തെന്നിന്ത്യന്‍ സിനിമാ പ്രക്ഷകരുടെ മനം കവര്‍ന്ന താരമാണ് സമീറ റെഡ്ഡി. ബോളിവുഡില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത താരം ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരത്തില്‍ സൂര്യയുടെ നായികയായാണ് വേഷമിട്ടിരുന്നത്. ചിത്രത്തില്‍ സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ സമീറ ഇപ്പോള്‍ താരം പങ്കുവച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.തന്റെ കൗമാരകാല ചിത്രം പങ്കുവച്ച് കൊണ്ടാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.
സമീറയുടെ കുറിപ്പ് ഇങ്ങനെ,
ഭാരക്കൂടുതലും വിക്കും ഒരു കൗമരക്കാരി എന്ന നിലയില്‍ എന്റെ ജീവിതം ദുഷ്‌കരമാക്കിയിരുന്നു. ഇന്ന് ഞാന്‍ എന്റെ കുട്ടികളെ കൂടുതല്‍ ക്ഷമയും അനുകമ്പയുള്ളവരാക്കാനും വ്യത്യസ്തതകളെ അംഗീകരിക്കാന്‍ പ്രാപ്തരാക്കുകയാണ്. എല്ലാവരും ഒരുപോലെയല്ല എന്ന സത്യം മനസ്സിലാക്കുക. വേദനിപ്പിക്കുന്ന വാക്കുകളെ അതിജീവിക്കാന്‍ വിഷമകരമാണ്. എന്നാല്‍ ഈ കൊച്ചുപെണ്‍കുട്ടിയോട് ഞാന്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നത്, നീ എല്ലാംതികഞ്ഞവളാണെന്നാണ്. എന്റെ ഭൂതകാലത്ത് എനിക്ക് ഒരിക്കലും പറയാന്‍ സാധിക്കാതിരുന്നതും അതായിരുന്നു. അന്ന് ഞാന്‍ അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടിന്റെ ലോകം ഉണ്ടാക്കിയെടുത്തിരുന്നില്ല. നമ്മള്‍ കുട്ടികളെയും അതേ ലോകത്തേക്ക് തന്നെയല്ലേ നടത്തുന്നത്. അതുകൊണ്ടു തന്നെ ശ്രദ്ധാലുക്കളാകുക, ബോധമുള്ളവരാകുക. മറ്റുള്ളവരോട് അനുകമ്പയുള്ളവരാകുക.
സിനിമയില്‍ ഒരു കാലത്ത് ഏറെ സജീവമായിരുന്ന താരം 2014 ല്‍ അക്ഷയ് വര്‍ധയുമായുളള വിവാഹത്തോടെ താല്‍ക്കാലികമായി സിനിമ മേഘലയില്‍ നിന്ന് വിട പറയുകയും ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ തന്റെ രണ്ട് മക്കള്‍ക്ക് ഒപ്പം സന്തുഷ്ട കുടുംബ ജീവിതം നയിച്ച് പോരുകയാണ സമീറ. ഒരു നാള്‍ വരും എന്ന മലയാള ചിത്രത്തില്‍ മോഹന്‍ ലാലിനൊപ്പം താരം അഭിനയിക്കുകയും ചെയ്തിരുന്നു.