മലയാളം സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ അഭിനയം കാഴ്ചവച്ച നടിയാണ് ബീന ആന്റണി. മലയാളത്തിലെ മിക്ക സൂപ്പർസ്റ്റാറുകളുടെ സിനിമയിലും അഭിനയവും നൃത്തവും ഒരുപോലെ വഴങ്ങുന്ന താരം അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ അഭിനയമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബീന ആന്റണിയുടെ ഭര്‍ത്താവും നടനാണ്. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മനോജാണ് ബീനയുടെ ഭര്‍ത്താവ്. സിനിമയിൽ വരുന്നതിന് മുൻപും ശേഷവും സീരിയലിൽ ഏറെ സജീവമായി നിൽക്കുകയാണ് താരം.
ഇപ്പോൾ താരം മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ പറ്റി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്. യോദ്ധ എന്ന സിനിമയിൽ മോഹൻലാലിനോട് ഒപ്പം അഭിനയിച്ചപ്പോൾ മനസിലാക്കിയ സഹോദര സ്നേഹത്തെപ്പറ്റി ബീന വാചാലയാവുകയാണ്. യോദ്ധയിൽ മോഹൻലാലിന്റെ അനിയത്തിയായി വേഷം ഇട്ടപ്പോൾ ഏറെ ഭയ ഭക്തി ബഹുമാനത്തോടെയാണ് നിന്നതെന്നും.
എന്നാൽ കഥയിൽ സഹോദരി സഹോദര ബന്ധം ദൃഢമാണെന്നും അത്കൊണ്ട് ലാലേട്ടനോട് കൂടുതൽ സ്നേഹത്തോടെ അഭിനയിക്കണമെന്ന് സംവിധാധായകൻ ആവശ്യപെട്ടു അത് കേട്ടപ്പോൾ ശരിക്കും ടെൻഷനായെന്നും ലാലേട്ടൻ കഴിക്കുന്ന പാത്രത്തിൽ നിന്നും താനും ആഹാരം കഴിക്കണമെന്ന് പറഞ്ഞപ്പോൾ പേടി കൊണ്ട് ഒരു മടി തോന്നിയെന്നും എന്നാൽ ലാലേട്ടൻ കൂടെ അഭിനയിക്കുന്നവരെയും കൂളാക്കി നിർത്തുന്നത് കൊണ്ട് ആ സീൻ ചെയ്യാൻ എളുപ്പമായെന്നും ലാലേട്ടന്റെ അനിയത്തിയായി യോദ്ധയിൽ അഭിനയിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ കിട്ടിയ മഹാ ഭാഗ്യമെണെന്നും ബീന ആന്റണി പറയുന്നു.