പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവുകയും പിന്നീട് നിര്‍മാതാവായി മാറുകയും ചെയ്തയാളാണ് സെവന്‍ ആര്‍ട്‌സ് മോഹനന്‍. മരക്കച്ചവടത്തില്‍ തുടങ്ങിയ ജിവതം പിന്നീട് സിനിമയിലേക്ക് എത്തിച്ച കഥ മോഹനന്‍ മുമ്പ് പങ്ക് വച്ചത് ശ്രദ്ധേയമായിരുന്നു. ഇപ്പോളിതാ മലയാളത്തിലെ മുന്‍ നിര സംവിധായകര്‍ക്കും നടന്മാര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളടക്കം സിനിമാ ജീവിതത്തേക്ക് കുറിച്ച മനസ് തുറക്കുകയാണ്. സര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും അത് ഉപേക്ഷിച്ചാണ് സിനിമയിലേക്ക് പോയതെന്നും മോഹനന്‍ കോഫി വിത്ത് റോബിന്‍ തിരുമല എന്ന ചാറ്റ് ഷോയിലൂടെ പങ്ക് വക്കുന്നു.
മലയാള സിനിമയുടെ നാഴിക കല്ലായി മറിയ ഭരതന്‍ സംവിധാനം ചെയ്ത ലോറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളും മോഹനന്‍ പങ്ക് വച്ചു. പത്മനാഭ സാറ് ലോറി ആദ്യം ഐവി ശശി ഡയറക്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നിട് ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് ശശി സാറിനെ മാറ്റിയിട്ട് ഭരതേട്ടനെ ആക്കുകയായിരുന്നുവെന്നും മോഹനന്‍ ഓര്‍ക്കുന്നു. ശശി സാറ് ഷൂട്ട് ചെയ്ത വച്ച ലൊക്കേഷനുകള്‍ മാറ്റുകയും അതിലെ ക്യാരക്ടേഴസിനെ വരെ ഭരതന്‍ മാറ്റുകയായിരുന്നുവെന്നുംലോറി കഴിഞ്ഞിട്ട് ഭരതേട്ടനോടൊപ്പം ഗൃഹലക്ഷ്മിയുടെ പടം കാറ്റത്തെ കിളിക്കൂട് രണ്ടാമത് ഇത്തിരിപൂവേ ചുമന്ന പൂവേ എന്നി പടങ്ങളടക്കം ഒട്ടെറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയ ഓര്‍മ്മകളും പങ്ക് വക്കുന്നു.
കാതോടു കാതോരം എന്ന ചിത്രമാണ് സെവന്‍ ആര്‍ട്സ് കമ്പനിയുടെ പേരില്‍ പുറത്തിറക്കിയത്. തുടര്‍ന്ന് ചിലമ്പ്, ചമയം, ദേവരാഗം വെശാലി എന്നിവയൊക്കെ ഭരതനുമായി ഒരുമിച്ച് ചെയ്ത ചിത്രങ്ങളില്‍ ചിലതാണ്.ബാബു ആന്റണിയുടെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും മോഹനന്‍ പങ്ക് വച്ചു. ഭരതന്റെ വീട്ടില്‍ലേക്ക് സ്ഥിരമായിട്ട് ബാബു ആന്റണി കത്ത് അയച്ചിരുന്നുവെന്നും പഞ്ചാഗ്‌നിയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ബാബുആന്റണിക്ക് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ അവസരം നല്കിയതും മോഹനന്‍ പങ്ക് വച്ചു. ബാബു ആന്റണിയെ ഭരതേട്ടന്റെ മുന്നിലെത്തിക്കുന്നതും ചിലമ്പില്‍ അവസരം ലഭിക്കുന്നത് അങ്ങനെയാണെന്നും അദ്ദേഹം പറയുന്നു.
സിബി മലയില്‍ പ്രിയദര്‍ശന്‍, ലോഹിതദാസ് , ജോഷി തുടങ്ങിയ ഹിറ്റ് സംവിധായകരുടെ ഒരുകാലത്തെ പ്രധാന നിര്‍മ്മാതാവായി താന്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. കാലാപാനി ചെയ്യേണ്ട സിനിമയായിരുന്നെങ്കിലും ചെയ്യാന്‍ പറ്റിയില്ലെന്നും അതിന്റെ പിണക്കം ഉണ്ടായിരുന്നെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അറബിം ഒട്ടകത്തിലൂടെയാണ് പ്രിയദര്‍ശനൊപ്പം വീണ്ടുമെത്തുന്നതെന്നും മോഹനന്‍ പറയുന്നു. 90 മുതല്‍ മലയാള സിനിമയിലെ തിരക്കേറിയ കാലഘട്ടമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മലയാളത്തില്‍ വളരെ പ്രശസ്തനായ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒരാളായിട്ടുള്ള ആന്റണി പെരുമ്പാവൂരിനെ മോഹനന്‍ലാലിന്റെ അടുത്തേക്ക് എത്തിയ കഥയും അദ്ദേഹം പങ്ക് വക്കുന്നു.മൂന്നാം മുറ സിനിമയുടെ ലൊക്കേഷന്‍ ഡ്രൈവറുടെ ജോലിക്കായി എത്തിയ ഓര്‍മ്മയും പങ്ക വച്ചു.നിര്‍മ്മാതാവ് സാജന്റെ വണ്ടി ഓടിക്കുന്ന ആളായി എത്തിയ ആന്റണി ലാല്‍ സാറിന്റെ ഡ്രൈവര്‍ ആയി നോക്കിയതും ആ അടുപ്പം ഇപ്പോഴും നിലനിര്‍ത്തി പോരുന്നതും ഓര്‍ക്കുന്നു. സാഗരം സാക്ഷിയില്‍ ഒറ്റ സീന്‍ ആണെങ്കിലും ദിലീപ് അഭിനയിക്കാന്‍ റെഡിയായി വന്നതും 750 രൂപ പ്രതിഫലമായി നല്കിയിതുമടക്കം മലയാളത്തിലെ നിരവധി താരങ്ങളുടെ സിനിമാ പ്രവേശനം കണ്ട ഓര്‍മ്മകളും മോഹനന്‍ പങ്ക് വച്ചു.
മോഹനന്റെ മകന്‍ വിഷ്ണുവും ഇപ്പോള്‍ സംവിധായകന്‍ ആകാനുളള തയ്യാറെടുപ്പിലാണ് .വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ മദ്രാസില്‍ ചെയ്ത ശേഷം ലണ്ടനില്‍ പോയി ഫിലിം മേക്കിംഗ് പിജി ചെയ്തു. തുടര്‍ന്ന് രണ്ടു ര്‍ഷം ലാല്‍ ജോസിന്റെ കൂടെയും ജയരാജിന്റെ കൂടെ ഒക്കെ സഹായി ആയിട്ടു വര്‍ക്ക് ചെയ്യുന്നു. പത്മകുമാറിന്റെ കൂടെയൊക്കെ ഒന്നു രണ്ടു സിനിമയില്‍ അഭിനയിച്ച വിഷ്ണു രണ്ടു മൂന്നു വെബ് സീരിയസ് കഥകളും അണിയറയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.