മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടൻ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിനെയാണ് താരം ജീവിത സഖിയാക്കിയത്. താരം തന്റെ വിവാഹ കാര്യം സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. എന്നാൽ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിപ്പിച്ച നോട്ടീസ് പുറത്ത് വന്നിരുന്നത് വർത്തയാകുകയും ചെയ്‌തിരുന്നു. അതേ സമയം ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധ പ്രതികരണവും താരത്തിന്റെ ഭാഗത്ത് നിന്നും ഉയർന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ആരാധകർക്ക് ഒരു ഒരു സര്‍പ്രൈസ് നല്‍കി കൊണ്ടാണ് ഔദ്യോഗികമായി വിവാഹ വിവരം പുറത്തുവിട്ടിരിക്കുന്നത്.
2010-ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന മലയാളചലച്ചിത്രത്തിലൂടെ താരം വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങളും താരം അവതരിപ്പിച്ചിരുന്നു. അനില്‍ രാധാകൃഷ്‌ണ മേനോന്‍ സംവിധാനം ചെയ്‌ത 'സപ്‌തമശ്രീ തസ്‌കര' എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയ മികവ് ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്‌തു. പിന്നാലെ സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം ചെമ്പൻ വിനോദ് ജോസ് കാഴ്ച്ച വയ്ക്കുകയും ചെയ്‌തു.
അതേ സമയം 2018 ലെ ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരത്തിനും താരം അർഹനായിരുന്നു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത 'അങ്കമാലി ഡയറീസ്' എന്ന സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ചെമ്പൻ വിനോദ് കൂടിയാണ്.