സെക്കന്റ് ഷോ എന്ന സിനിമയിൽ വെള്ളിത്തിരയിലേക്ക് ചേക്കേറിയ താരപുത്രനാണ് ദുൽഖർ സൽമാൻ. ചുരുങ്ങിയ കാലം കൊണ്ടാണ് നടൻ മമ്മൂട്ടിയുടെ മകനായ ദുൽഖർ യുവ നടന്മാരിൽ താര പദവിയിലേക്ക് ശ്രദ്ധയാകര്ഷിക്കുന്നത്. ആക്ഷൻ റൊമാന്റിക് കോമഡി രംഗങ്ങൾ അഭിനയിക്കാൻ ഏറെ താല്പര്യമുള്ള വ്യക്തി കൂടിയാണ് ദുൽഖർ സൽമാൻ.
എന്നാൽ ഇപ്പോൾ താരം തന്റെ ചിരിയുടെ രഹസ്യം എന്താണ് എന്ന് തുറന്ന് പറയുകയാണ്. രണ്ട് കാര്യങ്ങൾ ആണ് ഈ ചിരിക്ക് പിന്നിൽ, തന്റെ പല്ല് ക്ലിപ്പ് ഇട്ടു നേരേയാക്കിട്ടിട്ടുണ്ട്. രണ്ടാമത്തെ കാര്യം തന്റെ വൃത്തികെട്ട ഒരു പല്ല് പോയത് കൊണ്ടാണെന്നും ദുൽഖർ തുറന്ന് പറയുന്നു. അത് പൊങ്ങി നിന്ന പല്ലായത് കൊണ്ട് ഭയകര വൃത്തിക്കേടായിരുന്നു. പല്ല് അങ്ങനെ ആയത് കൊണ്ട് തന്നെ കാണാനും വൃത്തി ഇല്ലായിരുന്നു. കുറച്ചു പൈസ ചെലവിട്ടാണ് പല്ലൊക്കെ നേരെയാക്കി എടുത്തത് എന്നും താരം പറയുന്നു.
താനും മാമനും സ്ഥിരം ഇടി കൂടുന്ന ശീലമുണ്ടായിരുന്നു ഒരിക്കൽ ഇടി കൂടിയപ്പോൾ മാമന്റെ കൈ കൃത്യം ഈ പല്ല് ഇരിക്കുന്ന അവിടെ കൊണ്ട്. പിന്നീട് മാമൻ നോക്കിയപ്പോൾ വായിൽ ചോര ഒലിപ്പിച്ചു കൊണ്ട് അയ്യോ എന്ന് വിളിക്കുന്ന തനെയാണ് കണ്ടത്, കാര്യങ്ങൾ കൈവിട്ടു പോയെന്ന് അറിഞ്ഞപ്പോൾ മാമൻ ഒന്ന് പേടിച്ചു പക്ഷേ താൻ സന്തോഷം കൊണ്ട് കണ്ണാടിയിൽ നോക്കി ഡാൻസ് കളിച്ചെന്നും കാരണം ആ വൃത്തികെട്ട പല്ല് എങ്ങനെയെങ്കിലും പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് എല്ലാം നടന്നു കൊണ്ട് ഇരുന്നപ്പോളും മാമൻ തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഓർത്തു അന്തം വിട്ട് നിൽകുകയായിരുന്നുവെന്നും ദുൽഖർ വ്യക്തമാക്കി.