ഡയമണ്ട് നെക്ലേസ് എന്ന ചത്രത്തിലെ കലാമണ്ഡലം രാജശ്രീയെ ആർക്കും അത്രപെട്ടെന്നൊന്നും തന്നെ മാറാനാകില്ല. ചിത്രത്തിൽ രാജശ്രീയായി വേഷമിട്ടത് മലയാളി പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീയാണ്. പിന്നാലെ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ,ഒപ്പം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അനുശ്രീ വെള്ളിത്തിരയിൽ തിളങ്ങുകയും ചെയ്‌തു.താരജാഡകൾ ഒന്നും തന്നെ ഇല്ല എന്ന് മലയാളി പ്രേക്ഷകർക്ക് മുന്നിൽ താരത്തിന് തെളിയിക്കാനുമായതാണ്. നാട്ടിലുള്ളപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കാനും പിറന്നാളാഘോഷിക്കാനുമൊക്കെ താരം മുന്നിലുണ്ടാവാറുമുണ്ട്.
മോഡേണും ആക്ഷനുമൊക്കെ താരം പയറ്റി നോക്കിയിരുന്നു എങ്കിലും ശാലീന സുന്ദരിയായിട്ടാണ് പ്രേക്ഷകർ താരത്തെ കാണുന്നത്. അതിന് പ്രധാന പങ്കുവഹിക്കുന്നത് താരത്തിന്റെ വേഷവിധാനം തന്നെയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ തരാം ഇപ്പോൾ പ്രണയത്തെ കുറിച്ചും പ്രണയലേഖനങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.
എനിക്ക് ഒരു പ്രണയമുണ്ട് ,പക്ഷേ അത് സിനിമയിലെ ആളല്ല. എന്നെ മനസിലാകുന്ന ഒരാൾ. എന്റെ വിജയങ്ങൾക്ക് പിന്നിൽ എന്റെ മാതാപിതാക്കളും , എന്റെ ചേട്ടനും പിന്നെ എന്റെ പ്രണയവുമാണ് എന്ന് ഇപ്പോൾ താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. ആ മുഖമാണ് എന്റെ കരുത്ത്. ഒരുമിച്ച് ജീവിതത്തിലേക്ക് എന്ന് പോകുമെന്ന് പറയാനാകില്ല. കുറെ നല്ല കഥാപാത്രങ്ങൾ കൂടി അഭിനയിക്കണം.എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കുന്നു എന്നും അനുശ്രീ പറയുന്നു. അതേ സമയം തനിക്ക് ഇപ്പോൾ പ്രണയലേഖനങ്ങൾ കിട്ടാറില്ല എന്ന വിഷമവും അനുശ്രീ പറയുന്നുണ്ട്. സിനിമ നടയായതിന് പിന്നാലെ പ്രണയലേഖനങ്ങൾ ലഭിക്കാറില്ല. എന്നാൽ അടുത്തിടെ ഒരു നാലാം ക്ലാസ്സുകാരൻ പയ്യൻ തനിക്ക് ലവ് ലെറ്റർ തന്നു എന്നും അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്നും അനുശ്രീ പറയുന്നു. എന്നാൽ ഈ ലെറ്റർ അതികം വൈകാതെ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുമെന്നും താരം അറിയിച്ചിരിക്കുകയാണ്.