മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധേയമായ കാര്യമാണ് ഗൗരി നന്ദ. 2010-ൽ സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്സ്പ്രസ് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. തുടർന്ന് മോഹൻലാൽ നായകനായ ലോഹം , കനൽ എന്നീ സിനിമകളിലും വേഷമിട്ടിരുന്നു. പൃഥ്വിരാജും,ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന ശക്തയായ ആദിവാസി സ്ത്രീ കഥാപാത്രമായി എത്തിയത് ഗൗരി നന്ദയായിരുന്നു. താരത്തിന്റെ ഈ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടുകയും ചെയ്‌തു.
അതേ സമയം താരം ഇപ്പോൾ തനിക്ക് മുന്‍പ് നഷ്ടമായ ഒരു വലിയ സിനിമയെക്കുറിച്ച് തുറന്ന് പറയുകയാണ്. ആ കഥാപാത്രത്തിന് വേണ്ടി പരിശ്രമിച്ചിട്ടും അവസാന നിമിഷമാണ് താന്‍ ആ സിനിമയുടെ ഭാഗമല്ലെന്ന് മനസിലായതെന്ന് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.'ആദ്യ സിനിമയില്‍ തന്നെ നായികയാകുമ്പോൾ സ്വാഭാവികമായും വലിയ പ്രതീക്ഷയായിരിക്കുമല്ലോ! ഞാന്‍ കരുതിയത് തുടരെ നല്ല കഥാപാത്രങ്ങള്‍ കിട്ടുമെന്നാണ്.
പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ കഥകള്‍ നിരവധി കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ ഇത് ചെയ്‌താല്‍ നന്നാവും എന്ന് തോന്നുന്ന ഒരു കഥാപാത്രം പോലും ഉണ്ടായിരുന്നില്ല. പണ്ട് വലിയൊരു ചിത്രത്തിന്റെ ഭാഗമാകാനായി അവസരം വന്നു. നല്ല പോലെ ഹാര്‍ഡ് വര്‍ക്കും ഹോം വര്‍ക്കും വേണ്ട സിനിമ. തയ്യാറെടുപ്പുകള്‍ എല്ലാം കഴിഞ്ഞപ്പോഴാണ് അറിയുന്നത്. ആ ചിത്രത്തില്‍ ഞാനില്ല. സത്യത്തില്‍ ഉള്ളു നിറഞ്ഞു ചിരിക്കുന്നത് കണ്ണമ്മയെ ജനങ്ങള്‍ ഏറ്റെടുത്തപ്പോഴാണ്'.