നടന്, തിരക്കഥകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ശ്രീനിവാസൻ. പ്രശസ്‌തിയുടെ നെറുകയിൽ നിൽക്കുമ്പോഴും കൊടിയ വിമർശങ്ങൾ എന്നും ശ്രീനിവാസനമൊപ്പമുണ്ടാകാറുണ്ട്. അതേ സമയം . ആലോപതി ചികിത്സാ രീതിയെ കുറിച്ച് സംസാരിച്ച് വിവാദങ്ങളിൽ കൂടിയിരിക്കുകയാണ് ഇപ്പോഴും താരം. ഇതിനെതിരെ വിമർശനങ്ങളും ഉയരുകയാണ്.
കോവിഡിനെ വൈറ്റമിന്‍ സി പ്രതിരോധിക്കുമെന്ന ശ്രീനിവാസന്റെ പരാമര്‍ശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. താരം ഇതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത് ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു. ഇതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്‌തു. അതേ സമയം താരമിപ്പോഴും തന്റെ വാക്കുകളിൽ ഉറച്ച് നില്‍ക്കുകയാണെന്നും രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരമില്ലാത്ത ചികിത്സാ സമ്പ്രദായമാണ് ആലോപതിയെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ മരുന്നുകള്‍ വലിച്ചെറിയണമെന്ന് പറയുന്ന താരം അസുഖം വരുമ്പോള്‍ ആശുപത്രിയില്‍ പോയി കിടക്കുന്നത് പരാമർശിച്ചു കൊണ്ട് വിമർശനങ്ങൾ ഉയരുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ നടൻ ശ്രീനിവാസൻ ഇതിനെതിരെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.
'ഈ രംഗത്ത് ഗവേഷണം നടത്തുന്ന ചിലരുടെ അനുഭവങ്ങളു അറിവുകളുമാണ് ഞാന്‍ പങ്കുവെച്ചത്. അവരില്‍ ചിലരെ എനിക്ക് നേരിട്ടറിയാം. മറ്റ് ചിലരെ വായനയിലൂടെയും. അതിന്റെ ആധികാരികത തെളിയിക്കേണ്ടത് ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഞാന്‍ ആരോഗ്യ രംഗത്ത് ഗവേഷണം നടത്തിയ ആളല്ല. ഇത് കേരളത്തിലെ ചികിത്സാ രീതിയെ കുറിച്ചോ ഇപ്പോള്‍ നടപ്പാക്കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ഉള്ള വിമര്‍ശനമല്ല.
ഇപ്പോഴത്തെ നടത്തിപ്പില്‍ എന്തെങ്കിലും പാകപ്പിഴയുണ്ടെന്ന് തോന്നിയാല്‍ അക്കാര്യം പറയാന്‍ മടിയുമില്ല. ഇതുവരെ എനിക്കങ്ങനെ തോന്നിയുട്ടുമില്ല. ആരോഗ്യ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ മാത്രമാണ് ഞാനെന്നും ശബ്ദമുയര്‍ത്തിയിട്ടുള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും സഹായം തോടുന്ന സാധാരണ മനുഷ്യനാണ് ഞാന്‍.
ചില പുതിയ ചിന്തകള്‍ ഉണ്ടാകുന്നത് നല്ലതാണെന്ന് തോന്നിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ലേഖനമായി വന്നത്. അത് ഉടന്‍ നടപ്പാക്കേണ്ട കാര്യങ്ങളാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. രോഗങ്ങള്‍ക്ക് ചികിത്സ നിശ്ചയിക്കേണ്ടത് ആ രംഗത്തുള്ളവര്‍ തന്നെയാണ്. വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ടായാല്‍ അത് തുറന്ന് പറയുമെന്നും ശ്രീനിവാസന്‍ പറയുന്നു.'