നാടന്‍ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് അനുശ്രീ. നാടന്‍ വേഷങ്ങളിലാണ് ആദ്യമെല്ലാം താരം സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് മോഡേണ്‍ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്നും താരം തന്നെ തെളിയിച്ചിട്ടുണ്ട്. ഡയമണ്ട് നെക്‌ലെസ്,മഹേഷിന്റെ പ്രതികാരം, മധുരരാജ എന്നീ സിനിമകളില്‍ മിന്നുന്ന പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. ഇപ്പോള്‍ ക്വാറന്റൈന്‍ കാലത്ത് ഷൂട്ടൊന്നുമില്ലാതെ താരവും വീട്ടില്‍ തന്നെയാണ്. എന്നാല്‍ വീട്ടില്‍ തന്നെ ഇരിപ്പാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. മുണ്ടും ഷര്‍ട്ടും അണിഞ്ഞ് നില്‍ക്കുന്ന താരത്തിന്റെ ചിത്രം താരം തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. ഇതിന് പിന്നാലെ താരം ഇപ്പോള്‍ പങ്കുവെച്ച മറ്റൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഷര്‍ട്ടും മുണ്ടും അണിഞ്ഞ് നില്‍ക്കുന്ന ന്യൂജനററേഷന്‍ ഫോട്ടോവിനുശേഷം ദാവണിയുടുത്തു നാടന്‍ പെണ്ണായിട്ടാണ് നടിയുടെ പുതിയ വരവ്. ചുവപ്പും, കറുപ്പും, പിങ്കും, ഗോള്‍ഡനും, ഓറഞ്ചുമെല്ലാം കലര്‍ന്ന നിറത്തിലുള്ള ധാവണിയാണ് താരം ചിത്രത്തില്‍ അണിഞ്ഞ് നില്‍ക്കുന്നത്. രണ്ടു കൈകളിലും നിറയെ വളകള്‍ അണിഞ്ഞ് ചുവന്ന പൊട്ടൊക്കെ തൊട്ട് ഗോള്‍ഡന്‍ കമ്മലുകള്‍ അണിഞ്ഞ് വളരെ സുന്ദരിയായിട്ടാണ് അനുശ്രീ ഉള്ളത്. കല്‍പ്പടവുകളില്‍ ഇരിക്കുന്നതും നില്‍ക്കുന്നതും, വിളക്കിന് മുന്നില്‍ നില്‍ക്കുന്നതുമായ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തോടൊപ്പം താരം കുറിച്ച വാക്കുകളും ശ്രദ്ധേയമാകുകയാണ്.
ലോക്ഡൗണ്‍ കഴിയാറാകുമ്പോള്‍ ഫോട്ടോഗ്രഫിയുടെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന മഹേഷ് ഭായി ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ സഞ്ചരിച്ചെന്നിരിക്കും. ഒരു ഭ്രാന്തനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും.. പിന്നെ ഞാന്‍ എന്റെ പോസിങും. അനുശ്രീയുടെ ഫോട്ടോ പകര്‍ത്തുന്ന മഹേഷ് ഭായിയെക്കുറിച്ചാണ് താരം രസകരമായി പറഞ്ഞത്. സോഷ്യല്‍ അകലം പാലിക്കുന്ന മാനേജറായ അനുജത്തി ശ്രീകുട്ടിയും ഈ ഫോട്ടോവിന് പിന്നിലുണ്ട്. അനുശ്രീയുടെ നാട്ടിലെ കമുകുംചേരി തിരുവിളങ്ങോനപ്പന്‍ കല്‍പ്പടവുകളാണ് ലൊക്കേഷന്‍. ദാവണി തന്റെ സ്വന്തമാണെന്നും ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത് പൂജ ദേവ് ആണെന്നും അനുശ്രീ പറയുന്നു.
ചിത്രം പോസ്റ്റുചെയ്തതിന് പിന്നാലെ നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ആരാധകര്‍ക്ക് പുറമേ നടി അപര്‍ണ്ണ നായര്‍, സ്വാസികാ വിജയ് എന്നിവരും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. വന്നല്ലോ വന്നല്ലോ എന്നാണ് സ്വാസികയുടെ കമന്റ്. സോ പ്രെറ്റിയെന്നായിരുന്നു അപര്‍ണ്ണയുടെ കമന്റ്. അതേസമയം ഓരോ ദിവസവും അടിച്ചു പൊളിക്കുവാണല്ലോ ചേച്ചികുട്ടി പൊളിച്ചടിക്കിക്കോ ചേച്ചി കൂടെ ഞങ്ങളും ഉണ്ട് എന്നാണ് ചിത്രത്തിന് ഒരു ആരാധകന്‍ നല്‍കിയ കമന്റ്. സാരി പൊളിച്ചുവെന്നായിരുന്നു മറ്റാരു ആരാധകന്റെ കമന്റ്. വിമര്‍ശനങ്ങളും കമന്റുകളിലുണ്ട് കെളവി ആയല്ലോ എന്നാണ് ഒരാളുടെ കമന്റ്. സാരമില്ല താങ്കള്‍ ചെറുപ്പക്കാരനായി ഇരുന്നോളൂ എന്നാണ് നടി ഇതിന് നല്‍കിയ കമന്റ്.. എന്തായാലും ഈ കൊറോണ കാലത്ത് വ്യത്യസ്ത വേഷങ്ങളിലെത്തി ആരാധകരുടെ പ്രശംസകള്‍ ഏറ്റുവാങ്ങുകയാണ് അനുശ്രീ.
RECOMMENDED FOR YOU:
no relative items