ലോക് ഡൗണ്‍ നീട്ടിയാല്‍ പൂവിന്റെ എണ്ണവും കൂടും; മുടിയില്‍ ചെമ്പരത്തി പൂവ് ചൂടി നില്‍ക്കുന്ന അശ്വതി ശ്രീകാന്ത്; ഇത് മുടിയില്‍ അല്ല രണ്ട് ചെവിയിലുമാണ് നമ്മളൊക്കെ വെക്കേണ്ടത്; അവതാരകയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
ലോക് ഡൗണ്‍ നീട്ടിയാല്‍ പൂവിന്റെ എണ്ണവും കൂടും; മുടിയില്‍ ചെമ്പരത്തി പൂവ് ചൂടി നില്‍ക്കുന്ന അശ്വതി ശ്രീകാന്ത്;  ഇത് മുടിയില്‍ അല്ല രണ്ട് ചെവിയിലുമാണ് നമ്മളൊക്കെ വെക്കേണ്ടത്; അവതാരകയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വ്യത്യസ്തമായ അവതരണ ശൈലിയുമായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയതാണ് അശ്വതി ശ്രീകാന്ത്. അവതാരക എന്നതിലുപരി അശ്വതി എഴുത്തുകാരിയായും വ്ളോഗറായുമെല്ലാം തിളങ്ങുകയാണ്. എന്നാൽ ലോക്ക് ഡൗൺ  കാലത്ത് ഷൂട്ടിംഗ് എല്ലാം നിർത്തി വച്ചതോടെ സമൂഹമാധ്യമങ്ങളിലാകെ വീണ്ടും സജീവമായിരിക്കുകയാണ് വീണ്ടും അശ്വതി ശ്രീകാന്ത്. ആര്‍ജെ ആയിട്ടായിരുന്നു അശ്വതി തന്റെ കരിയറിന് തുടക്കം കുറിച്ചിരുന്നത്. പിന്നീട് വിജെയായി തിളങ്ങുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ അശ്വതിയുടെ  ഒരു  ഇന്‍സ്റ്റഗ്രാം പോസ്റ്റ്  വൈറലായി മാറിയിരിക്കുകയാണ്. 

മുടിയില്‍ ചെമ്പരത്തി പൂവ് ചൂടി നില്‍ക്കുന്ന ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുളള അശ്വതി പങ്കുവച്ചിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്‌ത്‌ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തു.  രസകരമായ കമന്റുകളുമായിട്ടാണ് ആരാധകര്‍ അശ്വതിയുടെ ചിത്രത്തിന് താഴെ എത്തിയിരിക്കുന്നത്. ഇത് മുടിയില്‍ അല്ല രണ്ട് ചെവിയിലുമാണ് നമ്മളൊക്കെ വെക്കേണ്ടതെന്നും, പുതിയ ആളായോണ്ടാ എന്നൊക്കെ ഉള്ള കമന്റുകളാണ് അശ്വതിയുടെ പോസ്റ്റിനെ തേടി എത്തിയിരിക്കുന്നത്. 

എന്നാൽ താരത്തിന് കമന്റുകൾ നൽകിയവർക്ക് കൃത്യമായ മറുപടിയുമായി അശ്വതിയും രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇതോടൊപ്പം അശ്വതി മറ്റൊരു പോസ്റ്റും പങ്കുവച്ചിരുന്നു. ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റാല്‍ എന്റെ സാറെ ഇത് ഇന്നാണോ നാളെയാണോ രാത്രിയാണോ പകലാണോ എന്നൊക്കെ ആലോചിച്ച് ഒരു ഇരിപ്പുണ്ട് എന്നാണ് അശ്വതി പങ്കുവച്ച മറ്റൊരു പോസ്റ്റിന് നൽകിയിരിക്കുന്ന കുറിപ്പ്. എന്നാൽ ഈ പോസ്റ്റിന് മറുപടി നൽകികൊണ്ട് ഒരാൾ വരുകയും ചെയ്‌തു. ഉച്ച ഉറക്കം കഴിഞ്ഞാല്‍ എന്തെങ്കിലും എടുത്ത് തിന്നണം അത് നിര്‍ബന്ധാ എന്നാണ് കുറിച്ചിരിക്കുന്നത്. 

അതേ സമയം അശ്വതി ശ്രീകാന്ത് ഗാനരചയിതാവായും അരങ്ങേറ്റം കുറിച്ചിരുന്നു. അശ്വതി പാട്ടെഴുതിയത് ആര്‍ജെ മാത്തുകുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു.ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കിയ ചിത്രത്തിലെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്‌തു. ഈ പാട്ട് പാടിയിരുന്നത് സരിഗമപ ഫെയിം ശ്രീജിഷായിരുന്നു.
.

Anchor Aswathy sreekand new post is viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES