Latest News

മഞ്ഞ് പോലൊരു പെണ്‍കുട്ടിയിലെ നിധിയുടെ ഇപ്പോഴത്തെ കോലം കണ്ടോ; അമ്യതയുടെ മാറ്റം കണ്ട് ഞെട്ടി ആരാധകര്‍

Malayalilife
topbanner
  മഞ്ഞ് പോലൊരു പെണ്‍കുട്ടിയിലെ നിധിയുടെ ഇപ്പോഴത്തെ കോലം കണ്ടോ; അമ്യതയുടെ മാറ്റം കണ്ട് ഞെട്ടി ആരാധകര്‍

ണ്ടാനച്ഛന്റെ പീഡനം സഹിക്കാനാകാതെ അയാളെ കൊല്ലാനായി കൂട്ടുകാരുടെ സഹായത്തോടെ പദ്ധതിയിട്ട ഒരു  പ്ലസ് ടു കാരി പെണ്‍കുട്ടിയെ ഓര്‍ക്കുന്നുണ്ടോ. നിധി എന്നായിരുന്നു അവളുടെ പേര്. മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ സംവിധായകന്‍ കമല്‍ പരിചയപ്പെടുത്തിയ പെണ്‍കുട്ടിയായിരുന്നു അമൃത. എന്നാല്‍ താരം ഇപ്പോള്‍ അന്നത്തെ കൊന്ത്രംപല്ലുകാരിയല്ല. രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യാസങ്ങള്‍ വന്നിരിക്കുകയാണ്. ഫിറ്റ്നസ്സിലെല്ലാം വളരെ ശ്രദ്ധാലുവാണ് താരം. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ അമ്യതയുടെ ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. 

അമൃത പ്രകാശ് എന്ന രാജസ്ഥാന്‍കാരി പെണ്‍കുട്ടി ബോളിവുഡിലൂടെ ബാലതാരാമായാണ് വെള്ളിത്തിരയിലെത്തപ്പെട്ടത്. ആദ്യ ചിത്രത്തിലൂടെ തന്നെ അമ്യത ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതിന് ശേഷം അമ്യത ചെയ്യുന്ന ഓരേ ചിത്രത്തിലും തന്റെതായ സാന്നിധ്യം ഊട്ടിയുറപ്പിച്ചിരുന്നു. അമൃത അഭിനയിച്ച എല്ലാ ചിത്രങ്ങളും വിജയം നേടിയിരുന്നു.  മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലെ അമ്യതയുടെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരത്തിന് അക്കാലത്ത് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. അമൃതയുടെ സിനിമ കരിയറില്‍ വിവാ എന്ന ചിത്രം നേടിക്കൊടുത്ത വിജയം താരത്തിന് സ്വപ്‌നം കാണാവുന്നതിലും അപ്പുറമായിരുന്നു. 

സിനിമയില്‍ നിന്നും താരം പതുക്കെ അകന്നിരുന്നു എങ്കിലും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും പരമ്പരകളിലുമായി സജീവസാന്നിധ്യം അറിയിക്കുകയും ചെയ്തിരിക്കുകയാണ്. ടെലിവിഷന്‍ രംഗത്ത് 2002 മുതല്‍ 2018 വരെയും നിറ സാന്നിധ്യമായിരുന്നു. ബിഗ് സ്‌ക്രീനില്‍ വരാത്തതുകൊണ്ട് തന്നെ മലയാളി പ്രക്ഷകര്‍ ഈ നടിയുടെ സാന്നിധ്യം അറിയാതെ പോകുകയും ചെയ്തിരുന്നു. അഭിനയത്തിനോടൊപ്പം മോഡലിങ്ങിലും സജീവമായി തുടരുന്ന അമൃത ഇപ്പോള്‍ കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസിക്കുന്നത്.ഇനി സിനിമയിലേക്കൊരു മടക്കം താരത്തിന് ഉണ്ടോ എന്നും അതോ ടെലിവിഷനില്‍ തന്നെ തുടരുകയാണോ.. എന്നാണ് ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം. താരത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


 

Amritha fans are shocked for her new look

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES