ്ങിവരാനുളള തയ്യാറെടുപ്പിലാണ് താരം. സിനിമയില്‍ അഭിനയിച്ചപ്പോഴും രാഷ്ട്രീയത്തില്‍ എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ജനങ്ങള്‍ സുരേഷ്ഗോപിയെ സ്വീകരിച്ചത്. ഇപ്പോള്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ അവതാരകനായി എത്തുകയാണ് താരം. സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകള്‍ക്കും ഭാര്യ രാധിക ഉണ്ടാകാറുണ്ട്. നാലു മക്കളുടെ അമ്മയായിട്ടും ഇന്നും രാധിക ചെറുപ്പമായി ഇരിക്കുന്നത് എങ്ങിനെയെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. അഭിനയത്തിന് പുറമേ അവതാരകനായും തിളങ്ങുകയാണ്. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കയാണ് സുരേഷ് ഗോപി. ഇപ്പോള്‍ തന്റെ തിരിച്ചു വരവിനെക്കുറിച്ചും സിനിമാ വിശേഷങ്ങളെക്കുറിച്ചും പറയുകയാണ്. ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തലാണ് സുരേഷ് ഗോപി മനസ്സ് തുറന്നത്.
മലയാളത്തില്‍ അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം മമ്മൂട്ടിയുടെ ഫ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെന്റ് ആണ്. 15- 20 പ്രാവശ്യം ആ ചിത്രം കണ്ടു. അതൊരു സിനിമയായി കണ്ടില്ല. അതിലെ കഥാസന്ദര്‍ഭം തന്റെ മുന്നില്‍ നടക്കുന്നത് പോലെയാണ് തോന്നിയത്. അതുപോലെയാണ് കോക്ക്‌ടെയ്ല്‍ സിനിമയും. നാലോ അഞ്ചോ പ്രാവശ്യ കണ്ടു. കൂടാതെ തന്റെ പഴയ ചിത്രങ്ങള്‍ കാണാറില്ലെന്നും താരം പറഞ്ഞു. എന്തോ അകല്‍ച്ചയൊന്നും ഇല്ല. എന്നാല്‍ വീണ്ടും കാണാന്‍ ഇഷ്ടമില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
ശോഭനയോടൊപ്പമുള്ള തിരിച്ച് വരവിനെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞു. ആ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് അതായിരുന്നു, കഥ കേട്ടപ്പോള്‍ അപ്പുറത്ത് ശോഭനയാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ എന്ന നടന് ഊര്‍ജജം പകരുകയായിരുന്നു. കൂടാതെ പുതിയ തലമുറയ്‌ക്കൊപ്പമാണ് ജോലി ചെയ്യുന്നത് എന്ന് ചിന്തിക്കാറില്ല. മമ്മൂക്കയും ലാലും അത് തന്നെയാണ് ചെയ്യുന്നത്. തനിക്ക് ഒരു ചിത്രം ഇഷ്ടമായി അത് ചെയ്യുന്നു. ഒന്നര വര്‍ഷം മുന്‍പ് തീരുമാനിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. നിര്‍മ്മാതാവും മറ്റും പിന്നീട് വന്നതാണ്. അന്ന് തീരുമാനിച്ചിരുന്ന പല താരങ്ങളും മാറി. ആ സിനിമ അന്നേ ഇഷ്ടമായിരുന്നു. ഇന്നും എപ്പോഴും ഇഷ്ടമായിരിക്കും- സുരേഷ് ഗോപി പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും വലിയ വേദനയെ കുറച്ചും സുരേഷ് ഗോപി അഭിമുഖത്തില്‍ പറഞ്ഞു. ഇന്നലയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടിയാണ്. നമ്മുടെ ജീവിതത്തെ കീറി മുറിക്കുന്ന ഒരു അനുഭവമാണ് ആ സിനിമ. മകള്‍ക്ക് സിനിമ ഞാന്‍ എന്ന നടന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ചിത്രമാണ്. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യമുണ്ടതില്‍. ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും മാറാത്ത ഒരു മനുഷ്യനാണ് ആ സിനിമയിലെ കഥാപാത്രം. ജീവിതത്തില്‍ ഇതേ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. എനിക്ക് ഇന്നും അത് വലിയൊരു ആഘാതമാണ്. അങ്ങോട്ടും ഇങ്ങോട്ടും തുലനം ചെയ്യാന്‍ പറ്റാത്ത അന്തസുള്ള സിനിമയാണിത്.