1980 കളിൽ മലയാളം, തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന ഒരു നടിയാണ് ശാന്തികൃഷ്ണ.ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ശാന്തികൃഷ്ണ അഭിനയ ജീവിതത്തിലേക്ക് ചുവട് വയ്ച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അമ്മ വേഷങ്ങളിലൂടെ ശക്തമായ മടങ്ങി വരവ് നടത്തിയ താരം ഇപ്പോൾ ശ്രീനാഥുമായുള്ള ബന്ധം പിരിയാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ്.
1984 ലാണ് പ്രണയിച്ചു വിവാഹം കഴിച്ചു എങ്കിലും 12 വര്‍ഷത്തിന് ശേഷം ബന്ധം പിരിഞ്ഞു.ശ്രീനാഥിന് നല്ല ഈഗോ ഉണ്ടായിരുന്നുവെന്നും സിനിമയില്‍ താനും മറ്റൊരു നടനുമായി ബന്ധം ഉണ്ടെന്നുള്ള ഗോസ്സിപ്പുമാണ് ബന്ധം വേര്‍പിരിയാന്‍ ഉള്ള കാരണം. ആ നടനോട് ഒപ്പം പാടാനും സംഗീതത്തെ കുറിച് സംസാരിക്കാനും തുടങ്ങിയപ്പോള്‍ കൂടുതല്‍ ഗോസിപ്പുകള്‍ പടര്‍ന്നു.
ആളുകള്‍ തെറ്റിധരിച്ചു തുടങ്ങി പക്ഷെ ആ നടന്‍ എന്നും സൈറ്റില്‍ ഭാര്യക്ക് ഒപ്പമായിരുന്നു വരുന്നത്, അവരുമായി എനിക്ക് നല്ല ബന്ധവും ഉണ്ട് അങ്ങനെ ഉള്ളപ്പോള്‍ ഗോസിപ്പികള്‍ക്ക് മറുപടി കൊടുക്കാന്‍ തോന്നിയില്ല. വിവാഹ ശേഷം അവസരങ്ങള്‍ വന്നപ്പോള്‍ നീ എന്തിനാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് ചോദിക്കുമായിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു ഗ്രാമത്തിലേയ്ക്ക് മാറി. ഇതോടെ സിനിമയില്‍ നിന്ന് ആര്‍ക്കും ബന്ധപ്പെടാന്‍ പോലും കഴിഞ്ഞില്ല. താനും പതിയെ സിനിമ മറന്നു. ഇതിനിടെ ശാന്തി സിനിമയിലേയ്ക്കില്ലേയെന്ന് ചോദിച്ചവരോട് അവള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ശ്രീനാഥ് പറഞ്ഞു. ശ്രീനാഥിന് ഇഷ്ടമില്ലെന്ന് മനസ്സിലായതോടെ പല അവസരങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി. ശ്രീനാഥിനും അവസരങ്ങള്‍ കുറഞ്ഞു. പിന്നെ ഈഗോ പ്രശ്നങ്ങളും വന്നു. അങ്ങനെ ജീവിതത്തില്‍ സംഭവിച്ച പല പ്രശ്നങ്ങളും വിവാഹമോചനത്തിലേക്ക് നയിച്ചു.